Tuesday, December 22, 2015

‘എല്ലാം പോക്കരാക്കയുടെ ഖബറിലേക്ക്’




പരപ്പന് സ്ക്വയറിലേക്കുള്ള കോര്മത്ത് കുടുംബാംഗങ്ങളുടെ അണമുറിയാത്ത പ്രവാഹം കണ്ട പ്രോഗ്രാം ജനറല് സെക്രട്ടറി മുസ്തഫാ കോര്മത്ത് വികാരഭരിതനായി പറഞ്ഞു കൊണ്ടിരുന്നു: എല്ലാം പോക്കരാക്കയുടെ ഖബറിലേക്ക്. വര്ഷങ്ങള്ക്ക് മുന്പ്, നാട്ടിന്റെ നാനാ ഭാഗത്തും, പരസ്പരം ബന്ധമില്ലാതെ, ചിതറിക്കഴിഞ്ഞിരുന്ന കോര്മത്ത് കുടുംബാംഗങ്ങളെ കോര്ത്തിണക്കാനായി ഒരു പഴയ ബൈക്കുമായി ഓടിനടന്നിരുന്ന മഞ്ചേരിയിലെ കോര്മത്ത് പോക്കരാക്കയുടെ നിരന്തര ശ്രമങ്ങളെ നേരിലനുഭവിച്ച മുസ്തഫയുടെ ഹൃദയത്തിന്റെ അടിത്തട്ടില് നിന്ന് പുറപ്പെട്ട വാക്കുകളായിരുന്നു അത്. സ്റ്റേജില് നിന്ന് പോക്കര്ക്കായുടെ പേരു പറയുന്പോഴേക്കും കരഘോഷം മുഴക്കിയിരുന്ന സദസ്സും യഥാര്ത്ഥത്തില്, അദ്ദേഹത്തിന്റെ മഹത്തരവും അവിസ്മരണീയവുമായ സേവനത്തെ അംഗീകരിക്കുകയായിരുന്നു.

മഞ്ചേരിയില് ആദ്യമെത്തിയ പോക്കര് ഹാജി- മറിയുമ്മ ദന്പതികളുടെ മകന് ഉണ്ണിമോയിന് ഹാജി മകന് പോക്കര് മകന് കുഞ്ഞഹമ്മദ്- ആസ്യക്കുട്ടി ദന്പതികളുടെ മകനാണ് ചരിത്ര പുരുഷനായ പോക്കരാക്ക. വല്ലഞ്ചിറ ഫാത്വിമ ഭാര്യയാണ്. ഷാജഹാന്, മുഹമ്മദ് ഇസ്മായില്, ഫൈസല്, റസ്സല് എന്നിവര് മക്കള്. മുഹമ്മദ് കുട്ടി ഹാജി, മറിയുമ്മ, അബ്ദുസ്സത്താര് ഹാജി, 



 ലിയാഖത്തലി, ആയിശ എന്നിവരാണ് സഹോദരങ്ങള്. അബ്ദുസ്സത്താര് ഹാജിയും ലിയാഖത്തലിയും വാര്‍ദ്ധക്യവും അനാരോഗ്യവും അവഗണിച്ചു കൊണ്ട് ജേഷ്ടന്‍റെ പാതയില്‍ ഉറച്ചു നീങ്ങുന്നു. മറിയുമ്മയുടെ പുത്രന്‍ നാസറ് തുടക്കം മുതലേ സംഗമത്തിന്‍റെ സജീവ പ്രവര്‍ത്തകനാണ്.

1 comment: