Wednesday, February 2, 2011

പരപ്പനങ്ങാടി ബസ്സ് മിസ്സായപ്പോൾ

മലപ്പുറം കുന്നുമ്മൽ പെട്രോൾ പമ്പിനടുത്ത് ബസ്സിറങ്ങിയപ്പോഴാണറിയുന്നത് , സാധാരണ കയറാറുള്ള പരപ്പനങ്ങാടി ബസ്സ് പോയി കഴിഞ്ഞിരിക്കുന്നുവെന്ന്. അടുത്ത ബസ്സിന്നായി കാത്തിരിക്കുമ്പോഴാൺ കൊടുങ്ങല്ലൂരിലെ നസീബുല്ലായുടെ കത്തിനെ കുറിച്ചോർമ വന്നത്. മഞ്ചേരിയിൽ കോർമത്ത് കുടുംബം വളരെ വ്യവസ്ഥാപിതമായ നിലയിൽ സംഗമങ്ങൾ നടത്തുന്നുവെന്നും മലപ്പുറം മാതൃഭൂമി ബ്യൂറോ ചീഫ് കോർമത്ത് അബ്ദുല്ലയാൺ അതിന്നു നേതൃത്വം നൽകുന്നതെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
കോർമത്ത് കുടുംബത്തിലെ ധാരാളം വീടുകൾ മഞ്ചേരിയിലുണ്ടെന്ന്, ചെറുപ്പത്തിലേ, പിതാവ് ശംസുദ്ദീൻ മുസ്ലിയാർ പറയുന്നത് കേട്ടിട്ടുണ്ട്. അവിടെ അവരെ സന്ദർശിക്കാൻ താല്പര്യമുണ്ടെന്ന കാര്യവും പലപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ, നിർഭാഗ്യ വശാൽ, മരണം വരെ അവരുമായി സന്ധിക്കാൻ അദ്ദേഹത്തിന്നു കഴിഞ്ഞിരുന്നില്ലെന്നതൺ വാസ്തവം.

ഇതെല്ലാം, പെട്ടെന്നാൺ മനസ്സിലേക്ക് ഓടിയെത്തിയത്. പിന്നെ, അറിയാതെ, തൊട്ടടുത്തുള്ള മാതൃഭൂമി ബ്യൂറോയിലേക്ക് കാൽ ചരിക്കുകയായിരുന്നു. വരാന്തയിലെത്തിയപ്പോൾ തന്നെ, ഗ്ലാസ്സിനിടയിലൂടെ ഒരാളെ കാണുകയുണ്ടായി. ഒറ്റ നോട്ടത്തിൽ തന്നെ, അതൊരു കോർമത്തുകാരന്റെ മുഖമാണെന്നു മനസ്സിലായി. ഓഫീസ് സ്റ്റാഫിലെ ഒരാളെ കണ്ടു ഉറപ്പു വരുത്തിയ ശേഷം അകത്തു കടന്നു.‘ഞാൻ അബ്ദുൽഖാദർ, ഒരു കോർമത്തുകാരൻ, പെരുവള്ളൂരിൽ നിന്നു വരികയാൺ.’ സ്വയം പരിചയപ്പെടുത്തി.
കോർമത് അബ്ദുല്ല (മാതൃഭൂമി)
അദ്ദേഹം പെട്ടെന്നെഴുനേറ്റു ഹസ്തദാനം ചെയ്തു. പെരുവള്ളൂരിൽ കുറെ കോർമത്തുകാരുണ്ടെന്ന് ചെറുപ്പത്തിലേ കേൾക്കാറുണ്ട്. പക്ഷെ, ഇത് വരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴെങ്കിലും അതിന്നു കഴിഞ്ഞുവല്ലോ. വളരെ സന്തോഷം.’ അദ്ദേഹം സ്വീകരിച്ചിരുത്തി.
പിന്നെ, മഞ്ചേരിയിൽ നടക്കുന്ന കുടുംബ സംഗമങ്ങളെയും ചിട്ടയോടെയുള്ള അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചപ്പോൾ അഭിമാനവും അതോടൊപ്പം വലിയ ലജ്ജയുമാൺ അനുഭവപ്പെട്ടത്. കോർമത്തുകാർ ഇത്രയും ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ നടത്തുന്നുവല്ലോ എന്നറിഞ്ഞതിനാലാൺ അഭിമാനം തോന്നിയത്. എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും ചിന്തിക്കാതെ പരസ്പര ബന്ധമൊന്നുമില്ലാതെ കഴിയുകയാണല്ലോ പെരുവള്ളൂരിലെ കോർമത്തുകാരെന്നോർത്തപ്പോഴാൺ ലജ്ജ തോന്നിയത്.
ഒരു ദിവസം മഞ്ചേരിയിൽ വരണമെന്നും അതിന്നു ശേഷം തങ്ങൾ പെരുവള്ളൂരിൽ വരാമെന്നും പറഞ്ഞത് പ്രകാരം ഒരു ദിവസം നിശ്ചയിച്ചാൺ ഈ ക്കൂടിക്കാഴ്ചയവസാനിപ്പിച്ചത്.
നിശ്ചിത ദിവസം, പെരുവള്ളൂരിലെ കോർമത്തുകാരണവരായ കൊല്ലീരി കോയാമു മസ്ലിയാർ, കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റർ എന്നിവരോടൊപ്പം മഞ്ചേരിയിലെത്തി.

