Sunday, February 20, 2011

കുടുംബത്തിന്നൊരു പാലവുമായി പാലത്തിങ്ങൽ


സംഘാടകർ പാലത്തിങ്ങൽ


കോർമത്ത് സംഗമം പ്രചാരണവും അന്വേഷണവുമായി നടക്കവെ ഈ കഴിഞ്ഞ 15 ന്ന് ചൊവ്വാഴ്ച പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങലെത്തുകയുണ്ടായി. മഞ്ചേരിയിൽ നിന്നും കോർമത്ത് അബ്ദുല്ല, സത്താർ, മുഹമ്മദ് എന്ന കുഞ്ഞാൻ, അബ്ദുന്നാസർ, വെന്മേനാട്ടുനിന്നും നസീബുല്ല മാസ്റ്റർ, പെരുവള്ളൂരിലെ ഇരുമ്പങ്കുടുക്ക് നിന്നും ബഷീർ എന്നിവരായിരുന്നു സഹയാത്രികർ. മുമ്പ്, പോക്കർക്കയുടെ അന്വേഷണ യാത്രക്കിടയിൽ അദ്ദേഹത്തോടൊപ്പം അവിടെ പോയിരുന്നു. അഡ്വ. കെ. കെ. സയ്തലവി കോർമത്തുകാരനാണെന്നും അവരവിടെ കുറെ കുടുംബങ്ങളുണ്ടെന്നും അവിടെ നമുക്കൊന്നു പോകണമെന്നും


മുഹമ്മദ് ഹാജിക്കൊപ്പം

പറഞ്ഞു കൊണ്ടായിരുന്നു അന്ന് പോക്കർക്ക വീട്ടിൽ വന്നത്. ഇത് പ്രകാരമായിരുന്നു അന്നത്തെ സന്ദർശനം. ആദ്യമായി ഞങ്ങൾ ചെന്നത് മൂത്ത ജ്യേഷ്ടൻ കുഞ്ഞാലൻ കുട്ടി ഹാജിയുടെ വീട്ടിലായിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിൽ നിന്ന്, അവർ ഇവിടെ കുറച്ചു വീട്ടുകാരെയുള്ളുവെന്നും കക്കാടിനടുത്ത കരിമ്പിൽ നിന്നാണ് ഈ കുടുംബം ഇവിടെ എത്തിയതെന്നും മനസ്സിലായത്. അങ്ങനെയാണ് കരിമ്പിൽ കോർമത്തുകാരുണ്ടെന്ന വിവരം ആദ്യമായി ഞങ്ങൾക്ക് ലഭിക്കുന്നത്. അങ്ങനെയാണ് പിന്നീടൊരു ദിവസം കരിമ്പിൽ സന്ദർശിക്കാനായി തീരുമാനിച്ചു പിരിഞ്ഞത്.


തലമുറകളുടെ സംഗമം

അന്ന് ഞങ്ങൾ സംസാരിച്ച കുഞ്ഞാലൻ കുട്ടി ഹാജി അടുത്ത കാലത്ത് മരണപ്പെട്ടു. ഇപ്പൊൾ, അനിജൻ മുഹമ്മദ് ഹാജി, അഡ്വ. കെ. കെ. സയ്തലവി, ഒരു സഹോദരി, ഇവരുടെയെല്ലാം മക്കൾ എന്നിവരായി കുറെ കുടുംബമുണ്ട്. മാത്രമല്ല, 92 വയസ്സു പ്രായമുള്ള, ഇവരുടെ പിതൃ സഹോദരി കുഞ്ഞിക്കദിയ ഹജ്ജുമ്മയും തൊട്ടടുത്തായി താമസിക്കുന്നുണ്ട്. ഈ വീടുകളെല്ലാം സന്ദർശിച്ചു, ഭക്ഷണാനന്തരം ഞങ്ങൾ കോർമൻ കടപ്പുറത്തേക്ക് പുറപ്പെട്ടു.


ഭാവിയുടെ സുന്ദര വാഗ്ദാനം

No comments:

Post a Comment