Wednesday, March 30, 2011
കറപുരളാത്ത കരങ്ങളുമായി ഒരു റവന്യു ഉദ്വോഗസ്ഥൻ
അഴിമതിയില്‍ ആമൂലാഗ്രം ആപതിച്ചു കഴിഞ്ഞൊരു ലോകത്ത്, ധനമോഹികളുടെ കറവപ്പശുവായ റവന്യു വകുപ്പ് കൈയില്‍ വെച്ചു കൊണ്ട് വാടക വീട്ടില്‍ കഴിയുകയും അവിടെ വെച്ചു കൊണ്ടു തന്നെ റിട്ടയര്‍ ചെയ്യുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്വോഗസ്ഥന്‍! വര്‍ത്തമാന കാല സ്ഥിതിഗതികള്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം, കേവലം മുത്തശ്ശിക്കഥകളില്‍ മാത്രം ജീവിതമുള്ളവനായിരിക്കും അദ്ദേഹം! പക്ഷെ, മലപ്പുറം ജില്ലയിലെ തുവ്വൂര്‍ക്കാരനായ കോര്‍മത്ത് അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരം പ്രതി സത്യമായിരുന്നു. അഴിമതിയുടെ കറപുലരാത്ത കരങ്ങളുമായാണ് അദ്ദേഹം സര്‍വശക്തനിലേക്ക് യാത്ര തിരിച്ചത്.
കോര്‍മത്ത് അഹ്മദിന്റെയും കല്ലായി മറിയുമ്മയുടെയും മകനായി 1934 ജൂലൈ 1ന്ന് തുവ്വൂരില്‍ ജനിച്ചു. നിലമ്പൂര്‍ മാനവേദന്‍ സ്കൂളില്‍ മേട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അബ്ദുല്ല, 1958 ജനുവരി 31ന്ന് സിവില്‍ സപ്ലൈസില്‍, മഞ്ചേരി റേഷനിംഗ് ഇന്‍സ്പെക്ടറായാണ് ഗവര്‍മ്മെന്റ് സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ 10 വര്‍ഷക്കാലത്തോളം ഏറനാട് താലൂക്ക് ഡെ. താസില്‍ദാറായി സേവനമനുഷ്ടിച്ച അദ്ദേഹത്തിന്ന് വണ്ടൂര്‍ ലാന്റ് ട്രിബൂണില്‍ താസില്‍ദാറയി പ്രമോഷന്‍ ലഭിച്ചു. പിന്നെ, പെരിന്തല്‍മണ്ണ താസില്‍ദാറായി ഒന്നര വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച ശേഷം, ഏറനാട് താലൂക്ക് താസില്‍ദാറായി,1989 ജൂണ്‍ 30 ന്ന്, റിട്ടയര്‍ ചെയ്തു.
റിട്ടയര്‍മെന്റിന്നു ശേഷം അല്പകാലം, പൊന്നാനി മ ഊനത്തുല്‍ ഇസ്ലാം സഭ സൂപ്രണ്ടായി സേവനം ചെയ്തിട്ടുണ്ട്. 2006 ഫെബ്രുവരി 7ന്ന് മരണമടഞ്ഞു.
കോർമത്തുകാരെ കോർത്തിണക്കുന്നതിൽ, പരേതനായ അബ്ദുല്ല സാഹെബ് വഹിച്ച പങ്ക് നിസ്സീമമാണ്. പോക്കർക്കയുടെ വലം കയ്യായി എപ്പോഴും എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ, ആ മഹദ്കർമ്മത്തിന്റെ മഹത്തായ പ്രതിഫലം അദ്ദേഹത്തിന്നു ലഭിക്കാതിരിക്കില്ല. ആ മഹാത്മാവിന്ന് അല്ലാഹു നിത്യശാന്തി നൽകട്ടെ. ആമീൻ!
വെസ്റ്റു കോടൂരിലെ, ചക്കിങ്ങല്‍തൊടി അബ്ദുറസാക്കിന്റെയും പേരാപ്പുറത്ത് മമ്മാദിയയുടെയും മകളായ സീനത്താണ് സഹധര്‍മ്മിണി. സലീം കോര്‍മത്ത്, ശമീര്‍ കോര്‍മത്ത്, ശഫീഖ് കോര്‍മത്ത്, അഡ്വ. സോണിയ കോര്‍മത്ത്, സോഫിയ ഫിറോസ് എന്നിവരാണ് മക്കള്‍. റുബീനാ സലീം, ലൈലാ ശമീര്‍, ഫിറോസ് എന്നിവര്‍ മരുമക്കളാണ്. ജാസിം സലീം, ജിയാ സലീം, ആയിഷ ലേന ഫിറോസ്, ഇഷല്‍ ശമീര്‍ എന്നിങ്ങനെ 4 പേരമക്കളുണ്ട്.
Subscribe to:
Post Comments (Atom)
എന്‍റെ വാപ്പ പ്രവര്‍ത്തിച്ച പല മേഘലകലെക്കുറിച്ചും ഇവിടെ എഴുതിക്കണ്ടു. പക്ഷെ ഒരിടത്തുപോലും വാപ്പ കോര്‍മത്ത് കുടുംബത്തെ കോര്‍ത്തിന്നക്കുന്നതില്‍ വഹിച്ച അനിശേദ്യമായ പങ്കിനെക്കുറിച്ച് ഒന്നുംതന്നെ കണ്ടില്ല. കോര്‍മത്ത് കുടുംബസംഗമത്തില്‍ അങ്ങനെ ഒരു കുടുംബസംഗമത്തിനുവേണ്ടി പ്രവര്‍ത്തിച്ച ചില മഹത് വ്യക്തികളെക്കുരിച്ചും കേള്‍ക്കുകയുണ്ടായി. അതിലൊന്നിലുന്തന്നെയും (Late )കോര്‍മത്ത് അബ്ദുള്ള എന്ന റിട്ടയേര്‍ഡ് റവന്യു ഉദ്യോഗസ്ഥനെക്കുരിച്ച് ഒന്നുംത്തന്നെ കേള്‍ക്കുകയുണ്ടായില്ല. മരണം എന്ന മറവിപോലുള്ള ഒരു മറവിയാണോ ഇവിടെയെല്ലാം സംഭവിച്ചത് ? അതോ സൗകര്യപൂര്‍വമുള്ള ഒരു മറവിയോ ?
ReplyDeleteഎന്നിരുന്നാലും ഇങ്ങനെ ഒരു ബ്ലോഗനു പിറവി നല്‍കിയ ഖാദര്‍ക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
പ്രാര്തനകളോടെ,
അഡ്വ.സോണിയ കോര്‍മത്ത്