Wednesday, December 30, 2015
Tuesday, December 29, 2015
ഉമ്മുഹാനി മരണപ്പെട്ടു.
പെരുവള്ളൂരിലെ കോര്‍മത്ത് ഹുസാമുദ്ദീന്‍ എന്ന
പോക്കര് ഹാജിയുടെ പൗത്രി കോര്‍മത്ത് കതിയുമ്മയുടെ മകളും ഒളകരയിലെ ചെറാഞ്ചേരി
ചാനത്ത് ഉമര്‍കുട്ടി ഹാജി മകന് മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ഉമ്മുഹാനി
ഇന്നുച്ചക്ക് മരണപ്പെട്ടു. കുന്നുംപുറത്തെ അരീക്കാടന്‍ പടിക്കത്തൊടിക ആലസ്സന്‍
മുല്ലയാണ് പിതാവ്. ഇന്ന് വൈകുന്നേരം നാലര മണിക്ക് ജനാസ ഖബറടക്കും.
പരേതയുടെ പരലോക മോക്ഷത്തിന്നു വേണ്ടി
പ്രാര്‍ത്ഥിക്കുക
Sunday, December 27, 2015
Saturday, December 26, 2015
കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ കടന്നു കയറ്റം
20 ന്നു നടന്ന കോർമത്ത് സംഗമത്തിൽ
കാണികളെ ആകർഷിച്ച രസകരമായൊരു ദൃശ്യമായിരുന്നു
കുട്ടി ഫോട്ടോഗ്രാഫർമാരുടെ കടന്നു കയറ്റം. 4 മുതൽ
14 വരെ പ്രായമുള്ള കുട്ടികളുടെ ഒരു
പറ്റം തന്നെ, സ്റ്റേജിലെ
ഓരോ നിമിഷവും ഒപ്പിയെടുക്കാൻ,
മോബൈലുമായി എപ്പോഴും സ്റ്റേജിന്നു
മുമ്പിൽ നിലയുറപ്പിച്ചിരുന്നു. അസാധാരണമായ ഈ ദൃശ്യം
സ്റ്റേജിലുള്ള പലരും
തങ്ങളുടെ മോബൈലിൽ പകർത്തുന്നത് കാണാമായിരുന്നു.
കോർമത്തിന്റെ ഇളം സിരകളിൽ
സോഷ്യൽ മീഡിയയുടെ സ്വാധീനം വിളിച്ചറിയിക്കുന്നതായിരുന്നു
ഈ ദൃശ്യം. സോഷ്യൽ
മീഡിയയുടെ ഗുണവശങ്ങൾ സ്വാംശീകരിക്കാൻ ഈ
കുട്ടികൾ ഭാവിയിലും മുന്നോട്ടു വരുമെന്ന്
പ്രതീക്ഷിക്കാം.
കോര്‍മത്ത് ഫാമിലി ഡയറക്ടറി: പ്രത്യേക അറിയിപ്പ്
മൂന്നാമത് സംഗമത്തോടനുബന്ധിച്ച് നമ്മുടെ
ഡയറക്ടറി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായിരുന്നുവെന്നറിയാമല്ലോ. പക്ഷെ, ഫയലുകള്‍
പരിശോധിച്ചപ്പോള്‍ വളരെയധികം ഡാറ്റകളുണ്ടായിരുന്നില്ല. ഒന്നാമത്തെ
സംഗമത്തോടമുബന്ധിച്ച് ശേഖരിക്കപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തിലായിരുന്നു
പ്രസിദ്ധീകരണം തീരുമാനിച്ചത്. പക്ഷെ, പല
സ്ഥങ്ങളിലെയും പല കുടുംബങ്ങളുടെയും വ്യക്തികളുടെയും ഡാറ്റകള്‍
ശേഖരത്തിലുണ്ടായിരുന്നില്ല. അപൂര്‍ണ്ണമായ ഡാറ്റകളോടെ ഡയറക്ടറി
പ്രസിദ്ധീകരിക്കുന്നത് ഒരിക്കലും വിജയപ്രദമായിരിക്കില്ലല്ലോ.
അതിനാല്‍ നമ്മുടെ ഡയറക്ടറിയുടെ കാര്യത്തില്‍
എല്ലാഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
ഡാറ്റകളേല്പ്പിച്ചിരുന്നിട്ടില്ലാത്ത കുടുംബങ്ങളെ തേടിപ്പിടിച്ചു ഇതിനോടനുബന്ധമായി
കൊടുത്ത ‘കോര്‍മത്ത് ഫാമിലി റജിസ്ട്രേഷന് ഫോറം’ ഡൗണ്‍ലോഡ് ചെയ്തു കോപ്പിയെടുത്ത് പൂരിപ്പിച്ചു തിരിച്ചു
വാങ്ങേണ്ടതാണ്. പ്രവര്‍ത്തകരെ കണ്ടുമുട്ടാത്തവര്‍ ഫോറം സ്വന്തമായി ഡൗണ്‍ ലോഡ് ചെയ്തു
ഓരോ വ്യക്തിക്കും (കുട്ടികളടക്കം) ഓരോ ഫോമെന്ന നിലക്ക് കോപ്പിയെടുത്തു പൂരിപ്പിച്ചു
ഏല്പിക്കേണ്ട കേന്ദ്രങ്ങളിലേല്പ്പിക്കുകയോ, സാധിക്കാത്തവര്‍ താഴെ വിലാസത്തില്‍
പോസ്റ്റു വഴി അയച്ചു തരികയോ വേണം. കവറിന്നു പുറത്ത് ‘കോര്‍മത്ത് ഫാമിലി റജിസ്ട്രേഷന് ഫോറം 2016’ എന്ന് പ്രത്യേകം
എഴുതിയിരിക്കണം.
