Saturday, December 26, 2015

കുട്ടി ഫോട്ടോഗ്രാഫര്മാരുടെ കടന്നു കയറ്റം





20 ന്നു നടന്ന കോർമത്ത് സംഗമത്തിൽ കാണികളെ ആകർഷിച്ച രസകരമായൊരു ദൃശ്യമായിരുന്നു കുട്ടി ഫോട്ടോഗ്രാഫർമാരുടെ കടന്നു കയറ്റം. 4 മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ ഒരു പറ്റം തന്നെ, സ്‌റ്റേജിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ, മോബൈലുമായി എപ്പോഴും സ്‌റ്റേജിന്നു മുമ്പിൽ നിലയുറപ്പിച്ചിരുന്നു. അസാധാരണമായ ഈ ദൃശ്യം സ്‌റ്റേജിലുള്ള പലരും തങ്ങളുടെ മോബൈലിൽ പകർത്തുന്നത് കാണാമായിരുന്നു. കോർമത്തിന്റെ ഇളം സിരകളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം വിളിച്ചറിയിക്കുന്നതായിരുന്നു ഈ ദൃശ്യം. സോഷ്യൽ മീഡിയയുടെ ഗുണവശങ്ങൾ സ്വാംശീകരിക്കാൻ ഈ കുട്ടികൾ ഭാവിയിലും മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment