രാജ്യത്തിന്റെ നാനാഭാഗങ്ങളില് ചിതറിക്കിടക്കുന്ന കോര്മ്മത്ത്
കുടുംബാംഗങ്ങളെ കോര്ത്തിണക്കി പരസ്പരം പരിചയപ്പെടുക വഴി കുടുംബത്തിന്ന് ഭദ്രതയും
കെട്ടുറപ്പുമുണ്ടാക്കുകയാണ് നടക്കാനിരിക്കുന്ന കോര്മ്മത്ത് സംഗമത്തിന്റെ
ഉദ്ദേശ്യമെന്നും അതൊരിക്കലും മറ്റു കുടുംബങ്ങള്ക്കെതിരായ അഹങ്കാരത്തിന്റെയോ
ആഢ്യതയുടെയോ വേദിയാകാന് പാടില്ലെന്നും മുഖ്യപ്രവര്ത്തകരിലൊരാളായ നസ്വീബുല്ല
മാസ്റ്റര് കുടുംബാംഗങ്ങളെ ഉണര്ത്തി. വ്യത്യസ്ത ആശയക്കാരുള്ള നമ്മുടെ കുടുംബത്തിലെ
ഏതെങ്കിലുമൊരു വിഭാഗത്തെ വേദനിപ്പിക്കുന്ന യാതൊന്നും വേദിയിലുണ്ടാകരുതെന്നും
അദ്ദേഹം ഉപദേശിച്ചു.
പാലത്തിങ്ങല് അഡ്വ. കെ. കെ. സൈദലവിയുടെ വീട്ടില്
ചേര്ന്ന കുടുംബയോഗത്തില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പരബ്രഹ്മമേ,നന്മയും സ്നേഹവുമായിരിക്കട്ടെ ഞങ്ങളുടെ സംഗമ ലക്ഷ്യം....
ReplyDeleteThis comment has been removed by the author.
ReplyDelete