റ
തിരൂരങ്ങാടി; കോർമത്ത് കുടുംബ കാരണവരും, എജ്യുമാർട്ട്(കോഴിക്കോട്),
തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, അഷ്രഫി ബുക്ക് സ്റ്റാൾ എന്നിവയ്ടെ ഉടമയുമായ കോർമത്ത് അബ്ദുറഹ്മാൻ
ഹാജി നിര്യാതനായി.
ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം
4. 30 ന്നു, തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
കൂർമത്ത് അബൂബക്കർ ഹാജിയുടെ നാലാം തലമുറയിൽ പെട്ട
കോർമത്ത് മുഹമ്മദ് കുട്ടി-മടപ്പള്ളി ബീക്കുട്ടി ദമ്പതികളുടെ മകനായി തിരൂരങ്ങാടിയിൽ
ജനിച്ചു. പതിനാറാം വയസ്സിൽ, സഹോദരൻ ഉമർ ഹാജിയൊടൊപ്പം, കെ. മുഹമ്മദ് കുട്ടി ആന്റ് സൺസ്
എന്ന സ്ഥാപനം സ്ഥാപിച്ചു കൊണ്ട് പ്രസിദ്ധീകരണ രംഗത്ത് കാലെടുത്തു വെച്ചു. പിന്നെ, തിരൂരങ്ങാടി
ബുക്ക് സ്റ്റാൾ, അഷ്രഫി ബുക്സ്, എജ്യുമാർട്ട് എന്നിവയിലൂടെ കേരളത്തിലെ പ്രസിദ്ധീകരണ
രംഗത്ത് മേധാവിത്തം സ്ഥാപിക്കുകയായിരുന്നു.
ഭാര്യമാർ: പരേതയായ കദിയുമ്മ,
മുത്തുബി
ചന്തപ്പടിയിലെ, കെ. മുഹമ്മദ്
കുട്ടി ആന്റ് സൺസിന്റെ ഉടമ ഉമർ ഹാജിയും ഖുഞ്ഞിക്കദിയയുമാണ് സഹോദരങ്ങൾ.
മുസ്തഫ, മുജീബ്, മുനീർ,
നൌഷാദ്, അഷ്രഫ്, ഫാത്വിമ, സജ്ല, ജസ്ല എന്നിവർ മക്കളാണ്.
അഹ്മദ് നെടിയിരുപ്പ്,
വരിക്കോടന മുസ്തഫ, മലപ്പുറം, കബീർ അലി കളിയാട്ടമുക്ക്, സീനത്ത് മുതലമാട്, അസ്മാബി ചങ്കുവെട്ടി,
സമീറ പൂച്ചോലമാട്, റസീന മഞ്ചേരി എന്നിവർ മരുമക്കളാണ്.