Monday, February 28, 2011

എജുമാർട്ട്

കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലും അങ്ങാടികളിലും മുസ് ഹഫ് കെട്ടും ചുമന്നു കൊണ്ടു നടന്നു, തിരൂരങ്ങാടിയിലെ കോര്‍മത്ത് അബ്ദുറഹ് മാന്‍ ഹാജി തുടങ്ങി വെച്ച വ്യാപാരമാണ് ‘എജുമാര്‍ട്ട്’ എന്ന പേരില്‍ വളര്‍ന്നു പന്തലിച്ചു ഇന്നൊരു വടാവൃക്ഷമായി തീര്‍ന്നിരിക്കുന്നത്. മുമ്പ്, തിരൂരങ്ങാടിയിലെ ചന്തപ്പടിയില്‍ ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്’ എന്ന പേരില്‍ സ്ഥാപിതമായ സ്ഥാപനം പിന്നീട് ‘തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’ എന്നപേരില്‍ അബ്ദുറഹ്മാന്‍ ഹാജിയും, ‘ചന്തപ്പടി ബുക്ക് സ്റ്റാള്‍’ എന്ന പേരില്‍ സഹോദരന്‍ ഉമര്‍ ഹാജിയും നടത്തി വരികയായിരുന്നു. തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’ പിന്നീട് അഷ്രഫി ബുക്ക് സെന്റര്‍, തിരൂരങ്ങാടി പ്രിന്റേഴ്സ്, അനൂസ് പബ്ലിക്കേഷന്‍സ് എന്നീ സഹസ്ഥാപനങ്ങളോടെ വളര്‍ന്നു വികസിച്ചതാണ് എജുമാര്‍ട്ട്.


കേരളത്തിലെ പ്രഥമ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോഴിക്കോട് നഗരത്തില്‍ പ്റവര്‍ത്തിക്കുന്ന എജുമാര്‍ട്ട്. പുതിയ ബസ്റ്റാന്റിനടുത്ത് നിലകൊള്ളുന്ന ആറുനിലക്കെട്ടിടത്തിലാണ് വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിലെ വിപുലമായ


ഉല്പന്നങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. എജു ബുക്സ്, എജു ലാബ്, എജു മൂസിക്, എജു സ്റ്റേഷനറി, എജു ടോയ്സ്, എന്നീ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍, ലബോറട്ടറി ഉപകരണങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍, ഡി. വി. ഡികള്‍, വുഡന്‍ ഹാന്റിക്രാഫ്റ്റ്സ്

പുരസ്കാരങ്ങൾ
തുടങ്ങിയ നിരവധി ഇനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. അക്കാദമിക് ഉദ്ദേശ്യങ്ങള്‍ക്കുള്ള ഒരു നല്ല കോണ്‍ഫ്രന്‍സ് സെന്റര്‍, ഇന്‍ ഹൌസ് കോഫി ഷോപ്പ് എല്ലാം ഈ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. 6000 ച. അടിയില്‍ സ്പോര്‍ട്സ് ഉല്പന്നങ്ങള്‍ക്കായും ഫിറ്റ്നസ് ആന്റ് വെല്‍നസ് ഉല്പന്നങ്ങള്‍ക്കായും പ്രത്യേക വിഭാഗം എജുമാര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നു. എല്ലാ ഉലപന്നങ്ങള്‍ക്കും വില്പനാന്തര സേവനം ലഭ്യമാണ്.


അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ മുസ്തഫ കോര്‍മത്താണ് മാനേജിംഗ് ഡയറക്ടര്‍. മുജീബ് കോര്‍മത്, മുനീര്‍ കോര്‍മത്ത്, നൌഷാദ് കോര്‍മത്ത്, അഷ്രഫ് കോര്‍മത്ത് എന്നിവര്‍ ഡയറക്ടര്‍മാരാണ്.


(മുസ്തഫ കോര്‍മത്ത്, മാനേജിംഗ് ഡയറക്ടര്)

Visit: www.edumartasia.com

Tuesday, February 22, 2011

കോർമത്ത് കുടുംബ സംഗമം ഏപ്രിൽ 3 നു മഞ്ചേരിയിൽ

മഞ്ചേരി: പ്രശസ്തവും പുരാതനവുമായ കോര്‍മത്ത് കുടുംബത്തിലെ അംഗങ്ങള്‍ ഒത്തു ചേരുന്നു.

ഏപ്രില്‍ 3 നു ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന മഹാ സംഗമത്തില്‍ കെരളത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന മുഴുവന്‍ കോര്‍മത്ത് കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു.

തലമുറകള്‍ക്ക് മുമ്പ് മണ്മറഞ്ഞവരും ഇപ്പോള്‍ ജീവിക്കുന്നവരുമായ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ഫോട്ടൊ സഹിതമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളീച്ചു കൊണ്ട് തയ്യാറാക്കുന്ന വിപുലമായ കുടുംബ ഡിറക്ടറി സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്നതാണ്. ഇതിന്നുള്ള വിവര ശേഖരണം അതാതിടങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പരിപാടിയുടെ നടത്തിപ്പിന്നു ഓര്‍ഗനൈസിങ് കമ്മിറ്റിയും സ്വീകരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

കെ. അബ്ദുല്ല (94 95 71 16 16)
കെ. അബ്ദുല്‍ ഖാദര്‍ ഫൈസി (98 47 65 67 00)

എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Sunday, February 20, 2011

കുടുംബത്തിന്നൊരു പാലവുമായി പാലത്തിങ്ങൽ


സംഘാടകർ പാലത്തിങ്ങൽ


കോർമത്ത് സംഗമം പ്രചാരണവും അന്വേഷണവുമായി നടക്കവെ ഈ കഴിഞ്ഞ 15 ന്ന് ചൊവ്വാഴ്ച പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങലെത്തുകയുണ്ടായി. മഞ്ചേരിയിൽ നിന്നും കോർമത്ത് അബ്ദുല്ല, സത്താർ, മുഹമ്മദ് എന്ന കുഞ്ഞാൻ, അബ്ദുന്നാസർ, വെന്മേനാട്ടുനിന്നും നസീബുല്ല മാസ്റ്റർ, പെരുവള്ളൂരിലെ ഇരുമ്പങ്കുടുക്ക് നിന്നും ബഷീർ എന്നിവരായിരുന്നു സഹയാത്രികർ. മുമ്പ്, പോക്കർക്കയുടെ അന്വേഷണ യാത്രക്കിടയിൽ അദ്ദേഹത്തോടൊപ്പം അവിടെ പോയിരുന്നു. അഡ്വ. കെ. കെ. സയ്തലവി കോർമത്തുകാരനാണെന്നും അവരവിടെ കുറെ കുടുംബങ്ങളുണ്ടെന്നും അവിടെ നമുക്കൊന്നു പോകണമെന്നും


