Wednesday, February 16, 2011

ഇംഗ്ലീഷ്കാരന്റെ അഗ്നിജ്വാലയിൽ നിന്ന് കുഞ്ഞിക്കദിയ ജീവിതത്തിലേക്ക്


കുഞ്ഞിക്കദിയ ഹജ്ജുമ്മ

1921 ൽ, പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങൽ കോർമത്ത് അഹ്മദ് മകൻ കുഞ്ഞിപ്പോക്കര്ക്ക് തിരൂരങ്ങാടിയിലെ ബിയ്യാത്തുവിൽ ഒരോമന പുത്രി ജനിച്ചു. കുഞ്ഞിക്കദിയ! രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ഓമന മുഖം ദർശിച്ചു കൊതി തീരുന്നതിന്ന് മുമ്പാൺ പാലത്തിങ്ങലേക്ക് ബ്രിട്ടീഷ് സേന മാർച്ച് ചെയ്തത്. മലബാർ ലഹള! പരിസരപ്രദേശങ്ങളിലെ സകല വീടുകളും അവരുടെ തീജ്വാലയിൽ ഞെരിഞ്ഞമർന്നു. പ്രതീക്ഷിച്ചത് പോലെ, കുഞ്ഞിപോക്കരുടെ ഓലപുരയിലേക്കും സൈന്യം ഇരച്ചു കയറി. രണ്ടു തവണ അവർ തീപ്പെട്ടിയുരച്ചു. പെട്ടെന്നാൺ, കുഞ്ഞിക്കദിയയുടെ ഓമന മുഖം ഒരു പട്ടാളക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. അയാളുടെ ഹൃദയം മിടിച്ചു. ‘അരുത്’! മൂന്നാമതും തീപ്പെട്ടിയുരക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സഹപ്രവർത്തകനെ അയാൾ തട്ടിമാറ്റി. അതൊടെ, ചുറ്റുഭാഗത്തും ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിജ്വാലയിൽ നിന്നു കുഞ്ഞിപോക്കരുടെ വീട് സുരക്ഷിതമായി. കുഞ്ഞിക്കദിയക്ക് ജന്മാവകാശം തിരിച്ചു കിട്ടുകയും ചെയ്തു.
ഹൃദയ ഭേദകമായ ഈ കഥ വിവരിക്കുമ്പോൾ, വലിയ പീടികക്കൽ ഹസൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയ ഹജ്ജുമ്മ വാചാലയാകുകയായിരുന്നു.


സഹോദരപുത്രൻ മുഹമ്മദ് ഹാജി

നാലു ആൺകുട്ടികളുടെയും ആറു പെൺകുട്ടികളുടെയും മാതാവായ ഹജ്ജുമ്മ ഓത്തു പള്ളിയിലാൺ ഖുർ ആൻ പഠിച്ചത്. ഭൌതിക
വിദ്യാഭ്യാസം നിഷിദ്ധമാക്കപ്പെട്ടിരുന്നതിനാൽ വെറും രണ്ടാം ക്ലാസ് വരെ മാത്രമെ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഈ നിരോധം മക്കളിൽ നടപ്പാക്കാൻ ഉമ്മയും ശ്രമിച്ചിരുന്നതായി മൂത്ത മകൻ പുഞ്ചിരി തൂകിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു.

 

No comments:

Post a Comment