Friday, September 17, 2010

കൂര്‍മമത്ത് കുടുംബം

അറേബ്യയില്നിന്നും മലബാറില് കുടിയേറിപ്പാര്ത്ത ഒരു പ്രശസ്ത മുസ്ലിം പണ്ഡിത കുടുംബം. മലപ്പൂറം, കോഴിക്കോട്, വയനാട്, തൃശൂര് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി നൂറിലേറെ കുടുംബങ്ങള് ഇപ്പോള് നിലവിലുണ്ട്.
ചരിത്രം
ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര് സ്വിദ്ദീഖിന്റെ (റ) പുത്രന് അബ്ദുറഹ്മാന്റെ (റ) സന്താന പരമ്പരയിലെ ഖാദി അറബി എന്ന ആള് മക്കയില് നിന്ന് വന്നു മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ 
‘കൂര്മ്മത്ത്’ 
                                     കോര്‍മത്ത് പറമ്പിലെ ഇന്നത്തെ വീട്
എന്ന പറമ്പില് താമസമാക്കി. തിരൂരങ്ങാടി പള്ളിയുടെ വടക്ക് ഭാഗത്ത് , പുഴയോടടുത്താണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ മക്കളിലൊരാളായ അബൂബക്കര്, പള്ളിയുടെ ഏകദേശം തെക്ക് – കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ആ കൂര്മ്മത്ത് പറമ്പില് താമസിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന് ഉണ്ണി മുഹ് യദ്ദീന്റെ കാലത്ത്, കൊടുങ്ങല്ലൂരിന്റെ വടക്കു ഭാഗത്തുണ്ടായിരുന്ന സ്വാഹിബിന്റെ പള്ളിയില്, മുനവ്വര് ഷാ എന്നൊരാള് വന്നു. കുറച്ചുകാലം അവിടെ കഴിഞ്ഞ ശേഷം അജ്മീറില് പോയ അദ്ദേഹം തിരിച്ചു വന്നപ്പോള് തന്റെ കുടുംബത്തില് പെട്ട സയ്യിദ് മര്ജാന് എന്നൊരാള് കൂടെയുണ്ടായിരുന്നു. അദ്ദേഹം അവിടെ വിവാഹം ചെയ്യുകയും, അതിലുണ്ടായ സയ്യിദ് മസ്ഊദ്, പെരിഞ്ഞനം തെക്ക് ഭാഗത്തെ ചെമ്പിട്ട വീട്ടില് മാതാവൊത്ത് ജീവിക്കുകയും ചെയ്തു. അദ്ദേഹം മലപ്പുറം ജില്ലയിലെ പെരുവള്ളൂരിനടുത്ത പാലമഠത്തില്ചിന ( ഇപ്പോള് അബ്ദുറഹ്മാന് നഗര് പഞ്ചായത്തിലാണീ പ്രദേശം) യില് താമസമാക്കുകയും അവിടെ ഓത്തു പള്ളി കെട്ടി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരില് പോയി തിരിച്ചു വന്ന അദ്ദേഹം പുത്രിയോടൊപ്പം മമ്പുറം സയ്യിദലവി തങ്ങളുടെ സന്നിധിയിലെത്തുകയും, അവളെ യോജിച്ച ഒരു വരന്നു കല്യാണം കഴിച്ചു കൊടുക്കാനഭ്യര്ത്ഥിക്കുകയും ചെയ്തു. മമ്പുറം തങ്ങളാകട്ടെ, ഉടനെ ഖാദി അറബിയുടെ പൌത്രനായ ഉണ്ണി മുഹ്യദ്ദീന് എന്നാള്ക്ക് അവളെ കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു. പെരുവള്ളൂരിലെ എരണിപുറത്തു പറമ്പില് അദ്ദേഹം തന്നെ വീട് വെച്ചു കൊടുക്കുകയായിരുന്നു.
പെരുവള്ളൂരില്
ഈ ദമ്പതികളില് അഞ്ചു മക്കളുണ്ടായി. അബൂബക്കര്, മസ്ഊദ്, കുഞ്ഞിമുഹമ്മദ്, അഹ്മദ്, കമ്മദ് എന്നിവരാണവര്.
ഇവരില് മൂത്ത പുത്രന് അബൂബക്കര് ഹുസാമുദ്ദീന് മുങ്കൈ എടുത്ത് നടുപ്പറമ്പില് ഒരു പള്ളി സ്ഥാപിച്ചു. 
                                                        നടുപ്പറമ്പില്‍ ജുമുഅത്ത് പള്ളി