മുഹമ്മദ് ഹാജിക്കൊപ്പം

പറഞ്ഞു കൊണ്ടായിരുന്നു അന്ന് പോക്കർക്ക വീട്ടിൽ വന്നത്. ഇത് പ്രകാരമായിരുന്നു അന്നത്തെ സന്ദർശനം. ആദ്യമായി ഞങ്ങൾ ചെന്നത് മൂത്ത ജ്യേഷ്ടൻ കുഞ്ഞാലൻ കുട്ടി ഹാജിയുടെ വീട്ടിലായിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിൽ നിന്ന്, അവർ ഇവിടെ കുറച്ചു വീട്ടുകാരെയുള്ളുവെന്നും കക്കാടിനടുത്ത കരിമ്പിൽ നിന്നാണ് ഈ കുടുംബം ഇവിടെ എത്തിയതെന്നും മനസ്സിലായത്. അങ്ങനെയാണ് കരിമ്പിൽ കോർമത്തുകാരുണ്ടെന്ന വിവരം ആദ്യമായി ഞങ്ങൾക്ക് ലഭിക്കുന്നത്. അങ്ങനെയാണ് പിന്നീടൊരു ദിവസം കരിമ്പിൽ സന്ദർശിക്കാനായി തീരുമാനിച്ചു പിരിഞ്ഞത്.


തലമുറകളുടെ സംഗമം

അന്ന് ഞങ്ങൾ സംസാരിച്ച കുഞ്ഞാലൻ കുട്ടി ഹാജി അടുത്ത കാലത്ത് മരണപ്പെട്ടു. ഇപ്പൊൾ, അനിജൻ മുഹമ്മദ് ഹാജി, അഡ്വ. കെ. കെ. സയ്തലവി, ഒരു സഹോദരി, ഇവരുടെയെല്ലാം മക്കൾ എന്നിവരായി കുറെ കുടുംബമുണ്ട്. മാത്രമല്ല, 92 വയസ്സു പ്രായമുള്ള, ഇവരുടെ പിതൃ സഹോദരി കുഞ്ഞിക്കദിയ ഹജ്ജുമ്മയും തൊട്ടടുത്തായി താമസിക്കുന്നുണ്ട്. ഈ വീടുകളെല്ലാം സന്ദർശിച്ചു, ഭക്ഷണാനന്തരം ഞങ്ങൾ കോർമൻ കടപ്പുറത്തേക്ക് പുറപ്പെട്ടു.


ഭാവിയുടെ സുന്ദര വാഗ്ദാനം

Wednesday, February 16, 2011

ഇംഗ്ലീഷ്കാരന്റെ അഗ്നിജ്വാലയിൽ നിന്ന് കുഞ്ഞിക്കദിയ ജീവിതത്തിലേക്ക്


കുഞ്ഞിക്കദിയ ഹജ്ജുമ്മ

1921 ൽ, പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങൽ കോർമത്ത് അഹ്മദ് മകൻ കുഞ്ഞിപ്പോക്കര്ക്ക് തിരൂരങ്ങാടിയിലെ ബിയ്യാത്തുവിൽ ഒരോമന പുത്രി ജനിച്ചു. കുഞ്ഞിക്കദിയ! രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ഓമന മുഖം ദർശിച്ചു കൊതി തീരുന്നതിന്ന് മുമ്പാൺ പാലത്തിങ്ങലേക്ക് ബ്രിട്ടീഷ് സേന മാർച്ച് ചെയ്തത്. മലബാർ ലഹള! പരിസരപ്രദേശങ്ങളിലെ സകല വീടുകളും അവരുടെ തീജ്വാലയിൽ ഞെരിഞ്ഞമർന്നു. പ്രതീക്ഷിച്ചത് പോലെ, കുഞ്ഞിപോക്കരുടെ ഓലപുരയിലേക്കും സൈന്യം ഇരച്ചു കയറി. രണ്ടു തവണ അവർ തീപ്പെട്ടിയുരച്ചു. പെട്ടെന്നാൺ, കുഞ്ഞിക്കദിയയുടെ ഓമന മുഖം ഒരു പട്ടാളക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. അയാളുടെ ഹൃദയം മിടിച്ചു. ‘അരുത്’! മൂന്നാമതും തീപ്പെട്ടിയുരക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സഹപ്രവർത്തകനെ അയാൾ തട്ടിമാറ്റി. അതൊടെ, ചുറ്റുഭാഗത്തും ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിജ്വാലയിൽ നിന്നു കുഞ്ഞിപോക്കരുടെ വീട് സുരക്ഷിതമായി. കുഞ്ഞിക്കദിയക്ക് ജന്മാവകാശം തിരിച്ചു കിട്ടുകയും ചെയ്തു.
ഹൃദയ ഭേദകമായ ഈ കഥ വിവരിക്കുമ്പോൾ, വലിയ പീടികക്കൽ ഹസൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയ ഹജ്ജുമ്മ വാചാലയാകുകയായിരുന്നു.


സഹോദരപുത്രൻ മുഹമ്മദ് ഹാജി

നാലു ആൺകുട്ടികളുടെയും ആറു പെൺകുട്ടികളുടെയും മാതാവായ ഹജ്ജുമ്മ ഓത്തു പള്ളിയിലാൺ ഖുർ ആൻ പഠിച്ചത്. ഭൌതിക
വിദ്യാഭ്യാസം നിഷിദ്ധമാക്കപ്പെട്ടിരുന്നതിനാൽ വെറും രണ്ടാം ക്ലാസ് വരെ മാത്രമെ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഈ നിരോധം മക്കളിൽ നടപ്പാക്കാൻ ഉമ്മയും ശ്രമിച്ചിരുന്നതായി മൂത്ത മകൻ പുഞ്ചിരി തൂകിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു.

