പെരുവള്ളൂരിലും പരിസരങ്ങളിലും തൌഹീദ് സംസ്ഥാപനത്തിന്ന് അസ്തിവാരമിട്ടവരാണ് കോര്‍മത്ത് കുടുംബമെന്നും അതിനാല്‍ തന്നെ, തന്റെ കുടുംബമടക്കമുള്ള പ്രദേശത്തുകാര്‍ക്ക് ഈ കുടുംബത്തോടുള്ള കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതാണെന്നും ഡോ. എ. മൊയ്തീന്‍ കുട്ടി (എം. ഡി. റിലീഫ് ഹോസ്പിറ്റല്‍, കൊണ്ടോട്ടി) പ്രസ്താവിച്ചു.
മഞ്ചേരിയില്‍ വെച്ചു നടന്ന കോര്‍മത്ത് സംഗമം ഡി. വി. ഡിയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു, പെരുവള്ളൂരിലെ പ്രശസ്തമായ അരീക്കാട് കുടുംബാംഗം കൂടിയായ അദ്ദേഹം. തന്റെ പൂര്‍വ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍, പെരുവള്ളൂരില്‍ സ്ഥാപിച്ച അരീക്കാട് ജുമുഅത്ത് പള്ളിയിലെ മതകീയ നേതൃത്വത്തിനായി, വന്ദ്യരായ മമ്പുറം തങ്ങള്‍ അയച്ചു തന്ന കോര്‍മത്ത് ഉണ്ണീന്‍ മൊല്ലയുടെ അനന്തിരവന്മാരാണ്, ഇന്ന് പ്രദേശത്തും കൊടുങ്ങല്ലൂരിലും കൊടിയത്തൂരിലും മറ്റുമായി വ്യാപിച്ചു കിടക്കുന്ന കോര്‍മത്തുകാരെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ കുടുംബവുമായി ഇണങ്ങിയും പിണങ്ങിയും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന ഈ കുടുംബത്തെ എന്നും ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടിയില്‍ നടന്ന ചടങ്ങില്‍, മഞ്ചേരിയിലെ, കോര്‍മത്ത് അലവിക്കുട്ടി ഹാജിക്ക് ഡി. വി. ഡി കോപ്പി നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. കോഴിക്കോട്ടെ പ്രശസ്തമായ എജുമാര്‍ട്ടിന്റെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി അദ്ധ്യ്ക്ഷത വഹിച്ചു. കോര്‍മത്ത് കോയാമു മുസ്ലിയാര്‍(പെരുവള്ളൂര്‍), കോര്‍മത്ത് അബ്ദുസ്സലാം(കൊടിയത്തൂര്‍), കോര്‍മത്ത് നസീബുല്ല(പെരിഞ്ഞനം), കോര്‍മത്ത് അബ്ദുല്ല(മഞ്ചേരി), മുസ്തഫ കൊര്‍മത്ത്, കോര്‍മത്ത് മന്‍സൂര്‍(കരിമ്പില്‍) എന്നിവര്‍ സംസാരിച്ചു. കോര്‍മത്ത് സത്താര്‍ ഹാജി സ്വാഗതവും കെ. എ. ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.
No comments:
Post a Comment