പരപ്പന് സ്ക്വയര് (വെന്നിയൂര്)
നാനാ ഭാഗങ്ങളിലെ കോര്മത്ത് കുടുംബ നിര ആറു
മാസമായി നടത്തിക്കൊണ്ടിരുന്ന അക്ഷീണ പ്രവര്ത്തനം പരപ്പന്സ്ക്വയറില്
അത്യപൂര്വമായൊരു ദൃശ്യമാണ് കാഴ്ചവെച്ചത്. രാവിലെ എട്ടു മണിക്ക് റജിസ്ട്രേഷന്
തുടങ്ങുന്നതിന്നു മുന്പേ പരപ്പന് സ്ക്വയറിലേക്കുള്ള പ്രവാഹമാരംഭിച്ചിരുന്നു. ഒന്പത്
മണിയായപ്പോഴേക്കും സ്ത്രീകളുടെ ഭാഗം നിറഞ്ഞു. താമസിയാതെ പുരുഷന്മാരുടെ ഭാഗത്തിന്റെ
വലിയൊരു ഭാഗം അവര് കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു. പരിപാടി തുടങ്ങിയപ്പോഴേക്കും
ഹാള് നിറഞ്ഞു കവിഞ്ഞു.
കോര്മത്ത് സംഗമത്തോടെ തുടക്കം
കുറിക്കുകയായിരുന്ന പരപ്പന് സ്ക്വയറിനെ സംബന്ധിച്ചിടത്തോളം ആദ്യാനുഭവം തന്നെ
ആഹ്ളാദ ജനകമായിരുന്നു. സ്ഥാപന ഉടമ എം. പി. അബ്ദുറഹ്മാന് എന്ന ചെറിയാപ്പു ഈ വസ്തുത
തുറന്നു പറയുകയുണ്ടായി.
സാങ്കേതിക കാരണങ്ങളാല് അല്പം വൈകിയാണ് ഉദ്ഘാടന
സെഷന് തുടങ്ങിയത്. ഖിറാഅത്തോടെയാരംഭിച്ച സെഷനില്, അഡ്വ. കെ. കെ. സൈതലവി സ്വാഗതം
പറഞ്ഞു. കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ഉദ്ഘാടന കര്മ്മം
നിര്വഹിച്ചു. സാമൂഹ്യസംസ്കരണത്തില് ഇത്തരം
സംഗമങ്ങളുടെ സേവനം അദ്ദേഹം എടുത്തു പറഞ്ഞു.
കോര്മത്ത് കാരണവര് കോര്മത്ത് അബ്ദുല്ല
ആദ്ധ്യക്ഷം വഹിച്ചു. ആശംസാ ചടങ്ങില്, കെ. ടി. റഹീദ (ചെയര് പേഴ്സന്, തിരൂരങ്ങാടി
മുന്സിപ്പാലിറ്റി), സി. എഛ്. അക്ബര് (കൗണ്സിലര്, തിരൂരങ്ങാടി മുന്സിപ്പാലിറ്റി),
കെ. കുഞ്ഞന് ഹാജി, അഡ്വ. കൃഷ്ണ കുമാര് (കപ്രാട്ട് ഫാമിലി), ഡോ. എ. മൊയ്തീന്
കുട്ടി(എം. ഡി. റിലീഫ് ഹോസ്പിറ്റല്, കൊണ്ടോട്ടി),
എം. പി. അബ്ദുറഹ്മാന് എന്ന ചെറിയാപ്പു (പരപ്പന്) തുടങ്ങിയവര്
പങ്കെടുത്തു. സംഘാടക സമിതി കണ് വീനര്,
മുസ്തഫാ കോര്മത്ത് കൃതജ്ഞത രേഖപ്പെടുത്തി.
തുടര്ന്നു നടന്ന ‘കോര്മത്ത് കുടുംബം ഒരു
പരിചയപ്പെടുത്തല്’ എന്ന പരിപാടിയില് അബുല്
ഖൈര് മൗലവി, അബ്ദുല് ഖാദര് ഫൈസി, നിവില് ഇബ്രാഹിം എന്നിവര് പങ്കെടുത്തു.
സമയക്കുറവ് മൂലം ‘കോര്മത്ത് ഫാമിലി ട്രീ’ പ്രദര്ശിപ്പിക്കാന്
കഴിഞ്ഞില്ല.
പിന്നെ നടന്നത് ആദരിക്കല് ചടങ്ങായിരുന്നു.
വിവിധ മേഖലകളില് വ്യക്തിത്വം പ്രകടിപ്പിച്ച കോര്മത്ത് കുടുംബാംഗങ്ങളെ ഇതില്
ആദരിച്ചു.
ഭക്ഷണത്തിന്നും നമസ്കാരത്തിന്നും പിരിഞ്ഞ ശേഷം
രണ്ടു മണിക്കു വീണ്ടുമാരംഭിച്ചത് ഹര്ഷദ് കോര്മത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക
മുഖാമുഖമായിരുന്നു. വളരെ ശ്രദ്ധേയവും രസകരവുമായ ഈ സെഷനില് വിവിധ പ്രദേശങ്ങളെ
പ്രതിനിധാനം ചെയ്ത് സത്താര് ഹാജി, കോര്മത്ത് അബ്ദുല്ല, സലാം കൊടിയത്തൂര്, കെ. സി.
അലവിക്കുട്ടി, അബുല് ഖൈര് മൗലവി, അബ്ദുല് ഖാദര് ഫൈസി, അബ്ദുറഹ്മാന് മുസ്ല്യാര്
(പെരുവള്ളൂര്), അബ്ദുറഹ്മാന് മുസ്ലിയാര് (സിദ്ദീഖാബാദ്), അബൂബക്കര് തുടങ്ങി നിരവധി
പേര് പങ്കെടുത്തു.
തുടര്ന്നു നടന്ന ‘കുടുംബ ബന്ധം’ എന്ന
വൈജ്ഞാനികവും മനശാസ്ത്രപരവുമായ ക്ലാസ്സായിരുന്നു സംഗമത്തിലെ ഏറ്റവും ശ്രദ്ധേയമായ
പരിപാടി. പ്രമുഖ സൈക്കോളജിസ്റ്റും പണ്ഡിതനുമായ സുലൈമാന് മേല്പ്പത്തൂര്
അവതരിപ്പിച്ച ക്ലാസ്സില്, കുടുംബ ബന്ധങ്ങള് എങ്ങനെയായിരിക്കണമെന്നും ഇത്തരം കുടുംബ
സംഗമങ്ങള് അതിനെങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഖുര്ആന്, മനശാസ്ത്രം,
സാമൂഹ്യശാസ്ത്രം എന്നിവയുടെ സഹായത്തോടെ അദ്ദേഹം അവതരിപ്പിച്ചു. അതിനാല് തന്നെ,
അതീവശ്രദ്ധയോടെയാണ് സദസ്സ് അത് സ്വാഗതം ചെയ്തത്.
ഇടക്ക് നടന്ന
സിദ്ദീഖ് കൊടിയത്തൂരിന്റെ കോമഡിയും വൈകുന്നേരം നടന്ന മെഹ് റിന് & പാര്ടിയുടെ ഇശല് തേന്മഴയും സദസ്സിനെ ഹരം പിടിപ്പിച്ചു.
No comments:
Post a Comment