 

കോർമത്തിന്റെ ശാഖകൾ തേടി

കോർമത്തു പോക്കർ, മഞ്ചേരി

[കോർമത്ത് തറവാട്ടിലെ അറ്റുപോയ കണ്ണികളെ വിളക്കിച്ചേർക്കാനായി എഴുപതുകൾ പിന്നിട്ട കോർമത്ത് പോക്കർക്ക നടത്തിയ സാഹസിക യാത്രകളുടെ ഡയറികുറിപ്പുകളാണിവിടെ പ്രസിദ്ധീകരിക്കുന്നത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ, മുമ്പത്തെ പോലെ ഫീൽഡിലിറങ്ങി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നായ കൊർമത്ത് സംഗമ പ്രവർത്തനങ്ങളിൽ, അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം പ്രവർത്തകരിൽ ആവേശം പകരുന്നു.]






11 – 10 – 2000
കോർമത്ത് കുടുംബത്തിന്റെ ശാഖകൾ തേടി, രാവിലെ, ഞാനും ഹൈദരലിയും മഞ്ചേരിയിൽ നിന്നും പുറപ്പെട്ടു. പെരുവള്ളൂർ, കൊയപ്പ എന്നീ സ്ഥലങ്ങളായിരുന്നു ലക്ഷ്യം. കൊണ്ടോട്ടിയിൽ നിന്നും സിദ്ദീഖാബാദ് എന്ന സ്ഥലത്തെത്തിയ ഞങ്ങൾ അവിടെയുള്ള കോർമത്ത് കാരണവന്മാരിലൊരാളായ കോയാമു മുസ്ലിയാരെയും കൂട്ടി പറമ്പിൽ പീടിക എത്തി. അവിടെ , പുന്നത്തൊടിയിൽ അബൂബക്കർ എന്ന കോർമത്തുകാരന്റെ വീട്ടിലേക്കാൺ പോയത്. തൊട്ടടുത്ത് തന്നെയാൺ അദ്ദേഹത്തിന്റെ അനുജന്റെ വീടും സ്ഥിതി ചെയ്യുന്നത്. മാനസികമായി വളരെ അടുപ്പത്തോടെ കഴിയുന്ന ഇരുവരും സാമ്പത്തികമായും തരക്കേടില്ലാത്ത കൂട്ടത്തിലാണെന്നു മനസ്സിലായി.
കോർമത്ത് കുടുംബ സംബന്ധമായ ചർച്ചയിൽ പുതിയ പല വിവരങ്ങളും ലഭിച്ചു. അമ്മാവൻ ആലിക്കാക്കയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ചെറുപ്പത്തിൽ, കോർമത്തുകാരിയായ മാതാവിന്റെ കൂടെ മഞ്ചേരിയിൽ വിരുന്നു പോവുകയും മഞ്ചേരിയിലെ കുടുംബക്കാരുടെ വീടുകളിൽ, മൂന്നോ നാലോ ദിവസങ്ങൾ വിരുന്നു പാർത്ത ശേഷം തിരിച്ചു പോരുകയും ചെയ്ത സംഭവം അദ്ദേഹം അനുസ്മരിക്കുകയുണ്ടായി.
അവിചാരിതമായ ഈ കൂടിക്കാഴ്ച അവരിൽ വലിയ സന്തോഷവും അത്ഭുതവുമാണുണ്ടാക്ക്കിയത്. ഊണുകഴിക്കാനുള്ള നിർബന്ധപൂർവമായ ക്ഷണം നിരസിച്ചു കൊണ്ട്, ചായ സൽക്കാരത്തിന്നു ശേഷം 12 മണിയോടെ ഞങ്ങൾ അവിടെനിന്നും പുറപ്പെട്ടു. കോയാമു മുസ്ലിയാരുടെ വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ അവിടെ നിന്നു ഊണ് കഴിച്ചു. നമസ്കാരവും അവിടെ നിന്നായിരുന്നു നിർവഹിച്ചത്.
കോയാമു മുസ്ലിയാരുടെ ‘കൊല്ലീരി’ എന്ന തറവാട് വീട്, സിദ്ദീഖാബാദിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാൺ. അദ്ദേഹത്തിന്റെ, ഏറ്റവുമടുത്ത ഒരു ബന്ധുവായ കോർമത്ത് അബ്ദുൽഖാദർ ഫൈസി( തിരൂർക്കാട് ഇലാഹിയാ കോളജ് അദ്ധ്യാപകൻ)യുടെ വീട്ടിൽ കഴിഞ്ഞ വർഷം ഞങ്ങളൊരു കൂട്ടമാളുകൾ സന്ദർശിച്ച കാര്യം എനിക്കോർമ വന്നു.
കൊയപ്പയിലെ കുടുംബത്തെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നു ഞങ്ങൾക്കു തോന്നി. (ആ ശ്രമങ്ങൾക്ക് അല്ലാഹു തൌഫീഖ് നൽകട്ടെ, ആമീൻ).
അത്താഴത്തിന്നു തന്നെ ബഹളം! പിന്നെങ്ങനെ, പഴഞ്ചോറുണ്ടാകും! സ്നേഹം എന്ന കാര്യം ഭൂമിയിൽ അവശേഷിക്കുന്നുണ്ടെന്നു തോന്നിയിരുന്നില്ല. എന്നാൽ, അത് ശരിയല്ലെന്നു ഇപ്പോൾ തോന്നുന്നു. സത്യം പറഞ്ഞാൽ, നാം തേടിപ്പുറപ്പെട്ട കുടുംബം ഇങ്ങോട്ടു വന്നു അന്വേഷിക്കുകയായിരുന്നു.
4 മണിയോടെ മഞ്ചേരിയിൽ തിരിച്ചെത്തി.

തിരൂരങ്ങാടി ബുക് സ്റ്റാൾ
17 – 10 -2000
മഞ്ചേരി പുതിയ ബസ്റ്റാന്റിനടുത്ത ആർക്കെഡിൽ പ്രവർത്തിക്കുന്ന ‘തിരൂരങ്ങാടി ബുക് സ്റ്റാൾ’ ഉടമ മുനീർ, കോർമത്ത് കുടുംബാംഗമാണെന്ന് ഞാൻ മനസ്സിലാക്കിയത് ഇന്നാൺ. ആധുനിക സൌകര്യങ്ങളോടെയുള്ള ഒരു പ്രസ്സ് ഇവരുടേതായി തിരൂരങ്ങാടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലായി. മുനീറിന്റെ പിതാവും മുത്താപ്പയും ബുക് സ്റ്റാൾ ഉടമകളാണത്രെ. നിരവധി കോർമത്തുകാർ പരിസരപ്രദേശങ്ങളിലുണ്ടെന്ന് മുനീറിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ മകൻ ഷാജിയുടെ ഒരു മിത്രം കൂടിയായിരുന്നു മുനീർ. ഒരു ദിവസം തിരൂരങ്ങാടി സന്ദർശിക്കാൻ ഞാൻ മനസാ തീരുമാനിച്ചു.