ഫോറം ഇവിടെ നിന്ന്
ഡൗണ്‍ ലോഡ് ചെയ്യുക:
………………………………………..
ഏല്‍പ്പിക്കേണ്ട
കേന്ദ്രങ്ങള്‍:
തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍ (തിരൂരങ്ങാടി,
കോഴിക്കോട്, മഞ്ചേരി)
യജ്യൂമാര്ട്ട്, കോഴിക്കോട്
……………………………………………………
Friday, December 25, 2015
‘ടാബ്ലോ’ കോര്‍മത്തിന്റെ കവിത
ചിന്തയുടെ അനന്തമായ അന്വോഷണ യാത്രയായ
കവിതയിലൂടെ മലയാള സാഹിത്യത്തില്‍ വ്യക്തി മുദ്ര സ്ഥാപിച്ച ഒരു കോര്മത്തുകാരനെയാണ് ‘ടാബ്ലോ’ എന്ന
കവിതാസമാഹാരം പുറത്തു കൊണ്ടു വരുന്നത്. പലപ്പോഴായി എഴുതിയ 42 കവിതകളാണ് കെ. സി. അലവിക്കുട്ടി എന്ന കൊടശ്ശേരിക്കാരന്റെ
സമാഹാരം ഉള്‍ക്കൊള്ളുന്നത്. ആറ്റൂര്‍ രവി വര്‍മ്മ പറയുന്നത് പോലെ, ‘അലവിക്കുട്ടിയുടെ കാവ്യരചനയില്‍ ഗൗരവബോധമുണ്ട്.
മൊഴികൊണ്ടുള്ള നിര്‍മ്മിതിയാണ് ഓരോ കവിതയുമെന്ന് ഈ കവി അറിയാതെ അറിയുകയും
അനുഭവിക്കുകയും ചെയ്യുന്നുണ്ട്. വെളിപാടല്ല ധ്യാനമാണ് ഈ കവിയുടെ വഴി. ഒന്നും
വിവരിക്കുന്നില്ല. കഥനമില്ല. അടയാളപ്പെടുത്തലേ ഉള്ളു. സംഭവങ്ങളുടെ അല്ല
മനസ്സിന്റേതാണ് ഇതിന്റെ ക്രമം. അതിനാല്‍ നിന്നു കാണണം, ഓര്‍ത്തു നോക്കണം, ഉള്
വഴിയാണ്, പൊതു വഴിയല്ല.’
തൃശ്ശൂരിലെ ഫ്ലൈം
ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്ന് 60 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ആറ്റൂര്‍ രവിവര്‍മ്മയുടെ മുന്നുരയും വി.
മോഹനന്റെ വരയും പുസ്തകത്തിന്ന് മാറ്റു കൂട്ടുന്നു. അതോടൊപ്പം കെട്ടിലും മട്ടിലും
മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട് ഈ പുസ്തകം.
15/ 02/ 1961 ല്‍, കോര്‍മത്ത്
അബ്ദുറഹ്മാന്റെയും മന്പാടന് ഖദീജ ഉമ്മയുടെയും മകനായി, തുവ്വൂര്‍ പഞ്ചായത്തിലെ
മാന്പുഴ പൊടുവണ്ണി എന്ന സ്ഥലത്ത് ജനിച്ച അലവിക്കുട്ടി, പുന്നക്കാട് ജി. എല്‍. പി.
സ്കൂള്‍, കരുവാരക്കുണ്ട് ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ഹളില് പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1977 ല്‍ മാന്പുഴ നിബ്രാസുല്‍ ഉലൂം മദ്രസ്സയില്‍ അദ്ധ്യാപകനായി ജോലി
ചെയ്തു. അതോടൊപ്പം കരുവാരക്കുണ്ട് ബിന്ദു സ്റ്റുഡിയോയിലും പ്രതിഭാ വായനശാലയിലും സേവനമനുഷ്ടിച്ചു. 1983 ല്‍ ജോലിയാവശ്യാര്‍ത്ഥം സൗദി അറേബ്യയില്‍ പോയി. ഇപ്പോള്‍
ജിദ്ദയിലെ ശാരാവാദി സംസത്തില്‍ ഒരു ഡിജിറ്റല്‍ കളര്‍ ലാബ് നടത്തി വരുന്നു.
പാണ്ടിക്കാട് പഞ്ചായത്തിലെ കൊടശ്ശേരിയിലാണ് താമസം.
ഭാര്യ ഖമറുല്‍ ലൈല.
മക്കള്‍: ഡാലിയ അലവിക്കുട്ടി, തന് വീര്‍ അലവിക്കുട്ടി, സ്ല്മി
അലവിക്കുട്ടി.
വിലാസം:
കെ. സി.
അലവിക്കുട്ടി
കോര്‍മത്ത് ഹൗസ്
പോസ്റ്റ്.
ചെന്പ്രശ്ശേരി. പാണ്ടിക്കാട്
മലപ്പുറം.
ഫോണ്‍: 0483- 2784148; 9745582301
Subscribe to:
Posts (Atom)