ചെറുവണ്ണൂര് (കോഴിക്കോട്)
കോര്മത്ത് കുടുംബത്തില് ജീവിച്ചിരിപ്പുള്ള കാരണവന്മാരില് പ്രധാനിയാണ്
കോര്മത്ത് ഹസ്ബുല്ല. ഏകദേശം എണ്പത്തഞ്ചോളം വയസ്സ് പ്രായമുള്ള ഇദ്ദേഹം ഇപ്പോള്,
കോഴിക്കോടിനടുത്ത ചെറുവണ്ണൂരിലെ കളത്തുയാറത്ത് വീട്ടില് വിശ്രമജീവിതം
നയിക്കുകയാണ്.
തിരൂരങ്ങാടിയില് നിന്ന് പെരുവള്ളൂരിലെത്തിയ, ഖാസി അറബിയുടെ പൗത്രന്
ഉണ്ണിമുഹ്യദ്ദീന്റെ പൗത്രന് ഉണ്ണിമുഹ്യദ്ദീനാ (പെരിഞ്ഞനം) ണ് പിതാവ്.
ചെറുവണ്ണൂരിലെ നെച്ചിക്കാട്ടുതറയില് മോയ്ദീന് കുട്ടിയുടെ മകള് മറിയുമ്മയെ അദ്ദേഹം
വിവാഹം കഴിക്കുകയും പ്രസ്തുത ബന്ധത്തില് രണ്ടു പുത്രന്മാര് ജനിക്കുകയും ചെയ്തു.
നസ്റുല്ലയും ഹസ്ബുല്ലയും. ജേഷ്ടസഹോദരന് നസ്റുല്ല ഏകദേശം എട്ട് വര്ഷം മുന്പ്
മരണപ്പെട്ടു. പിതാവ് നാലോ അഞ്ചോ വര്ഷമാണ് ചെറുവണ്ണൂരില് താമസിച്ചത്. സൈദ് മുഹമ്മദ്
മുസ്ലിയാര്, സൈദ് അബൂബക്കര് മുസ്ലിയാര്, ഉബൈദുല്ലാ മുസ്ലിയാര്, റഹ്മത്തുല്ലാ
മുസ്ലിയാര്, മഹ്മൂദ് മുസ്ലിയാര് എന്നിവര് പിതാവ് വഴിയുള്ള മറ്റു സഹോദരങ്ങളാണ്.
സിദ്ദീഖ സഹോദരിയും.
No comments:
Post a Comment