വീണ്ടും കൊയപ്പയിലേക്ക്
22 – 10 – 2000
മഞ്ചേരിയുടെ കോർമത്ത് ചരിത്രം ‘കൊയപ്പ’യിൽ നിന്നാൺ ആരംഭിക്കുന്നതെന്നതിനാൽ, കൊയപ്പയുടെ പഴയകാല ചരിത്രം മനസ്സിലാക്കുക വളരെ അനിവാര്യമായിരുന്നു. കഴിഞ്ഞ സന്ദർശനത്തിൽ ഇത് സംബന്ധമായി കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ, വീണ്ടും ഒരു സന്ദർശനം നടത്താൻ തീരുമാനിച്ചതായിരുന്നു. ഇന്ന് അത് നടപ്പാക്കാൻ തീരുമാനിച്ചു. ഇപ്രാവശ്യം ഞാൻ തനിച്ചായിരുന്നു പറമ്പിൽ പീടിക എത്തിയത്. കഴിഞ്ഞ യാത്രയിലെ പരിചയം വെച്ചു പുന്നത്തൊടി അബൂബക്കർ, സഹോദരൻ മുഹമ്മദ് കാക്ക എന്നിവരുടെ വീടുകൾ സന്ദർശിച്ചുവെങ്കിലും ഇരുവരെയും കാണാൻ കഴിയാതെ നിരാശനായി തിരിച്ചു പോരാനൊരുങ്ങവെയാൺ, ഇവരുടെ വീടിനടുത്തുള്ള വി. പി. സയ്ത് എന്ന രാമനാട്ടുകരക്കാരനായ ഒരു പപ്പടവ്യവസായിയെ കണ്ടുമുട്ടിയത്. അയാളുമായുള്ള സംസാരത്തിൽ നിന്നാൺ ഈ പ്രദേശത്തിന്റെ പേർ ‘ഇരുമ്പങ്കുടുക്ക്’ എന്നാണെന്നു മനസ്സിലായത്. അതോടെ, വന്ന ഉദ്ദേശ്യം നേടാനാകാതെ അന്നും തിരിച്ചു പോന്നു.

കൊയപ്പയിലേക്ക് തന്നെ
29 – 10 -2000
എ. ആർ. നഗർ ലക്ഷ്യമാക്കിയാണ് രാവിലെ 7.30ന്ന് ഞാൻ പുറപ്പെട്ടത്. മോട്ടോർ സൈക്കിളായിരുന്നു വാഹനം. തിരൂർക്കാട് ഇലാഹിയ കോളജ് അദ്ധ്യാപകനായ കോർമത്ത് അബ്ദുൽഖാദർ ഫൈസിയെ കാണുകയായിരുന്നു ഉദ്ദേശ്യം. ഇന്നലെ ഫോൺ ചെയ്തു എന്റെ ആഗമനം അറിയിച്ചിരുന്നു. ഒരു മണിക്കൂർ സഞ്ചരിച്ച് കൃത്യം 9.30ന്ന് കക്കാടമ്പുറത്തെ ഊക്കത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചേർന്നു. 34 ക്.മീ ദൂരമാണ് മഞ്ചേരിയിൽ നിന്നവിടേക്കെടുത്തത്. കൊയപ്പ കണ്ടുപിടിക്കണമെന്നതാണുദ്ദേശ്യമെന്ന് ഞാനദ്ദേഹത്തെ അറിയിച്ചു. ഉത്സാഹപൂർവം എന്റെ ആവശ്യം സ്വീകരിച്ച അദ്ദേഹം ഒന്നുരണ്ടാളുകളുമായി ഫോണിൽ ബന്ധപ്പെട്ടു. അല്പം കഴിഞ്ഞു ഒരാൾ അവിടെയെത്തി. അദ്ദേഹത്തിന്റെ അളിയൻ - ഭാര്യയുടെ എളാപ്പയുടെ മകൻ - ആയിരുന്നു അത്.
ഉച്ച ഭക്ഷണത്തിന്നു ശേഷം, ഒരു ഓട്ടോ റിക്ഷയിൽ ഞങ്ങൾ മൂവരും പറമ്പില്പീടികയിലെത്തുകയും അവിടെനിന്നും വലത്തോട്ടുള്ള ഒരു റോഡിലൂടെ, അവരുദ്ദേശിച്ച ഒരു വീട്ടിലെത്തിച്ചേരുകയും ചെയ്തു. അവർ ലക്ഷ്യം വെച്ച വൃദ്ധനായ പണ്ഡിതൻ പറമ്പിൽ പൂളക്ക് മണ്ണിടുന്നതായി കണ്ടപ്പൊൾ എനിക്കത്ഭുതം തോന്നി. ഞങ്ങളെ കണ്ടമാത്രയിൽ, അദ്ദേഹം ജോലി നിറുത്തി കൂനിക്കൂനി അടുത്തേക്കു വന്നു. മീത്തൽ പുര മുഹമ്മദ് മുസ്ലിയാർ. പിതാവ് കുഞഹമ്മദ് ഹാജി. മാതാവ് കുഞ്ഞാമിന മുസ്ലിയാർ. ഞങ്ങൾ സലാം ചൊല്ലി. ഞങ്ങളുടെ ആഗമനം അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചതായി തോന്നി.
ഞങ്ങളൊന്നിച്ച് മുൻ വശത്തെ കട്ടിലിരുന്ന അദ്ദേഹം പറഞ്ഞു: ‘ഒന്നുമില്ല! ഒന്നുമില്ല’. തനിക്ക് നൂറുവയസ്സായെന്നും ഭാര്യ ജീവിച്ചിരിപ്പില്ലെന്നും അദ്ദെഹം പറഞ്ഞു. മുസ്ലിയാർക്ക് 50 വയസ്സുള്ളപ്പോഴാണ് മാതാവ് മരിച്ചത്. കേൾവിക്കുറവുള്ളതിനാൽ ഞങ്ങൾക്ക് ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നു. രണ്ട് ആണ്മക്കളുണ്ട്. അവർ സ്ഥലത്തില്ല.
കുറച്ചു കഴിഞ്ഞ്, അല്പം അകലെയുള്ള വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ മകൾ എത്തി. കുഞ്ഞാമിന! വയസ്സ് 62. ഇവരെല്ലാം ഫൈസിയുടെ ബന്ധുക്കളാണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. പിതാവിന്ന് നൂറു വയസ്സായിട്ടില്ലെന്നും ഓർമശക്തി അല്പം കുറവാണെന്നതൊഴിച്ചാൽ, ആരോഗ്യത്തിന്നു കാര്യമായ തകരാറൊന്നുമില്ലെന്നും കുഞ്ഞാമിന ഞങ്ങളോട് പറഞ്ഞു. മാത്രമല്ല, നമസ്കാരം, ഭക്ഷണം എന്നിവ ചിട്ടപോലെ നടത്തുകയും, ചിലപ്പോൾ പറമ്പിൽ പീടിക അങ്ങാടിയിൽ, തനിച്ചു പോയി തിരിച്ചു വരാറുണ്ടെന്നും അവർ പറഞ്ഞപ്പോൾ ഞങ്ങളത്ഭുതപ്പെടുകയായിരുന്നു. കാഴ്ചയിലും ഈ പറഞ്ഞത് ഞങ്ങൾക്കു ബോധ്യപ്പെട്ടു. നാല്പത് വർഷത്തോളം ഇദ്ദേഹം ഒരു പള്ളിയിൽ ഖതീബായി സേവനമനുഷ്ടിച്ചിട്ടുണ്ടെന്ന് ഫൈസിയും അളിയൻ അഹ്മദ് മൌലവിയും പറഞ്ഞു.
വലിയുമ്മ കുഞ്ഞാമിന മുസ്ലിയാരുമായി സംസാരിച്ച കാര്യം പൌത്രിയായ കുഞ്ഞാമിന ഞങ്ങളൊടനുസ്മരിച്ചു. അക്കാലത്ത്, ഫത് വകൾക്കായി ആളുകൾ വീട്ടിൽ വരാറൂണ്ടായിരുന്നുവെന്നും അവർ ഓർക്കുന്നു. കുഞ്ഞാമിന മുസ്ലിയാർ കോർമത്തുകാരിയായിരുന്നുവെന്ന് അഹ്മദ് മൌലവി പറഞ്ഞു.
ഏതായാലും, ഞാനുദ്ദേശിച്ച പോക്കർ ഹാജിയുടെ വീടല്ലാ ഇതെന്നു എനിക്കു മനസ്സിലായി. കൊയപ്പയുടെ മറ്റൊരു ഭാഗമുണ്ടെന്ന് മനസ്സിലായി. മറ്റൊരു ദിവസം അവിടെ പോകാമെന്ന തീരുമാനത്തോടെ ഞങ്ങൾ തിരിച്ചു പൊന്നു. രാത്രി 7 മണിയോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി.

വെണ്മേനാട്
16 – 10 – 2000
രാവിലെ 8.10ന്ന്, മഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന ബസ്സിൽ ഞങ്ങൾ ഗുരുവായൂരിലേക്ക് പുറപ്പെട്ടു. തൃശൂർ ജില്ലയിലെ വെണ്മേനാടായിരുന്നു ലക്ഷ്യം. കെ. സി. അബ്ദുല്ല (തുവ്വൂർ), കമ്മുണ്ണി മകൻ ശൌക്കത്ത്, മാനു ഏളാപ്പ മകൻ അഹ്മദ് എന്നിവരായിരുന്നു സഹയാത്രികർ. ഗുരുവായൂരിൽ നിന്നും പാവറട്ടിയിലേക്ക് ലോക്കൽ ബസ്സിലും അവിടെ നിന്ന് ഓട്ടൊയിലുമായി കൃത്യം 11. 15ന്ന് ഞങ്ങൾ നസീബുല്ല മാസ്റ്ററുടെ വീട്ടിലെത്തി. സന്തോഷപൂർവം ഞങ്ങളെ സ്വീകരിച്ചിരുത്തിയ മാസ്റ്ററുമായി ദീർഘനേരം ഞങ്ങൾ സംഭാഷണം നടത്തി. 1969 ൽ, തിരൂരങ്ങാടി പ്രസ്സിൽ അച്ചടിച്ച, ഉണ്ണിമുഹ്യദ്ദീൻ മുസ്ലിയാരുടെ ചരിത്രം അദ്ദേഹം ഞങ്ങൾക്കു തന്നു. തിരൂരങ്ങാടി പ്രസ്സ് നടത്തിപ്പുകാരും, മഞ്ചേരിയ്ലെ തിരൂരങ്ങാടി ബുക് സ്റ്റാൾ നടത്തുന്നവരും കോർമത്തുകാരാണെന്ന് സംസാരത്തിൽ നിന്നു മനസ്സിലായി.
നമസ്കാരവും ഭക്ഷണവും കഴിഞ്ഞ ശേഷവും ഞങ്ങൾ സംഭാഷണം തുടർന്നു. 3മണിക്ക് അവിടെനിന്നിറങ്ങിയ ഞങ്ങൾ തൊട്ടടുത്തു താമസിക്കുന്ന മസ്റ്ററുടെ ശ്വശുരൻ മുഹമ്മദ് ഹാജിയുടെ വീട്ടിൽ കയറി. ഇവരുടെ വിടിനടുത്ത പ്ലസ്റ്റു സ്കൂളിന്റെ മാനെജറാണദ്ദേഹം. അദ്ദേഹത്തിന്റെ കാറിൽ ഗുരുവായൂരെത്തിയ ഞങ്ങൾ 6മണിയൊടെ മഞ്ചേരിയിൽ തിരിച്ചെത്തി.

കോര്മത്ത് ഡയറക്ടറി

കോര്മത്ത് കുടുംബ സംഗമത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഡയറക്ടറിയിലേക്ക് വിവര ശേഖരണത്തിനുള്ള പ്രവര്ത്തഭനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രാദേശിക യോഗങ്ങള്‍ വിളിച്ചു ചേർക്കുന്നതിനും ചുമതലപെട്ടവര്‍.

