Sunday, June 26, 2011

കോർമത്ത് യുവനിര രംഗത്തേക്ക് - ഷാജഹാൻ പ്രസിഡണ്ട് ശഹീർ ജന: സെക്രട്ടറി മുനീർ ഖജാഞ്ചി

തിരൂരങ്ങാടിയില്‍ ചേര്‍ന്ന കോര്‍മത്ത് കുടുംബത്തിലെ യുവാക്കളുടെ സംഗമത്തില്‍, കോര്‍മത്ത് യൂത്ത് വിംഗ് യാഥാര്‍ത്ഥ്യമായി. ഷാജഹാന്‍ എന്ന ഷാജി(തുറക്കല്‍, മഞ്ചേരി)യാണ് പ്രസിഡണ്ട്. മഞ്ചേരിയിലെ കോര്‍മത്ത് ശഹീര്‍(ജന: സെക്രട്ടറി), തിരൂരങ്ങാടിയിലെ കോര്‍മത്ത് മുനീര്‍(ഖജാഞ്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.


ഷാജഹാന്‍ എന്ന ഷാജി(തുറക്കല്‍, മഞ്ചേരി)[പ്രസിഡണ്ട്]

കോര്‍മത്ത് ശഹീര്‍(ജന: സെക്രട്ടറി)



കോര്‍മത്ത് മുനീര്‍,തിരൂരങ്ങാടി(ഖജാഞ്ചി


വൈ. പ്രസിഡണ്ടുമാര്‍:
മൊഹ് യദ്ദീന്‍ എന്ന ബാവ തിരൂരങ്ങടി, അന് വര്‍ചുള്ളിപ്പാറ, ന ഈം കരുമ്പില്‍.
ജോ. സെക്രട്ടറിമാര്‍:
മന്‍സൂര്‍ കരുമ്പില്‍, ബഷീര്‍ കൊയപ്പ, സൈദ് മുഹമ്മദ് പെരിഞ്ഞനം
പേട്രന്മാര്‍:
മുസ്തഫാ കോര്‍മത്ത്, സലാം കൊടിയത്തൂര്‍
എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍:
നാസര്‍ ടെക്നോ മഞ്ചേരി, ഫിര്‍ദൌസ് ചുള്ളിപ്പാറ, നിവില്‍ ഇബ്രാഹിം മഞ്ചേരി, ന ഈം തിരൂരങ്ങാടി, രോഷന്‍(മഞ്ചേരി), നാസര്‍(മഞ്ചേരി), നജ്മല്‍(മഞ്ചേരി), ഖദ്ദാഫി(മഞ്ചേരി), നൌഷാദ് (മഞ്ചേരി), മുജീബ് തിരൂരങ്ങാടി, കെ. എന്‍. ഉനൈസ് പെരിഞ്ഞനം, ഫസ്ലുര്‍ റഹ്മാന്‍ (എ. ആര്‍. നഗര്‍)

കോർമത്ത് സംഗമ ഡി. വി. ഡിക്ക് ബന്ധപ്പെടുക

മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമ ഡി.വി.ഡി ആവശ്യമുള്ളവർ കോർമത്ത് അബ്ദുല്ല(9495711616), കോർമത്ത് സത്താർ ഹാജി(98099348130) എന്നിവരുമായി ഉടനെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

കോർമത്ത് കുടുംബം: പെരുവള്ളൂരിൽ തൌഹീദ് സംസ്ഥാപനത്തിന്ന് അടിത്തറ പാകിയവർ - ഡൊ .എ. മൊയ്തീൻ കുട്ടി

