Thursday, December 24, 2015

പരപ്പന് സ്ക്വയറില് കണ്ടത് കോര്മത്ത് യുവനിരക്കുള്ള അംഗീകാരം





അല്ലാഹുവിന്റെ അനുഗ്രഹത്താല് പരപ്പന് സ്ക്വയറില് നടന്ന മൂന്നാമത് കോര്മത്ത് കുടുംബ സംഗമം വന് വിജയമായി. അല്ഹംദു ലില്ലാഹ്!

ആറു മാസം മുന്പ് സംഗമം നിശ്ചയിച്ചത് മുതല്ക്കുള്ള  നാനാഭാഗങ്ങളിലെ കോര്മത്ത് യുവനിരയുടെ നിരന്തരമായ അണിയറ പ്രവര്ത്തനങ്ങളുടെ അംഗീകീരമായിരുന്നു ഈ വിജയമെന്നത് ഏറ്റവും ശ്രദ്ധേയമാണ്. അഡ്വ. കെ. കെ. സൈതലവിയുടെയും മുസ്തഫാ കോര്മത്തിന്റെയും നേതൃത്വത്തില് ഒരു വന്പട തന്നെയാണ് രംഗത്തിറങ്ങിയത്. 

ഖദ്ദാഫി, സഹീര്, ഹര്ഷദ്, സമദ്, സൈഫുദ്ദീന്, അഷ്കര്, സാദിഖ്, ശിഹാബുദ്ദീന്, അഷ്റഫ്, നൗഷാദ്, നിയാസ്, മുഹമ്മദ് കുട്ടി അഹ്സനി, നഈം, അബൂബക്കര്, ജബ്ബാര്, അബ്ദുല്ഖാദര്, അര്ഷദ് അലി, സല്മാനുല് ഫാരിസ്, മുഹമ്മദ് കുട്ടി, ശാഹിദ് മുനീര്, ഫൈസല്, അജ്മല് ഷാ, അബ്ദുസ്സമദ്, റഫീഖ്, ഫവാസ്, മുത്തൂസ് എന്നിവര് ഇവരില് ചിലര് മാത്രം. മഞ്ചേരി, കരുന്പില്, ചുള്ളിപ്പാറ, തിരൂരങ്ങാടി, പെരുവള്ളൂര്, തുവ്വൂര്, പാണ്ടിക്കാട് തുടങ്ങി വിവിധ ദേശത്തുനിന്നുള്ള ഈ യുവാക്കള് പലപ്പോഴായി ഒത്തു കൂടി. അതിലുപരി അവര് ഇരുത്തമുറപ്പിച്ചത് ,സോഷ്യല് മീഡിയകളുടെ മുന്പിലായിരുന്നു. കന്പ്യൂട്ടറും മോബൈല് ഫോണും വഴി, വാട്സപ്പ്, ഫെയ്സ് ബുക്ക് സന്ദേശങ്ങള് നാനാ ഭാഗങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പകല് വേളകളില് ബിസിനസ്സുകളിലും ജോലികളിലും 



മുഴുകിക്കഴിഞ്ഞിരുന്ന ഇവര് രാത്രിയോടെ സംഗമപ്രവര്ത്തനങ്ങളില് മുഴുകുകയായിരുന്നു. രാത്രിയുടെ ഏത് യാമങ്ങളിലും ഫെയ്സ് ബുക്കിലോ, വാട്സപ്പിലോ ഇവരിലാരെയെങ്കിലും കാണാതിരിക്കില്ല. രാവേറെ കഴിയുന്പോള് സഹോദരനെ ഉറങ്ങാനയക്കുന്നത് പലപ്പോഴും കാണാവുന്നതാണ്. കോര്മത്തിന്റെ വിവിധ വാട്സപ്പു ഗ്രൂപ്പുകള്, koormath/kormath communication, great koormath family, കോര്മത്ത് ന്യൂസ് എന്നീ ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്


 എന്നിവയായിരുന്നു പ്രവര്ത്തന മേഖലകള്. കോര്മത്ത് എന്ന ബ്ലോഗും ഇതില്പ്പെടുന്നു. ഭാവി പരിപാടികള് ചര്ച്ച ചെയ്യാന് ഇവ ഉപയോഗിക്കപ്പെട്ടു. സംഗമത്തിന്റെ തലേ ദിവസം പരപ്പന് സ്ക്വയറില് ഒരുമിച്ചു കൂടിയത് പ്രായമുള്ളവരടങ്ങുന്ന വലിയൊരു സംഘമായിരുന്നു. നേതൃത്വത്തിന്റെ നിര്ദ്ദേശമോ ആഹ്വാനമോ കൂടാതെ, കേവലം പരിപാടിയുടെ വിജയം മാത്രം മുന്നില് കണ്ടു എത്തിയവരായിരുന്നു ഇവര്. ഈ ആത്മാര്ത്ഥ പ്രവര്നങ്ങള്ക്കുള്ള സ്വീകാര്യതയായിരിക്കണം പിറ്റെ ദിവസം പരപ്പന് സ്ക്വയറില് കണ്ടത്.

3 comments:

  1. ഈ കൂട്ടായ്മ എന്നുമെന്നും നിലയ്ക്കാതിരിക്കട്ടെ ...ആമീന്‍.

    ReplyDelete