മഞ്ചേരി - അബ്ദുള്ള (94 95 7 116 16) , സത്താര്‍ ഹാജീ , മുഹമ്മദ്‌ കുഞ്ഞാന്‍

പെരുവള്ളൂര്‍ അബ്ദുറഹ്മാന്‍ s/o യാഹ്യ മുസ്ലിയാര്‍ 0494 - 24 91 721
അബ്ദുറഹിമാന്‍ s/o കുഞ്ഞിമാന്‍ 0494 - 24 93 212

തിരൂരങ്ങാടി അബ്ദുല്‍ മുനീര്‍ s/o അബ്ദുറഹ്മാന്‍ ഹാജീ 90 48 00 00 21
നൌഷാദ് s/o അബ്ദുറഹ്മാന്‍ ഹാജീ 90 48 00 00 22

ചുള്ളിപ്പാര അന്വ ര്‍ s/o കുഞ്ഞാലന്‍ 98 47 26 90 21
സുബൈര്‍ s/o അലവി 999 59 78 685

കരിമ്പില്‍ കുഞ്ഞാലന്‍ കുട്ടി s/o KKC മുഹമ്മദാജി 99 61 59 04 46
മന്സൂുര്‍ s/o അബൂബകേര്‍ 93 88 101 885

പെരിഞ്ഞനം നസീബുള്ള s/o രഹ്മതുള്ള 0487 26 44 381
നസറുള്ള s/o രഹ്മതുള്ള 94 97 064 313

A R നഗര്‍ K. അബ്ദുല്‍ ഖാദര്‍ ഫൈസീ - 98 47 65 67 00

മലപ്പുറം കൊടുര്‍ ഹംസാ , അന്വKര്‍

തുവ്വൂര്‍ ബഷീര്‍ അഹ്മെദ് s/o ഹസ്സന്‍

ചെരുവന്നൂര്‍ മസൂദലി 999 50 85 090

ചെറുവാടി സലാം മാളിയേക്കല്‍ 944 788 52 61

പാലത്തിങ്കല്‍ Adv. KK സൈദലവി 944 711 25 20
KK അബ്ദുസ്സ്സമാദ് 0494 - 24 11 008

ഡയറക്ടറി കമ്മിറ്റി
1. അബ്ദുല്‍ ഖാദര്‍ ഫൈസീ (കൺവീനര്‍ ) - 98 47 65 67 00
2. അബ്ദുള്ള മഞ്ചേരി - 94 95 7 116 16
3. നസീബുള്ള ( പെരിഞ്ഞനം) - 0487 - 26 44 381
4. ബഷീര്‍ കൊയപ്പ (പെരുവള്ളൂര്‍) - 0494 - 24 344 06
5. അബ്ദുല്‍ മുനീര്‍ (തിരുരങ്ങാടി) - 90 48 00 00 21
6. മന്സൂലര്‍ (കരിമ്പിലി) - 93 88 101 885
7. അബ്ദുല്‍ നാസര്‍ ( മഞ്ചേരി) - 944 744 37 86

Sunday, February 13, 2011

കോർമത്ത് കുടുംബ സംഗമം 2011 ഏപ്രില്‍ 3 ന് ഞായറാഴ്ച മഞ്ചേരിയില്‍

പ്രിയ സഹോദരന്മാരെ ,

പൂര്വിതകവും പ്രശസ്തവുമായ കോര്മത് കുടുംബത്തിലെ അംഗങ്ങള്ക്7 ഒത്തു ചേരാനുള്ള അവസരം ഒരുക്കുന്നു.

മഞ്ചേരിയില്‍ 2011 . ഏപ്രില്‍ 3 ന് ഞായറാഴ്ച നടക്കുന്ന വിപുലമായ സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചു വരുന്ന മുഴുവന്‍ കോര്മത് കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാനുള്ള പ്രചാരണ പ്രവര്ത്തമനം പുരോഗമിക്കുന്നു.

കുടുംബത്തിലെ കാരണവന്മാരെ സദസ്സില്‍ വെച്ച് ആദരിക്കുന്നതോടൊപ്പം വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികളടക്കമുള്ള ജേതാക്കളെ അനുമോദിക്കുന്നതുമാണ് . കുടുംബതിന്റെ മൊത്തം ക്ഷേമത്തിനായുള്ള പദ്ധധികള്ക്ക് രൂപം നൽകും.

കുടുംബത്തില്‍ മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ മുഴുവന്‍ ആളുകളുടെയും പേര് വിവരങ്ങളും അപൂര്വുമായ ഫോട്ടോകളും ഉള്കൊാള്ളുന്ന കുടുംബ ഡയറക്ടറി പുറത്തിറക്കാനുള്ള ശ്രമവും നടന്നു വരുന്നു. ഇന്ഷാ അല്ലാഹ് . സംഗമ ദിവസം തന്നെ അത് പ്രകാശനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .

സംഗമ നടത്തിപ്പിന്നായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചു പ്രവര്ത്തപനമാരംഭിച്ചിട്ടുണ്ട്.

വിശദ വിവരങ്ങള്ക്കും ഡയറക്ടറി സംബന്ധമായ അന്വേഷണങ്ങള്ക്കും ബന്ധപ്പെടുക .

1 കോര്മത് അബ്ദുല്‍ ഖാദര്‍ ഫൈസി .
98 47 65 67 00
2 കോര്മത് അബ്ദുള്ള
94 95 7 116 16