സ്ഥാപിക്കുകയുമുണ്ടായി. അദ്ദേഹത്തിന്ന്, അഹ്മദ് കുട്ടി ഹാജി, ഉണ്ണിമുഹ് യദ്ദീന്, അബ്ദുല്ല മുസ്ലിയാര്, മൂസ്സ മുസ്ലിയാര്, അബ്ദുല് ഖാദര് മുസ്ലിയാര്, അബ്ദുറഹ്മാന്, ഫാത്വിമ, മുഹമ്മദ്, അവറാന് കുട്ടി എന്നീ ഒമ്പത് മക്കളുണ്ടായി. ഇവരില് അബ്ദുല്ല, അബ്ദുറഹ്മാന്, അവറാന് കുട്ടി എന്നീ മൂന്നു പേര് മക്കയിലാണ് മരണമടഞ്ഞത്. നാട്ടില് നിന്നവര് വിവാഹം ചെയ്തിരുന്നില്ല.
മുഹമ്മദ്മുസ്ലിയാര്, അബൂബക്കര് മുസ്ലിയാര് (പറപ്പൂര്), == , സഅദിയ്യ എന്നിവരാണ് അഹ്മദ് കുട്ടിഹാജിയുടെ മക്കള്.
പോക്കര് മുസ്ലിയാര്, ശംസുദ്ദീന് മുസ്ലിയാര്, മുഹമ്മദ് മുസ്ലിയാര്, ബിരിയുമ്മ, കതിയുമ്മ, ഫാത്വിമ കുട്ടി, മറിയക്കുട്ടി, ഉമ്മുഹാനി എന്നിവര് അബ്ദുല്ഖാദര് മുസ്ലിയാരുടെ മക്കളാണ്.




കൊടിയത്തൂരില്
മുഹമ്മദ് മുസ്ലിയാര്, അബൂബക്കര് മുസ്ലിയാര്, അബ്ദുല്ല മുസ്ലിയാര്‍, അഹ്മദ് കുട്ടി മൌലവി, ആയിശ, അബുല്ഖൈറിന്റെ മാതാവ് എന്നിവരാണ് മൂസ്സ മുസ്ലിയാരുടെ മക്കള്. കോഴിക്കോട് ജില്ലയിലെ കോടിയത്തൂരിലാണ് മൂസ്സ മുസ്ലിയാരും കുടുംബവും താമസിച്ചിരുന്നത്.

തിരൂരങ്ങാടി
കോര്‍മത്ത് അബൂബക്കര്‍ ഹാജിയില്‍ നിന്നാണ് ഇവിടെ കൂര്‍മത്ത് കുടുംബമാരംഭിക്കുന്നത്. മകന്‍ മുഹമ്മദ് കുട്ടിയുടെ പുതന്‍ അബൂബക്കറിന്ന് അഞ്ചു മക്കളാണുണ്ടായിരുന്നത്. കുഞ്ഞിക്കദിയ, ആയിശ, മൊയ്തീന്‍ കുട്ടി, ഫാത്വിമ, മക്കിയ എന്നിവരാണവര്‍.
ഇവരില്‍, മൊയ്തീന്‍ കുട്ടിക്ക്, മുഹമ്മദ് കുട്ടി, മുഹമ്മദ്, അബൂബക്കര്‍, ഫാത്വിമ, കതിയുമ്മ എന്നിങ്ങനെ അഞ്ചു പേരുണ്ടായിരുന്നു.
മുഹമ്മദ് കുട്ടിയുടെ മക്കള്‍ മൂന്നു പേര്‍. ഉമര്‍ ഹാജി, കുഞ്ഞിക്കദിയ, അബ്ദുറഹ്മാന്‍. ഈ രണ്ടു പുത്രന്മാരാണ്, , ‘നൂറുല്‍ ഇസ്ലാം’ പ്രസ്സ്, ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്, ’ ‘തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’, ‘തിരൂരങ്ങാടി പ്രിന്റേഴ്സ്’ എന്നീ സ്ഥാപനങ്ങളൂടെ ഉടമകള്‍.
മുഹമ്മദിന്റെ മക്കള്‍; അബ്ദുറഹ്മാന്‍, മൊയ്തീന്‍ കുട്ടി, റുഖിയ, ഫാത്വിമ.
ഫാതിമയുടെ പുത്രി കതിയുമ്മ.

