Friday, December 28, 2012

കൂര്‍മത്ത് അബ്ദുറഹ്മാന്‍ഹാജി: അക്ഷരങ്ങള്‍ക്ക് സമര്‍പ്പിച്ച ജീവിതം

Malappuram District News,thiroorangadi Local News,മലപ്പുറം ,തിരൂരങ്ങാടി ,കൂര്‍മത്ത് അബ്ദുറഹ്മാന്‍ഹാജി: അക്ഷരങ്ങള്‍ക്ക് സമര്‍പ്പിച്ച ജീവിതം ,Kerala - Mathrubhumi

അഡ്വ. കെ. കെ. സൈദലവിയുടെ മാതാവ് നിര്യാതയായി

പരപ്പനങ്ങാടി. പാലത്തിങ്ങൽ സ്വദേശി പരേതനായ കോർമത്ത് കോലോത്തിയിൽ ചെറിയ അഹ്മദ് ഹാജിയുടെ ഭാര്യയും അഡ്വ. കെ. കെ. സൈദലവി( സീനിയർ ഗവ. പ്ലീഡർ ഹൈക്കോടതി)യുടെ മാതാവുമായ ബിയ്യു ഹജ്ജുമ്മ(80) നിര്യാതയായി. ഹസ്സൻ ഹാജി, അബ്ദുൽ അസീസ്(തിരൂർ അർബൻ ബാങ്ക്), അബ്ദുശ്ശുകൂർ(എസ്. എം. എം. ഹയർ സെക്കണ്ടറി സ്കൂൾ, താനൂർ), മുഹമ്മദ് മുസ്തഫ (ജിദ്ദ), ആയിശ ബീവി എന്നിവരാണ് മറ്റു മക്കൾ. മരു മക്കൾ: ഖദീജ, ഫാത്വിമാ സുഹ്രാ, ആയിശ, നൂർജഹാൻ, സൌദ, മുഹമ്മദലി(മുട്ടിച്ചിറ)

Sunday, July 1, 2012

കോർമത്ത് അബ്ദുറഹ്മാൻ ഹാജി(തിരൂരങ്ങാടി) അന്തരിച്ചു







തിരൂരങ്ങാടി; കോർമത്ത് കുടുംബ കാരണവരും, എജ്യുമാർട്ട്(കോഴിക്കോട്), തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, അഷ്രഫി ബുക്ക് സ്റ്റാൾ എന്നിവയ്ടെ ഉടമയുമായ കോർമത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി.
ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം 4. 30 ന്നു, തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
കൂർമത്ത് അബൂബക്കർ ഹാജിയുടെ നാലാം തലമുറയിൽ പെട്ട കോർമത്ത് മുഹമ്മദ് കുട്ടി-മടപ്പള്ളി ബീക്കുട്ടി ദമ്പതികളുടെ മകനായി തിരൂരങ്ങാടിയിൽ ജനിച്ചു. പതിനാറാം വയസ്സിൽ, സഹോദരൻ ഉമർ ഹാജിയൊടൊപ്പം, കെ. മുഹമ്മദ് കുട്ടി ആന്റ് സൺസ് എന്ന സ്ഥാപനം സ്ഥാപിച്ചു കൊണ്ട് പ്രസിദ്ധീകരണ രംഗത്ത് കാലെടുത്തു വെച്ചു. പിന്നെ, തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, അഷ്രഫി ബുക്സ്, എജ്യുമാർട്ട് എന്നിവയിലൂടെ കേരളത്തിലെ പ്രസിദ്ധീകരണ രംഗത്ത് മേധാവിത്തം സ്ഥാപിക്കുകയായിരുന്നു.
ഭാര്യമാർ: പരേതയായ കദിയുമ്മ, മുത്തുബി
ചന്തപ്പടിയിലെ, കെ. മുഹമ്മദ് കുട്ടി ആന്റ് സൺസിന്റെ ഉടമ ഉമർ ഹാജിയും ഖുഞ്ഞിക്കദിയയുമാണ് സഹോദരങ്ങൾ.
മുസ്തഫ, മുജീബ്, മുനീർ, നൌഷാദ്, അഷ്രഫ്, ഫാത്വിമ, സജ്ല, ജസ്ല എന്നിവർ മക്കളാണ്.
അഹ്മദ് നെടിയിരുപ്പ്, വരിക്കോടന മുസ്തഫ, മലപ്പുറം, കബീർ അലി കളിയാട്ടമുക്ക്, സീനത്ത് മുതലമാട്, അസ്മാബി ചങ്കുവെട്ടി, സമീറ പൂച്ചോലമാട്, റസീന മഞ്ചേരി എന്നിവർ മരുമക്കളാണ്.

Wednesday, January 11, 2012

കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മയും വിട വാങ്ങി



പാലത്തിങ്ങൽ:
പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങൽ താമസിക്കുകയായിരുന്ന തൊണ്ണൂറ്റിമൂന്നുകാരിയായ കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ നിര്യാതയായി. പരേതനായ വലിയ പീടികക്കൽ ഹസൻ കുട്ടി ഹാജിയുടെ ഭാര്യയാണ്.
പ്രശസ്തമായ കോർമത്ത് തറവാട്ടിലെ കാരണവന്മാരായ പോക്കർക്ക, മാനുക്ക എന്നിവരുടെ വിയോഗം മൂലമുണ്ടായ വിടവ് സൃഷ്ടിച്ച വിഷമം വിസ്മരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കോർമത്തുകാർക്ക് മറ്റൊരു നഷ്ടവും കൂടി സംഭവിച്ചിരിക്കുന്നത്. 1921-ലെ മലബാർ ലഹളയിൽ, ബ്രിട്ടീഷ് സേനയുടെ അഗ്നിജ്വാലയിൽ നിന്ന് തലനാരിഴക്കാണ്, കേവലം രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിക്കദിയ, രക്ഷപ്പെട്ടത്. 2011 ഏപ്രിൽ 3ന്ന് മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമത്തിൽ ഇവർ ആദരിക്കപ്പെട്ടിരുന്നു.
നാലു ആൺ കുട്ടികളുടെയും ആറ് പെൺകുട്ടികളുടെയും മാതാവായ ഹജ്ജുമ്മ, പ്രമുഖ സാമൂഹിക പ്രവർത്തകനായ അഡ്വക്കറ്റ് കെ. കെ. സൈദലവി, അബൂബക്കർ ഹാജി എന്നിവരുടെ പിതൃ സഹോദരിയാണ്.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9. 30ന്ന്, പാലത്തിങ്ങൽ വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.