മഞ്ചേരി
മഞ്ചേരി കോര്മത്തു കാരണവന്മാരില് പ്രമുഖനും മഞ്ചേരി ചെറാക്കട റോഡില്
താമസക്കാരനുമായ കോര്മത്ത് അലവിക്കുട്ടി (79) നിര്യാതനായി. ഇക്കഴിഞ്ഞ ബുധനാഴ്ച
മരിച്ച അബ്ദുല് അസീസിന്റെ ജേഷ്ട സഹോദരനാണ്. മഞ്ചേരി സെന്ട്രല് മഹല്ല് കമ്മിറ്റി
മുന് പ്രസിഡണ്ടും ഹിദായത്തുല് മുസ്ലിമീന് സഭാംഗവുമായിരുന്നു. ഭക്ഷ്യ സിവില് സപ്ലൈസ് ഓഫീസര്, ബ്രിട്ടീഷ് എയര്വേഴ്സിന്റെ ജിദ്ദയിലെ അത്താര് ട്രാവല്സ് ഓഫീസര് , മലപ്പുറം ജില്ലാ എം. ഇ. എസ് വൈസ് പ്രസിഡണ്ട്, മമ്പാട് എം. ഇ. എസ് കോളജ് മാനേജിംഗ് കമ്മിറ്റി അംഗം, എം. ഇ. എസ്. ഏറനാട് താലൂക്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്.
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് മഞ്ചേരി സെന്ട്രല് ജുമുഅത്ത് പള്ളി ഖബര്സ്ഥാനില്.
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് മഞ്ചേരി സെന്ട്രല് ജുമുഅത്ത് പള്ളി ഖബര്സ്ഥാനില്.
മഞ്ചേരിയില് വന്നു താമസമാക്കിയ പോക്കര്ഹാജി മറിയുമ്മ ദമ്പതികളുടെ മൂന്നാം
തലമുറയിലെ കുഞ്ഞഹമ്മദിന്റെയും ഫാത്വിമയുടെയും മകനായി 1936 ല് മഞ്ചേരിയില് ജനിച്ചു.
മമ്പാട്ടെ കാഞ്ഞിരാല ഫാത്വിമയാണ് ഭാര്യ. സൈഫുന്നിസാ, സാജിദ, ഫസ്വ് ല, ശബ്നാ
പുത്രിമാരാണ്. മരുമക്കള് അബൂബക്കര് പാട്ടിശ്ശേരി നീരാറ്റിമ്മല്, മുഹമ്മദ് ഇസ്ഹാഖ്
അച്ചുതൊടി, മുഹമ്മദ് അന്വര് നെച്ചിക്കാടന്, അബ്ദുല് ജലീല് പുതുവച്ചോല.
കോര്മ്മത്തു സംഗമങ്ങളില് തുടക്കം മുതല്ക്കേ സജീവ സാന്നിധ്യമായിരുന്നു.
പരേതന്നു അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്.
No comments:
Post a Comment