പാലത്തിങ്ങൽ:
പരപ്പനങ്ങാടിക്കടുത്ത
പാലത്തിങ്ങൽ താമസിക്കുകയായിരുന്ന തൊണ്ണൂറ്റിമൂന്നുകാരിയായ കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ
നിര്യാതയായി. പരേതനായ വലിയ പീടികക്കൽ ഹസൻ കുട്ടി ഹാജിയുടെ ഭാര്യയാണ്.
പ്രശസ്തമായ
കോർമത്ത് തറവാട്ടിലെ കാരണവന്മാരായ പോക്കർക്ക, മാനുക്ക എന്നിവരുടെ വിയോഗം മൂലമുണ്ടായ
വിടവ് സൃഷ്ടിച്ച വിഷമം വിസ്മരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കോർമത്തുകാർക്ക്
മറ്റൊരു നഷ്ടവും കൂടി സംഭവിച്ചിരിക്കുന്നത്. 1921-ലെ മലബാർ ലഹളയിൽ, ബ്രിട്ടീഷ് സേനയുടെ
അഗ്നിജ്വാലയിൽ നിന്ന് തലനാരിഴക്കാണ്, കേവലം രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന
കുഞ്ഞിക്കദിയ, രക്ഷപ്പെട്ടത്. 2011 ഏപ്രിൽ 3ന്ന് മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമത്തിൽ
ഇവർ ആദരിക്കപ്പെട്ടിരുന്നു.
നാലു
ആൺ കുട്ടികളുടെയും ആറ് പെൺകുട്ടികളുടെയും മാതാവായ ഹജ്ജുമ്മ, പ്രമുഖ സാമൂഹിക പ്രവർത്തകനായ
അഡ്വക്കറ്റ് കെ. കെ. സൈദലവി, അബൂബക്കർ ഹാജി എന്നിവരുടെ പിതൃ സഹോദരിയാണ്.
ഖബറടക്കം
വ്യാഴാഴ്ച രാവിലെ 9. 30ന്ന്, പാലത്തിങ്ങൽ വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.