മാതൃഭൂമി അബ്ദുല്ലയെന്ന കോർമത്ത് അബ്ദുല്ലയുടെ വീട്ടിലാൺ ഞങ്ങളെത്തിയത്. മഞ്ചേരിയിലെ, കോർമത്തുകാരണവന്മാരും അനന്തിരവന്മാരുമായി വലിയൊരു സംഘം തന്നെ അവിടെ സന്നിഹിതരായിട്ടുണ്ട്. എഴുപത് കഴിഞ്ഞിട്ടും , യുവനിരയെ അമ്പരപ്പിക്കുമാറ്, ചുറുചുറുക്കോടെ ഓടി നടക്കുന്ന കോർമത്തു പോക്കർക്കയെയും അതേ പ്രായക്കാരായ അലവികുട്ടിസാഹിബടക്കമുള്ള മറ്റു

കോർമത് പോക്കർ
കാരണവന്മാരെയും, തങ്ങളും ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചു കൊണ്ടു ഓടിനടക്കുന്ന യുവനിരയെയും കുട്ടികളെയും കാണാൻ കഴിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിൽ പുതിയൊരാവേശം ഓടിയെത്തുകയായിരുന്നു. മഹാനായ സിദ്ദീഖിന്റെ ഈ പരമ്പര പൂർവിക പാരമ്പര്യം നിലനിറുത്താൻ കെല്പുറ്റവർ തന്നെയാണെന്ന് ഇതോടെ ഞങ്ങൾക്കു ബോധ്യപ്പെട്ടു.
കോർമത് അലവിക്കുട്ടി
പരസ്പരം പരിചയപ്പെട്ട ശേഷം, മഞ്ചേരിയിലെ കുടുംബ പ്രവർത്തനങ്ങളെ കുറിച്ച വിശദമായൊരു ചിത്രം പോക്കർക്കയും അബ്ദുല്ലക്കയും വിവരിച്ചു. മാസം തോറും ഓരോ വീടുകളിൽ സംഗമിച്ചു കൊണ്ട് തങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു പദ്ധതികളാവിഷ്കരിക്കുന്നുവെന്നറിഞ്ഞതോടെ ഞങ്ങളുടെ സന്തോഷം ശതഗുണിഭവിക്കുകയായിരുന്നു. ഈ പ്രവർത്തനം മറ്റു

കോർമത്ത് മുഹമ്മദ് (കുഞ്ഞാൻ)
ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെട്ടു. കോർമത്തു കുടുംബത്തിന്റെ അതു വരെ ലഭിച്ച ചരിത്രം ഞങ്ങളിൽ പെട്ട കോയാമു മുസ്ലിയാരും നസീബുല്ല മാസ്റ്ററും അവതരിപ്പിച്ചതോടെ, മഞ്ചേരിക്കാരിൽ അഭിമാനവും നവോന്മേഷവും പെട്ടെന്നു വർധിക്കുന്നതാൺ കണ്ടത്.
കോർമത്ത് സത്താർ
അവസാനം, പെരുവള്ളൂരിൽ സംഗമം നടത്തേണ്ട ദിവസം നിശ്ചയിച്ചു കൊണ്ടായിരുന്നു മഹത്തായ ഈ പ്രഥമ സംഗമത്തിന്നു തിരശ്ശീല വീണത്. അങ്ങനെ, പരപ്പനങ്ങാടി ബസ്സ് മിസ്സായത് വഴി കോർമത്ത് കുടുംബത്തിലെ ചരിത്രത്തിൽ പുതിയൊരദ്ധ്യായം എഴുതി ചേർക്കപ്പെടുകയായിരുന്നു.

No comments:

Post a Comment