വ്യാപിച്ചു കിടക്കുന്ന കുടുംബം
ഇന്ന് ചുരുങ്ങിയത്, നാലോളം ജില്ലകളില് വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് കൂര്മ്മത്ത് കുടുംബം. മലപ്പുറം ജില്ലയില്, പെരുവള്ളൂര്, കൊയപ്പ, അബ്ദുറഹ്മാന് നഗര്, തിരൂരങ്ങാടി, മഞ്ചേരി, തുവ്വൂര്, കക്കാട്, കര്മ്പില്, ചുള്ളിപ്പാറ, പാലത്തിങ്ങല്, പറപ്പൂര് എന്നിവിടങ്ങളിലും, കോഴിക്കോട് ജില്ലയില്, കൊടിയത്തൂര്, ചെറുവണ്ണൂര് എന്നിവിടങ്ങളിലും, തൃശ്ശൂരില്, വെന്മേനാട്, പെരിഞ്ഞനം എന്നിവിടങ്ങളിലുമായി നൂറുക്കണക്കില് കുടുംബങ്ങളാണ് നിലവിലുള്ളത്.
സേവന മേഖലകള്
മതാദ്ധ്യാപനം, മതപ്രഭാഷണം, സാഹിത്യം, ഐ. ടി, സര്ക്കാര് സര്വീസ്, ആതുര സേവനം, എഞ്ചിനീയറിംഗ്, വ്യാപാരം, കൃഷി തുടങ്ങി വിവിധ മേഖലകളില് കൂര്മ്മത്ത് കുടുംബത്തിന്റെ അമൂല്യ സംഭാവനകള് കാണാവുന്നതാണ്. ഇസ്ലാമിക പ്രബോധന രംഗത്ത് അതുല്യ വിപ്ലവം സൃഷ്ടിച്ച ടെലിഫിലിം നിര്മ്മാതാക്കളായ സലാം, കൊടിയത്തൂരും, സിദ്ദീഖ് കൊടിയത്തൂരും, പുസ്തക പ്രസിദ്ധീകരണ- വ്യാപര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച Edumart, തിരൂരങ്ങാടി ബുക്ക് സ്റ്റാള് എന്നിവയുടെ അമരക്കാരായ അബ്ദുറഹ്മാന് ഹാജിയും മക്കളായ മുസ്തഫാ സഹോദരന്മാരും ഈ കുടുംബത്തിന്റെ അഭിമാനങ്ങളാണ്.




[ശ്രദ്ധിക്കുക: ഈ കുറിപ്പ് അപൂര്‍ണ്ണമാണ്‍. കൂടുതല്‍ വിവരമുള്ളവര്‍ മുകളില്‍ കൊടുത്ത മേയ്ലില്‍ ബന്ധപ്പെടുകയൊ, അഭിപ്രായ ബോക്സ് ഉപയോഗിക്കുകയോ ചെയ്യുമല്ലോ]

2 comments:

  1. gr8 effort,waiting for new postings.

    ReplyDelete
  2. നന്ദി! താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete