Thursday, February 11, 2016

കോര്‍മ്മത്ത് കുടുംബം: പ്രോജക്റ്റുകൾ, അന്വേഷണങ്ങൾ




കോർമ്മത്ത് കുടുംബത്തിന്റെ മൂന്നാം സംഗമം നടന്ന സന്തോഷത്തിലാണ് കുടുംബാംഗങ്ങ. നാട്ടിന്റെ നാനാ ഭാഗങ്ങളി ചിതറിക്കഴിയുകയായിരുന്ന കുടുംബാംഗങ്ങളെ ഒരുമിച്ചു കൂട്ടാ ഈ മൂന്നു സംഗമങ്ങൾക്കും ഏറെക്കുറെ കഴിഞ്ഞിരിക്കുന്നുവെന്നത് സന്തോഷാവഹം തന്നെ. പക്ഷെ, നമ്മുടെ ബാധ്യത ഇത് കൊണ്ടവസാനിച്ചുവോ. സത്യത്തി ഉപരിപ്ലവമായ ഒരുമിക്ക മാത്രമല്ലെ ഈ നടന്നതെല്ലാം. യഥാർത്ഥ ഒരുമിക്കലിന്നു നമുക്ക് കഴിഞ്ഞിട്ടുണ്ടോ. മഞ്ചേരി, കരുമ്പി, ചുള്ളിപ്പാറ, സി. കെ. നഗ, പാലത്തിങ്ങ, പെരുവള്ളൂ, ഇരുമ്പ കുടുക്ക്, കൊടുങ്ങല്ലൂ, കൊടിയത്തൂ, ചെറുവണ്ണൂ, പറപ്പൂ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരങ്ങ ഈ സംഗമങ്ങളി പങ്കെടുത്തു. എല്ലാവരും കോർമത്തുകാ. പക്ഷെ, ഈ പ്രദേശങ്ങളിലെ കോർമത്തുകാർക്ക് തങ്ങൾക്കിടയിലെ യഥർത്ഥ ബന്ധമെന്താണെന്ന് അറിയുമോ. ഉദാഹരണമായി, കരുമ്പിലും ചുള്ളിപ്പാറയും അടുത്ത പ്രദേശങ്ങളാണ്. ചുള്ളിപ്പാറയും സി. കെ. നഗറും പാലത്തിങ്ങലും തഥൈവ. ഈ പ്രദേശത്തുകാർക്കെങ്കിലും തങ്ങ തമ്മിലുള്ള പരസ്പര ബന്ധം അറിയുമോ. ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയായ പിതാമഹനെ കണ്ടെത്താ ആരെങ്കിലും ശ്രമിച്ചുവോ. ഇത് തന്നെ മറ്റു പ്രദേശങ്ങളുടെയും സ്ഥിതി. മഞ്ചേരിയും പെരുവള്ളൂരും തമ്മിലുള്ള ബന്ധം പൂർണ്ണ രൂപത്തി ഇത് വരെ ലഭിച്ചിട്ടില്ല. ആകെക്കൂടി നമ്മുടെ ശ്രമങ്ങളിലൂടെ ലഭിച്ചത് പെരുവള്ളൂരും തിരൂരങ്ങാടിയും തമ്മിലുള്ള ബന്ധം മാത്രം. പെരുവള്ളൂ, കൊടുങ്ങല്ലൂ, കൊടിയത്തൂ, ചെറുവണ്ണൂ, പറപ്പൂ എന്നീ പ്രദേശങ്ങളിലെ കുടുംബാംഗങ്ങ തമ്മിലുള്ള ബന്ധം മുമ്പ് തന്നെ ലഭിച്ചതാണ്.

അതിനാ ഇത് കണ്ടെത്തുകയാണ് നമ്മുടെ അടുത്ത ലക്ഷ്യം. ആത്മാർത്ഥമായി രംഗത്തിറങ്ങാ നാം സന്നദ്ധരാണെങ്കി അതിന്നു നിഷ്പ്രയാസം സാധിക്കുമെന്നാണ് അനുഭവം. ഈയിടെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശത്ത് കുറച്ചു കോർമത്തു കുടംബങ്ങ താമസിച്ചു വരുന്നതായി വിവരം കിട്ടി. നമ്മുടെ പ്രവർത്ത അവരെ കണ്ടെത്തി വിവരങ്ങളാരാഞ്ഞു.  ഇവ വളരെ ചെറുപ്പമായിരിക്കെ പിതാവ് മരിച്ചു പോയി. അദ്ദേഹം എവിടെ നിന്ന് വന്നതാണെന്ന് അറിയില്ല. മാതൃമഹിയി നിന്നും പലപ്പോഴായി ലഭിച്ച വിവരങ്ങ പ്രകാരം നിരവധി പണ്ഡിതന്മാരുള്ള വലിയൊരു കുലീന കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. പിതാവിന്റെ മരണമോ, മറ്റെന്തോ കാരണത്താ, ചെറുപ്പത്തി തന്നെ മാതാവിന്റെ കുടുംബം കൊണ്ടുവന്നു വളർത്തിയതാണ്. പത്തോ പതിനഞ്ചോ കി. മി. ദൂരമുള്ള ഒരു പ്രദേശത്തിന്റെ പേരും അവ്യക്തമായി കേട്ടതോർമ്മയുണ്ട്. ഇത്രമാത്രം.

