Tuesday, November 24, 2015

കോര്മ്മത്ത് എന്ന പേര് ലഭിച്ചതെങ്ങനെ?



സിദ്ദീഖ് പരന്പരയില്പ്പെട്ട കോര്മ്മത്ത് കുടുംബത്തിന്ന് ഈ പേര് ലഭിച്ചതെങ്ങനെയെന്ന് പലര്ക്കും അറിയില്ല. അറേബ്യയില് നിന്നും ഇവിടെ എത്തിയ ഖാസി അറബി എന്ന തറവാട്ട് കാരണവര് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിക്കടുത്ത കോര്മ്മത്ത് പറന്പിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഈ കുടുംബം വ്യാപിച്ചത്. അക്കാരണത്താലാണ് ഈ കുടുംബം കോര്മ്മത്തുകാര് എന്നറിയപ്പെട്ടത്. ഇതിന്റെ അറബി സ്രോതസ്സ് കണ്ടെത്താന് ശ്രമിക്കുന്നത് ശരിയല്ല.
പേരെഴുതുന്ന രീതിയിലും വിവിധ രീതിയാണ് സ്വീകരിച്ചു വരുന്നത്. ചിലര് കോര്മത്ത് എന്നെഴുതുന്പോള് മറ്റു ചിലര് കൂര്മ്മത്ത് എന്നെഴുതുന്നു. ഇംഗ്ലീഷിലും ഈ വ്യത്യാസം കാണാം. KORMATH എന്നാണ് ചിലര് എഴുതിപ്പോരുന്നത്. മറ്റു ചിലര് KOORMATH എന്നും. ഈയിടെ പാലത്തിങ്ങല് അഡ്വ. കെ. കെ. സൈദലവിയുടെ വീട്ടില് ചേര്ന്ന കുടുംബ സംഗമ പ്രവര്ത്തകര് ഇതിനൊരു ഏകീകൃത രൂപം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ കോര്മത്ത് (KORMATH) എന്ന രൂപം സ്വീകരിക്കാന് തീരുമാനിക്കുകയും ചെയ്തു.

No comments:

Post a Comment