Friday, December 25, 2015

‘ടാബ്ലോ’ കോര്മത്തിന്റെ കവിത



ചിന്തയുടെ അനന്തമായ അന്വോഷണ യാത്രയായ കവിതയിലൂടെ മലയാള സാഹിത്യത്തില് വ്യക്തി മുദ്ര സ്ഥാപിച്ച ഒരു കോര്മത്തുകാരനെയാണ് ടാബ്ലോ എന്ന കവിതാസമാഹാരം പുറത്തു കൊണ്ടു വരുന്നത്. പലപ്പോഴായി എഴുതിയ 42 കവിതകളാണ് കെ. സി. അലവിക്കുട്ടി എന്ന കൊടശ്ശേരിക്കാരന്റെ സമാഹാരം ഉള്ക്കൊള്ളുന്നത്. ആറ്റൂര് രവി വര്മ്മ പറയുന്നത് പോലെ, അലവിക്കുട്ടിയുടെ കാവ്യരചനയില് ഗൗരവബോധമുണ്ട്. മൊഴികൊണ്ടുള്ള നിര്മ്മിതിയാണ് ഓരോ കവിതയുമെന്ന് ഈ കവി അറിയാതെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. വെളിപാടല്ല ധ്യാനമാണ് ഈ കവിയുടെ വഴി. ഒന്നും വിവരിക്കുന്നില്ല. കഥനമില്ല. അടയാളപ്പെടുത്തലേ ഉള്ളു. സംഭവങ്ങളുടെ അല്ല മനസ്സിന്റേതാണ് ഇതിന്റെ ക്രമം. അതിനാല് നിന്നു കാണണം, ഓര്ത്തു നോക്കണം, ഉള് വഴിയാണ്, പൊതു വഴിയല്ല. 
തൃശ്ശൂരിലെ ഫ്ലൈം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്ന് 60 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ആറ്റൂര് രവിവര്മ്മയുടെ മുന്നുരയും വി. മോഹനന്റെ വരയും പുസ്തകത്തിന്ന് മാറ്റു കൂട്ടുന്നു. അതോടൊപ്പം കെട്ടിലും മട്ടിലും മികച്ച നിലവാരം പുലര്ത്തുന്നുണ്ട് ഈ പുസ്തകം.
15/ 02/ 1961 ല്, കോര്മത്ത് അബ്ദുറഹ്മാന്റെയും മന്പാടന് ഖദീജ ഉമ്മയുടെയും മകനായി, തുവ്വൂര് പഞ്ചായത്തിലെ മാന്പുഴ പൊടുവണ്ണി എന്ന സ്ഥലത്ത് ജനിച്ച അലവിക്കുട്ടി, പുന്നക്കാട് ജി. എല്. പി. സ്കൂള്, കരുവാരക്കുണ്ട് ഗവ. ഹൈസ്കൂള് എന്നിവിടങ്ഹളില് പഠനം പൂര്ത്തിയാക്കിയ ശേഷം, 1977 ല് മാന്പുഴ നിബ്രാസുല് ഉലൂം മദ്രസ്സയില് അദ്ധ്യാപകനായി ജോലി ചെയ്തു. അതോടൊപ്പം കരുവാരക്കുണ്ട് ബിന്ദു സ്റ്റുഡിയോയിലും  പ്രതിഭാ വായനശാലയിലും സേവനമനുഷ്ടിച്ചു. 1983 ല് ജോലിയാവശ്യാര്ത്ഥം സൗദി അറേബ്യയില് പോയി. ഇപ്പോള് ജിദ്ദയിലെ ശാരാവാദി സംസത്തില് ഒരു ഡിജിറ്റല് കളര് ലാബ് നടത്തി വരുന്നു. പാണ്ടിക്കാട് പഞ്ചായത്തിലെ കൊടശ്ശേരിയിലാണ് താമസം.

ഭാര്യ ഖമറുല് ലൈല. മക്കള്: ഡാലിയ അലവിക്കുട്ടി, തന് വീര് അലവിക്കുട്ടി, സ്ല്മി അലവിക്കുട്ടി.

വിലാസം:
കെ. സി. അലവിക്കുട്ടി
കോര്മത്ത് ഹൗസ്
പോസ്റ്റ്. ചെന്പ്രശ്ശേരി. പാണ്ടിക്കാട്
മലപ്പുറം.
ഫോണ്: 0483- 2784148; 9745582301

1 comment:

  1. നമ്മുടെ കുടുംബ ബ്ലോഗില്‍ അടയാളപ്പെട്ടതില്‍ കാരുണ്യവാന് സ്തോത്രം.

    ReplyDelete