പ്രവർത്തകർ കോർമത്ത് ഫാമിലി ട്രീ പരിശോധിച്ചപ്പോ അത്ഭുതം. ഇവ പറഞ്ഞ പ്രദേശത്തെ ഒരു പിതാവിന്റെ മക്കളി ഇതേ പേരുള്ള ഒരാ മിസ്സായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റു യാതൊരു വിവരവുമില്ല. കാലഗണന പ്രകാരം രണ്ടും ഒരേ കാലക്കാ തന്നെ. ഇദ്ദേഹത്തിന്റെ പേര് ലഭിച്ചതാകട്ടെ അദ്ദേഹത്തിന്റെ സഹോദരനി നിന്നും. (ഈ സഹോദര ഈയിടെ മരണപ്പെട്ടു) പക്ഷെ, ഈ സഹോദരന്റെയും സഹോദരിയുടെയും മക്കൾക്ക് ഇങ്ങനെയൊരു പിതൃ മാതൃ സഹോദരനെ കുറിച്ചറിയില്ല. പക്ഷെ, ഈ സഹോദരിയും അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരുന്നതായി നേരിട്ടു കേട്ടവരി നിന്നും പ്രവർത്തകർക്ക് വിവരം ലഭിച്ചു.

ഒരു പ്രദേശത്തു നിന്നും ഒരു കുടുംബാംഗം മറ്റൊരു പ്രദേശത്തേക്ക് കുടിയേറുന്നു. അവിടെ കുടുംബം സ്ഥാപിക്കുന്നു. കാലക്രമത്തി സ്വന്തം നാടും കുടുംബവുമായുള്ള ബന്ധം വിസ്മൃതമാകുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ ബന്ധം തീരെ നിലച്ചു പോകുന്നു. മറ്റെല്ലാ കുടുംബങ്ങളിലേതുമെന്ന പോലെ കോർമ്മത്ത് കുടുംബത്തിന്റെ സ്ഥിതിയും ഇത് തന്നെ. അതാണ് കോർമ്മത്ത് കുടുംബം പലേടങ്ങളിലായി പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്നത്.

പ്രോജക്റ്റുകള്‍, അന്വേഷണങ്ങ

ഈയവസ്ഥയില്‍ നാമെന്ത് ചെയ്യണം. മുകളില്‍ പറഞ്ഞത് പോലെ ആത്മാര്‍ത്ഥമായ അന്വേഷണം നടത്തുക തന്നെ. ഇതിന്നായി നമുക്ക് ചില പ്രോജക്റ്റുകളുണ്ടാക്കാം. ഈ പ്രോജക്റ്റുകള്‍ മുമ്പി വെച്ച് ഗ്രൂപ്പുകളുണ്ടാക്കാം. ഓരോ ഗ്രൂപ്പും തങ്ങള്‍ക്കിഷ്ടപ്പെട്ട പ്രോജക്റ്റുകളെടുത്തു അന്വേഷണം നടത്തുക. ഈ പ്രോജക്റ്റിന്‍റെ പ്രദേശത്തുള്ളവരായിരിക്കണം ഗ്രൂപ്പിലെ ഭൂരിഭാഗവും. ഇടക്കിടെ ഒന്നിച്ചിരുന്നോ, സോഷ്യല്‍ മീ‍ഡിയ വഴിയോ ചര്‍ച്ച നടത്തുക. പ്രദേശത്തെ പ്രായമേറിയ അംഗങ്ങളുമായി ബന്ധപ്പെട്ടു കഴിവതും ഡാറ്റകള്‍ ശേഖരിക്കുക. എത്ര ചെറിയ ശകലമാണ് ലഭിക്കുന്നതെങ്കിലും അതിന്ന് മൂല്യം കല്‍പിക്കണം. ചിലപ്പോള്‍ പ്രസ്തുത ശകലത്തിലൂടെയായിരിക്കും നാം സത്യത്തിലെത്തിച്ചേരുന്നത്. പരസ്പര ചര്‍ച്ചയിലൂടെ ഈ ശകലം വികസിപ്പിക്കാനാകും. പ്രസ്തുത പ്രദേശത്ത് കുടുംബത്തിന്‍റെ ഉത്ഭവം, അവിടെ എത്തിയ പിതാമഹന്‍, അദ്ദേഹത്തിന്‍റെ സ്വദേശം, ഭാര്യ, ഭാര്യാകുടുംബം, മക്കള്‍, സഹോദരങ്ങള്‍, എത്തിയ കാലം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷണ പരിധിയി വരേണ്ടത്. ഇവ മുഴുവന്‍ കിട്ടിക്കൊള്ളണമെന്നില്ലെങ്കിലും കിട്ടാവുന്നിടത്തോളം ശേഖരിക്കാന്‍ ശ്രമിക്കണം. ആദ്യമായി താഴെ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കാം. അന്വേഷണ ഫലം ഒരു പ്രബന്ധമായി അവതരിപ്പിക്കുന്നതായിരിക്കും നന്നാവുക. 


പ്രോജക്റ്റുകള്‍


1. മഞ്ചേരി കുടുംബം.

2. കരുമ്പില്‍ കുടുംബം

3. ചുള്ളിപ്പാറ കുടുംബം

4. സി. കെ. നഗര്‍

5. പാലത്തിങ്ങല്‍

6. ഇരുമ്പന്‍ കുടുക്ക്

No comments:

Post a Comment