Saturday, February 12, 2011

കോർമത്തുകാരുടെ അടിയന്തിര ശ്രദ്ധക്ക്

മാന്യരെ, അസ്സലാമു അലൈക്കും.
ഈ വരുന്ന ഏപ്രിൽ 3ന്ന്, കോർമത്ത് കുടുംബാംഗങ്ങളുടെ വിപുലമായൊരു സംഗമം മഞ്ചേരിയിൽ വെച്ചു കൂടുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. അതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കോർമത്ത് കുടുംബ ഡയറക്ടറിയുടെ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന വിവരം അറീക്കുന്നതിൽ സന്തോഷമുണ്ട്. കോർമത്തു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദ വിവരങ്ങൾ ഡയറക്ടറിയിൽ ഉൾപ്പെടുത്തണമെന്ന് നിർബന്ധമുണ്ട്. അതിനായി, kormath Family Data Form ഓരൊ ഭാഗത്തേക്കും അയക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ബന്ധപ്പെടാനുള്ള വിലാസമോ ഫോൺ നമ്പറുകളോ ലഭ്യമല്ലാത്തതിനാൽ, പലർക്കും അയക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറികിടക്കുന്ന ഈ കുടുംബത്തിലെ അംഗങ്ങളെ കൂട്ടിയിണക്കാനുള്ള കഠിനാദ്ധ്വാനങ്ങൾ തന്നെ നടത്തിയിട്ടുണ്ടെങ്കിലും എല്ലാ ഭാഗത്തും എത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ, അടിസ്ഥാന വിവരങ്ങൾ പോലും ലഭിച്ചിട്ടില്ല.
അതിനാൽ, ഈ സന്ദേശമെത്തിയിട്ടില്ലാത്ത, ഏത് ഭാഗത്തുള്ള അംഗങ്ങളും ഞങ്ങളുമായി ഉടനെ ബന്ധപ്പെടണമെന്നും ഈ ബ്ലോഗിന്റെ വലതു വശത്തുള്ള ഫോം ഡൌൺലോഡ് ചെയ്തൊ, പ്രിന്റെടുത്ത് ഫോട്ടോ കോപ്പിയെടുത്തോ വിവരങ്ങൾ ചേർത്ത് , ഈ വരുന്ന 19 ന്നു മുമ്പായി ഞങ്ങൾക്കെത്തിച്ചു തരാൻ അഭ്യർത്ഥിച്ചു കൊള്ളുന്നു.
നിങ്ങൾക്കറിയാവുന്ന ഓരോ കോർമത്തുകാരന്നും മെസ്സേജ് വഴിയോ, ഇമെയിൽ വഴിയോ മറ്റോ ഈ വിവരം കൈമാറുമല്ലോ. നമ്മുടെ ബ്ലോഗ് അഡ്രസ്സ് http://kormath10.blogspot.com എല്ലാവർക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നിങ്ങളുടെ സഹോദരങ്ങൾ,
കോർമത്ത് അബ്ദുൽ ഖാദർ ഫൈസി 9847656700
കോർമത്ത് അബ്ദുല്ല 9495711616

ഫോം അയക്കേണ്ട വിലാസം:
Kormath Abdulla
Kormath house. Mandankode
Po. Manjeri College
Manjeri 2 pin 676122

Wednesday, February 2, 2011

പരപ്പനങ്ങാടി ബസ്സ് മിസ്സായപ്പോൾ

മലപ്പുറം കുന്നുമ്മൽ പെട്രോൾ പമ്പിനടുത്ത് ബസ്സിറങ്ങിയപ്പോഴാണറിയുന്നത് , സാധാരണ കയറാറുള്ള പരപ്പനങ്ങാടി ബസ്സ് പോയി കഴിഞ്ഞിരിക്കുന്നുവെന്ന്. അടുത്ത ബസ്സിന്നായി കാത്തിരിക്കുമ്പോഴാൺ കൊടുങ്ങല്ലൂരിലെ നസീബുല്ലായുടെ കത്തിനെ കുറിച്ചോർമ വന്നത്. മഞ്ചേരിയിൽ കോർമത്ത് കുടുംബം വളരെ വ്യവസ്ഥാപിതമായ നിലയിൽ സംഗമങ്ങൾ നടത്തുന്നുവെന്നും മലപ്പുറം മാതൃഭൂമി ബ്യൂറോ ചീഫ് കോർമത്ത് അബ്ദുല്ലയാൺ അതിന്നു നേതൃത്വം നൽകുന്നതെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
കോർമത്ത് കുടുംബത്തിലെ ധാരാളം വീടുകൾ മഞ്ചേരിയിലുണ്ടെന്ന്, ചെറുപ്പത്തിലേ, പിതാവ് ശംസുദ്ദീൻ മുസ്ലിയാർ പറയുന്നത് കേട്ടിട്ടുണ്ട്. അവിടെ അവരെ സന്ദർശിക്കാൻ താല്പര്യമുണ്ടെന്ന കാര്യവും പലപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ, നിർഭാഗ്യ വശാൽ, മരണം വരെ അവരുമായി സന്ധിക്കാൻ അദ്ദേഹത്തിന്നു കഴിഞ്ഞിരുന്നില്ലെന്നതൺ വാസ്തവം.

ഇതെല്ലാം, പെട്ടെന്നാൺ മനസ്സിലേക്ക് ഓടിയെത്തിയത്. പിന്നെ, അറിയാതെ, തൊട്ടടുത്തുള്ള മാതൃഭൂമി ബ്യൂറോയിലേക്ക് കാൽ ചരിക്കുകയായിരുന്നു. വരാന്തയിലെത്തിയപ്പോൾ തന്നെ, ഗ്ലാസ്സിനിടയിലൂടെ ഒരാളെ കാണുകയുണ്ടായി. ഒറ്റ നോട്ടത്തിൽ തന്നെ, അതൊരു കോർമത്തുകാരന്റെ മുഖമാണെന്നു മനസ്സിലായി. ഓഫീസ് സ്റ്റാഫിലെ ഒരാളെ കണ്ടു ഉറപ്പു വരുത്തിയ ശേഷം അകത്തു കടന്നു.‘ഞാൻ അബ്ദുൽഖാദർ, ഒരു കോർമത്തുകാരൻ, പെരുവള്ളൂരിൽ നിന്നു വരികയാൺ.’ സ്വയം പരിചയപ്പെടുത്തി.
കോർമത് അബ്ദുല്ല (മാതൃഭൂമി)
അദ്ദേഹം പെട്ടെന്നെഴുനേറ്റു ഹസ്തദാനം ചെയ്തു. പെരുവള്ളൂരിൽ കുറെ കോർമത്തുകാരുണ്ടെന്ന് ചെറുപ്പത്തിലേ കേൾക്കാറുണ്ട്. പക്ഷെ, ഇത് വരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴെങ്കിലും അതിന്നു കഴിഞ്ഞുവല്ലോ. വളരെ സന്തോഷം.’ അദ്ദേഹം സ്വീകരിച്ചിരുത്തി.
പിന്നെ, മഞ്ചേരിയിൽ നടക്കുന്ന കുടുംബ സംഗമങ്ങളെയും ചിട്ടയോടെയുള്ള അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചപ്പോൾ അഭിമാനവും അതോടൊപ്പം വലിയ ലജ്ജയുമാൺ അനുഭവപ്പെട്ടത്. കോർമത്തുകാർ ഇത്രയും ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ നടത്തുന്നുവല്ലോ എന്നറിഞ്ഞതിനാലാൺ അഭിമാനം തോന്നിയത്. എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും ചിന്തിക്കാതെ പരസ്പര ബന്ധമൊന്നുമില്ലാതെ കഴിയുകയാണല്ലോ പെരുവള്ളൂരിലെ കോർമത്തുകാരെന്നോർത്തപ്പോഴാൺ ലജ്ജ തോന്നിയത്.
ഒരു ദിവസം മഞ്ചേരിയിൽ വരണമെന്നും അതിന്നു ശേഷം തങ്ങൾ പെരുവള്ളൂരിൽ വരാമെന്നും പറഞ്ഞത് പ്രകാരം ഒരു ദിവസം നിശ്ചയിച്ചാൺ ഈ ക്കൂടിക്കാഴ്ചയവസാനിപ്പിച്ചത്.
നിശ്ചിത ദിവസം, പെരുവള്ളൂരിലെ കോർമത്തുകാരണവരായ കൊല്ലീരി കോയാമു മസ്ലിയാർ, കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റർ എന്നിവരോടൊപ്പം മഞ്ചേരിയിലെത്തി.

