Tuesday, September 27, 2011

Dr. A. Moideen Kutty in Kormath Sangamam

Thursday, September 15, 2011

അഹ്മദ് മുസ്ലിയാർ നിര്യാതനായി


എ. ആർ. നഗർ. കുറ്റൂർ നോർത്ത്.
പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മസ്ഹൂദ് മുസ്ലിയാരുടെ മകൻ അഹ്മദ് മുസ്ലിയാർ (65) നിര്യാതനായി. പെരുവള്ളൂർ മുടക്കയിൽ, എടക്കാപറമ്പ് മഹല്ലുകളിൽ ഖതീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : സൈനബ. മക്കൾ: മുഹമ്മദ് ശരീഫ് (ഷാർജ), ഉസാമ(ഖത്തർ), ഉമൈബാൻ, സ്വാബിറ, റഷീദ, നുഹൈമത്, ഫാത്വിമ സഹീറ, ഖദീജ, ഫാഉസ, ബശീറ. മരുമക്കൾ: മുഹമ്മദലി ചെങ്ങാനി, അബ്ദുസ്സലാം കാരാതോട്, ജാബിർ കക്കാട്, നസ്രുദ്ദീൻ മലപ്പുറം, ഹർശാദ് ഫാറൂഖ് ചെറൂപ്പ, ശരീഫ, റഹീമ. ഖബ്രടക്കം ഇന്ന് (16-9=11) രാവിലെ 9.30 ന്ന് കക്കാടമ്പുറം ഊക്കത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Share
അഹ്മദ് മുസ്ലിയാർ നിര്യാതനായി

Wednesday, September 14, 2011

കോർമത്ത് അബ്ദുൽഖാദർ എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ അന്തരിച്ചു.



Kottakkal Parappur
കോർമത്ത് അബ്ദുൽഖാദർ എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ അന്തരിച്ചു. ഖബരടക്കം വ്യഴ്ച 11 മണിക്ക് വെട്ടത്ത് പുതിയങ്ങാടി ജുമാാത്ത് പള്ളി ഖബർ സ്ഥാനിൽ.

Wednesday, September 7, 2011

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും

Communalism Watch: A tale of two movements

Communalism Watch: A tale of two movements

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും

ആ ദീപം പൊലിഞ്ഞു കോർമത്ത് പോക്കർക്ക മരിച്ചു



മഞ്ചേരി: ചിതറിക്കിടന്നിരുന്ന പ്രമുഖ കോർമത്ത് കുടുംബാംഗങ്ങളെ വിളക്കി ചേർക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച മഞ്ചേരിയിലെ അച്ചിപ്പിലാക്കൽ താമസിച്ചിരുന്ന കോർമത്ത് പൊക്കർ(80) എന്ന ‘മെക്കാനിക് പോക്കർക്ക‘ ഇന്നു രാവിലെ അന്തരിച്ചു. ഇന്ന് വൈകുന്നേരം 3 മണിക്ക് മഞ്ചേരി സെണ്ട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യപ്പെടും. മഞ്ചേരിയിൽ കുടിയേറിയ കോർമത്ത് പോക്കർ ഹാജിയുടെ പരമ്പരയിലെ, കോർമത്ത് കുഞ്ഞഹമ്മദിന്റെയും കോർമത്ത് ആസ്യക്കുട്ടിയുടെയും പുത്രനായി 1930 ലാണ് പോക്കർക്ക ജനിച്ചത്. ഷാജഹാൻ, മുഹമ്മദ് ഇസ്മായീൽ, ഫൈസൽ, റസ്സൽ എന്നിവർ പുതന്മാരാണ്.

Monday, September 5, 2011

കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Madhyamam

കിംസില്‍ നൂറുപേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ | Madhyamam

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മകളുടെ വേര്‍പാടിന്‍െറ ഹൃദയവേദന ഉള്ളിലൊതുക്കി ജലാലുദീന്‍ ഹൃദയശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കണ്ണീരൊപ്പുന്നു. തിരുവനന്തപുരം കിംസ് ആശുപത്രി ഡയറക്ടര്‍ കൂടിയായ ജലാലുദീന്‍ നൂറുപേര്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിനുള്ള പണം നല്‍കും. കിംസ് ആശുപത്രിയില്‍ തന്നെയാണ് ഹൃദയസ്പന്ദനം എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പാക്കുക.
1997ല്‍ ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മകള്‍ മെര്‍ലിന്‍െറ (13) ഓര്‍മക്കായി രൂപവത്കരിച്ച മെര്‍ലിന്‍ ഫൗണ്ടേഷന്‍െറ പേരിലാണ് നൂറുപേര്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് സാമ്പത്തികശേഷിയില്ലാത്ത കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള മലയാളികളെയാണ് ഹൃദയസ്പന്ദനത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
വര്‍ക്കല സ്വദേശിയായ ജലാലുദീന്‍ ഗള്‍ഫിലെ വ്യവസായിയാണ്. ഇദ്ദേഹം ചെയര്‍മാനായ മെര്‍ലിന്‍ ഫൗണ്ടേഷന്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതായി കിംസ് ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85,000 മുതല്‍ ഒരു ലക്ഷംവരെ ചെലവുവരുന്ന ശസ്ത്രക്രിയ ഒരുവര്‍ഷത്തിനകം നടത്താനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഹൃദ്രോഗികള്‍ കേരളത്തിലാണെന്ന് കിംസ് വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ പറഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. വര്‍ക്കല കഹാര്‍ എം.എല്‍.എ അടങ്ങുന്ന സമിതിയാണ് അപേക്ഷകരില്‍നിന്ന് അര്‍ഹതപ്പെട്ട നൂറുപേരെ തെരഞ്ഞെടുക്കുക. വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കിംസ് ആശുപത്രി, പി.ബി നമ്പര്‍ 1, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കുകയോ 9633231860 (ശ്രീരാജ്) 9846015352 (ജഗന്‍) എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ അപേക്ഷാഫോറം അയച്ചുകൊടുക്കും. കേരളത്തിലെയും ഗള്‍ഫിലെയും മലയാളികള്‍ക്ക് അപേക്ഷിക്കാം.
കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, കാര്‍ഡിയാക് സര്‍ജന്‍ ഡോ. മാധവ് നായ്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.