പെരുവള്ളൂരിലും പരിസരങ്ങളിലും തൌഹീദ് സംസ്ഥാപനത്തിന്ന് അസ്തിവാരമിട്ടവരാണ് കോര്‍മത്ത് കുടുംബമെന്നും അതിനാല്‍ തന്നെ, തന്റെ കുടുംബമടക്കമുള്ള പ്രദേശത്തുകാര്‍ക്ക് ഈ കുടുംബത്തോടുള്ള കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതാണെന്നും ഡോ. എ. മൊയ്തീന്‍ കുട്ടി (എം. ഡി. റിലീഫ് ഹോസ്പിറ്റല്‍, കൊണ്ടോട്ടി) പ്രസ്താവിച്ചു.
മഞ്ചേരിയില്‍ വെച്ചു നടന്ന കോര്‍മത്ത് സംഗമം ഡി. വി. ഡിയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു, പെരുവള്ളൂരിലെ പ്രശസ്തമായ അരീക്കാട് കുടുംബാംഗം കൂടിയായ അദ്ദേഹം. തന്റെ പൂര്‍വ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍, പെരുവള്ളൂരില്‍ സ്ഥാപിച്ച അരീക്കാട് ജുമുഅത്ത് പള്ളിയിലെ മതകീയ നേതൃത്വത്തിനായി, വന്ദ്യരായ മമ്പുറം തങ്ങള്‍ അയച്ചു തന്ന കോര്‍മത്ത് ഉണ്ണീന്‍ മൊല്ലയുടെ അനന്തിരവന്മാരാണ്, ഇന്ന് പ്രദേശത്തും കൊടുങ്ങല്ലൂരിലും കൊടിയത്തൂരിലും മറ്റുമായി വ്യാപിച്ചു കിടക്കുന്ന കോര്‍മത്തുകാരെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ കുടുംബവുമായി ഇണങ്ങിയും പിണങ്ങിയും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന ഈ കുടുംബത്തെ എന്നും ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടിയില്‍ നടന്ന ചടങ്ങില്‍, മഞ്ചേരിയിലെ, കോര്‍മത്ത് അലവിക്കുട്ടി ഹാജിക്ക് ഡി. വി. ഡി കോപ്പി നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. കോഴിക്കോട്ടെ പ്രശസ്തമായ എജുമാര്‍ട്ടിന്റെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി അദ്ധ്യ്ക്ഷത വഹിച്ചു. കോര്‍മത്ത് കോയാമു മുസ്ലിയാര്‍(പെരുവള്ളൂര്‍), കോര്‍മത്ത് അബ്ദുസ്സലാം(കൊടിയത്തൂര്‍), കോര്‍മത്ത് നസീബുല്ല(പെരിഞ്ഞനം), കോര്‍മത്ത് അബ്ദുല്ല(മഞ്ചേരി), മുസ്തഫ കൊര്‍മത്ത്, കോര്‍മത്ത് മന്‍സൂര്‍(കരിമ്പില്‍) എന്നിവര്‍ സംസാരിച്ചു. കോര്‍മത്ത് സത്താര്‍ ഹാജി സ്വാഗതവും കെ. എ. ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.

Tuesday, June 21, 2011

കോർമത്ത് സംഗമ DVD പ്രകാശനം



ജൂൺ 26 ഞായറാഴ്ച രാവിലെ 9 മണിക്ക്
തിരൂരങ്ങാടിയിൽ


2011 ഏപ്രിൽ 3 ന്ന് മഞ്ചേരിയിൽ നടന്ന കോർമ്മത്ത് കുടുംബ സംഗമ പരിപാടിയുടെ DVD തയ്യാറായി. രണ്ട് DVD കളിലായാണ് മൊത്തം പരിപാടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രകാശന കർമ്മം ജൂൺ 26 ന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തിരൂരങ്ങാടിയിൽ നടക്കുന്നതാണ്. ആദ്യ കാലം മുതൽ തന്നെ കോർമ്മത്ത് കുടുംബവുമായി ഉറ്റ ബന്ധം പുലർത്തി വരുന്ന പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബത്തിലെ പ്രമുഖാംഗമായ ഡോ. എ. മൊയ്തീൻ കുട്ടി സാഹെബ്(റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി) പ്രകാശന കർമ്മം നിർവഹിക്കും. കോർമ്മത്ത് കുടുംബ കാരണവരും തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, എജുമാർട്ട് എന്നിവയുടെ ഉടമയുമായ അബ്ദുറഹ്മാൻ ഹാജി അദ്ധ്യക്ഷനായിരിക്കും
കുടുംബ സംഗമ അവലോകനവും, കോർമ്മത്ത് ഡയറക്റ്ററി, ഭാവി പ്രവർത്തന പരിപാടികൾ എന്നിവയെ കുറിച്ച ചർച്ചയും തുടർന്നുണ്ടാകും. എല്ലാ യൂനിറ്റുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്.
DVD ആവശ്യമുള്ളവർ താഴെ നമ്പറുകളിൽ ബന്ധപ്പെട്ടു മുങ്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
1. കോർമ്മത്ത് അബ്ദുല്ല 9495711616
2. കോർമ്മത്ത് അബ്ദുസ്സത്താർ 9809348130