മാതൃഭൂമി അബ്ദുല്ലയെന്ന കോർമത്ത് അബ്ദുല്ലയുടെ വീട്ടിലാൺ ഞങ്ങളെത്തിയത്. മഞ്ചേരിയിലെ, കോർമത്തുകാരണവന്മാരും അനന്തിരവന്മാരുമായി വലിയൊരു സംഘം തന്നെ അവിടെ സന്നിഹിതരായിട്ടുണ്ട്. എഴുപത് കഴിഞ്ഞിട്ടും , യുവനിരയെ അമ്പരപ്പിക്കുമാറ്, ചുറുചുറുക്കോടെ ഓടി നടക്കുന്ന കോർമത്തു പോക്കർക്കയെയും അതേ പ്രായക്കാരായ അലവികുട്ടിസാഹിബടക്കമുള്ള മറ്റു

കോർമത് പോക്കർ
കാരണവന്മാരെയും, തങ്ങളും ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചു കൊണ്ടു ഓടിനടക്കുന്ന യുവനിരയെയും കുട്ടികളെയും കാണാൻ കഴിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിൽ പുതിയൊരാവേശം ഓടിയെത്തുകയായിരുന്നു. മഹാനായ സിദ്ദീഖിന്റെ ഈ പരമ്പര പൂർവിക പാരമ്പര്യം നിലനിറുത്താൻ കെല്പുറ്റവർ തന്നെയാണെന്ന് ഇതോടെ ഞങ്ങൾക്കു ബോധ്യപ്പെട്ടു.
കോർമത് അലവിക്കുട്ടി
പരസ്പരം പരിചയപ്പെട്ട ശേഷം, മഞ്ചേരിയിലെ കുടുംബ പ്രവർത്തനങ്ങളെ കുറിച്ച വിശദമായൊരു ചിത്രം പോക്കർക്കയും അബ്ദുല്ലക്കയും വിവരിച്ചു. മാസം തോറും ഓരോ വീടുകളിൽ സംഗമിച്ചു കൊണ്ട് തങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു പദ്ധതികളാവിഷ്കരിക്കുന്നുവെന്നറിഞ്ഞതോടെ ഞങ്ങളുടെ സന്തോഷം ശതഗുണിഭവിക്കുകയായിരുന്നു. ഈ പ്രവർത്തനം മറ്റു

കോർമത്ത് മുഹമ്മദ് (കുഞ്ഞാൻ)
ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെട്ടു. കോർമത്തു കുടുംബത്തിന്റെ അതു വരെ ലഭിച്ച ചരിത്രം ഞങ്ങളിൽ പെട്ട കോയാമു മുസ്ലിയാരും നസീബുല്ല മാസ്റ്ററും അവതരിപ്പിച്ചതോടെ, മഞ്ചേരിക്കാരിൽ അഭിമാനവും നവോന്മേഷവും പെട്ടെന്നു വർധിക്കുന്നതാൺ കണ്ടത്.
കോർമത്ത് സത്താർ
അവസാനം, പെരുവള്ളൂരിൽ സംഗമം നടത്തേണ്ട ദിവസം നിശ്ചയിച്ചു കൊണ്ടായിരുന്നു മഹത്തായ ഈ പ്രഥമ സംഗമത്തിന്നു തിരശ്ശീല വീണത്. അങ്ങനെ, പരപ്പനങ്ങാടി ബസ്സ് മിസ്സായത് വഴി കോർമത്ത് കുടുംബത്തിലെ ചരിത്രത്തിൽ പുതിയൊരദ്ധ്യായം എഴുതി ചേർക്കപ്പെടുകയായിരുന്നു.

Tuesday, February 1, 2011

കോർമത് മീറ്റ് മഞ്ചേരിയിൽ

കോർമത്ത് അബ്ദുസ്സലാം മുസ്ലിയാർ

കൊടുങ്ങല്ലൂർ:
പെരിഞ്ഞനം പൊന്മാണ്യക്കുടം കോർമത്ത് ഉബൈദുല്ല മുസ്ലിയാരുടെ മകൻ അബ്ദുസ്സലാം മുസ്ലിയാർ അന്തരിച്ചു. പ്രശസ്ത സൂഫി വര്യൻ കോർമത്ത് ഉണ്ണി മുഹ്യദ്ദീൻ മുസ്ലിയാരാൺ പിതാമഹൻ.
ഭാര്യ: സഫിയ. ഒരു പുത്രനും മൂന്നു പുത്രിമാരും ജീവിച്ചിരിപ്പുണ്ട്.

കോർമത് അബ്ദുല്ല എന്ന കൂച്ചി



കോട്ടക്കൽ:
പറപ്പൂർ വീണാലുക്കൽ പരേതനായ കോർമത്ത് അബൂബക്കർ മുസ്ലിയാരുടെ മകൻ കൂച്ചി എന്ന കോർമത്ത് അബ്ദുല്ല മരണപ്പെട്ടു. പ്രശസ്ത പണ്ഡിതൻ അബൂബക്കർ ഹുസാമുദ്ദീൻ എന്ന കോർമത്ത് പോക്കർ ഹാജിയാൺ പിതാമഹൻ. അബ്ദുൽഖാദർ മുഹ്യദ്ദീൻ, ശാഹുൽ ഹമീദ് മൌലവി എന്നിവർ സഹോദരങ്ങളാൺ.
രണ്ടു പുത്രന്മാരും ഒരു പുത്രിയും ജീവിച്ചിരിപ്പുണ്ട്.