Thursday, December 24, 2015

പരപ്പന് സ്ക്വയറില് കണ്ടത് കോര്മത്ത് യുവനിരക്കുള്ള അംഗീകാരം





അല്ലാഹുവിന്റെ അനുഗ്രഹത്താല് പരപ്പന് സ്ക്വയറില് നടന്ന മൂന്നാമത് കോര്മത്ത് കുടുംബ സംഗമം വന് വിജയമായി. അല്ഹംദു ലില്ലാഹ്!

ആറു മാസം മുന്പ് സംഗമം നിശ്ചയിച്ചത് മുതല്ക്കുള്ള  നാനാഭാഗങ്ങളിലെ കോര്മത്ത് യുവനിരയുടെ നിരന്തരമായ അണിയറ പ്രവര്ത്തനങ്ങളുടെ അംഗീകീരമായിരുന്നു ഈ വിജയമെന്നത് ഏറ്റവും ശ്രദ്ധേയമാണ്. അഡ്വ. കെ. കെ. സൈതലവിയുടെയും മുസ്തഫാ കോര്മത്തിന്റെയും നേതൃത്വത്തില് ഒരു വന്പട തന്നെയാണ് രംഗത്തിറങ്ങിയത്. 

ഖദ്ദാഫി, സഹീര്, ഹര്ഷദ്, സമദ്, സൈഫുദ്ദീന്, അഷ്കര്, സാദിഖ്, ശിഹാബുദ്ദീന്, അഷ്റഫ്, നൗഷാദ്, നിയാസ്, മുഹമ്മദ് കുട്ടി അഹ്സനി, നഈം, അബൂബക്കര്, ജബ്ബാര്, അബ്ദുല്ഖാദര്, അര്ഷദ് അലി, സല്മാനുല് ഫാരിസ്, മുഹമ്മദ് കുട്ടി, ശാഹിദ് മുനീര്, ഫൈസല്, അജ്മല് ഷാ, അബ്ദുസ്സമദ്, റഫീഖ്, ഫവാസ്, മുത്തൂസ് എന്നിവര് ഇവരില് ചിലര് മാത്രം. മഞ്ചേരി, കരുന്പില്, ചുള്ളിപ്പാറ, തിരൂരങ്ങാടി, പെരുവള്ളൂര്, തുവ്വൂര്, പാണ്ടിക്കാട് തുടങ്ങി വിവിധ ദേശത്തുനിന്നുള്ള ഈ യുവാക്കള് പലപ്പോഴായി ഒത്തു കൂടി. അതിലുപരി അവര് ഇരുത്തമുറപ്പിച്ചത് ,സോഷ്യല് മീഡിയകളുടെ മുന്പിലായിരുന്നു. കന്പ്യൂട്ടറും മോബൈല് ഫോണും വഴി, വാട്സപ്പ്, ഫെയ്സ് ബുക്ക് സന്ദേശങ്ങള് നാനാ ഭാഗങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പകല് വേളകളില് ബിസിനസ്സുകളിലും ജോലികളിലും 



മുഴുകിക്കഴിഞ്ഞിരുന്ന ഇവര് രാത്രിയോടെ സംഗമപ്രവര്ത്തനങ്ങളില് മുഴുകുകയായിരുന്നു. രാത്രിയുടെ ഏത് യാമങ്ങളിലും ഫെയ്സ് ബുക്കിലോ, വാട്സപ്പിലോ ഇവരിലാരെയെങ്കിലും കാണാതിരിക്കില്ല. രാവേറെ കഴിയുന്പോള് സഹോദരനെ ഉറങ്ങാനയക്കുന്നത് പലപ്പോഴും കാണാവുന്നതാണ്. കോര്മത്തിന്റെ വിവിധ വാട്സപ്പു ഗ്രൂപ്പുകള്, koormath/kormath communication, great koormath family, കോര്മത്ത് ന്യൂസ് എന്നീ ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്


 എന്നിവയായിരുന്നു പ്രവര്ത്തന മേഖലകള്. കോര്മത്ത് എന്ന ബ്ലോഗും ഇതില്പ്പെടുന്നു. ഭാവി പരിപാടികള് ചര്ച്ച ചെയ്യാന് ഇവ ഉപയോഗിക്കപ്പെട്ടു. സംഗമത്തിന്റെ തലേ ദിവസം പരപ്പന് സ്ക്വയറില് ഒരുമിച്ചു കൂടിയത് പ്രായമുള്ളവരടങ്ങുന്ന വലിയൊരു സംഘമായിരുന്നു. നേതൃത്വത്തിന്റെ നിര്ദ്ദേശമോ ആഹ്വാനമോ കൂടാതെ, കേവലം പരിപാടിയുടെ വിജയം മാത്രം മുന്നില് കണ്ടു എത്തിയവരായിരുന്നു ഇവര്. ഈ ആത്മാര്ത്ഥ പ്രവര്നങ്ങള്ക്കുള്ള സ്വീകാര്യതയായിരിക്കണം പിറ്റെ ദിവസം പരപ്പന് സ്ക്വയറില് കണ്ടത്.

Tuesday, December 22, 2015



തുടക്കം കൊണ്ട് അനുഗ്രഹീതമായ പരപ്പന് സ്ക്വയര്

പുതുതായി പണിതീര്ത്ത തന്റെ സ്ഥാപനത്തിന്റെ തുടക്കം തന്നെ ഇത്രയും മഹത്തായൊരു കുടുംബസംഗമത്തോടെയായതില് താനതീവ സന്തുഷ്ടനാണെന്ന് പരപ്പന് സ്ക്വയര് ഓഡിറ്റോറിയം ഉടമ എം. പി. അബ്ദുറഹ്മാന് എന്ന ചെറിയാപ്പു (പരപ്പന്) വിന്റെ പ്രസ്താവനയെ ഹര്ഷാരവത്തോടെയാണ് സദസ്സ്യര് സ്വാഗതം
ചെയ്തത്. ഗംഭീരവും മനോഹരവുമായ സ്റ്റേജ്, പ്രവിശാലവും ശീതീകൃതവുമായ ഇരിപ്പിട സംവിധാനം, വിശാലമായ കേന്റീന്, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും വെവ്വേറെയുള്ള നമസ്കാരഹാളുകള്, വൃത്തിയുള്ള ശൗഛ്യാലയം, നിരവധി വാഹനങ്ങള്ക്ക് ഒന്നിച്ചു പാര്ക്ക് ചെയ്യാനുള്ള പ്രവിശാലമായ പാര്ക്കിംഗ് ഏരിയ തുടങ്ങിയവ കുടുംബാംഗങ്ങളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.

മതമൂല്യങ്ങളെ കുടുംബത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരിക്കണം കുടുംബസംഗമങ്ങളുടെ പ്രധാന ലക്ഷ്യം. സൈക്കോളജീസ്റ്റ് മേല്പ്പത്തൂര് സുലൈമാന്




നിമിഷം പ്രതി കുടുംബാന്തരീക്ഷങ്ങളില് നിന്ന് അകന്നു കൊണ്ടിരിക്കുന്ന മതമൂല്യങ്ങളെ കുടുംബത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരിക്കണം കുടുംബസംഗമങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് മേല്പ്പത്തൂര് സുലൈമാന് മാസ്റ്റര് അഭിപ്രായപ്പെട്ടു. വൃദ്ധരായ മാതാപിതാക്കളെ നിഷ്കരുണം വൃദ്ധസദനങ്ങളിലോ, പുഴകളിലോ തള്ളിക്കളയുന്ന ആധുനിക സമൂഹത്തെ, വൃദ്ധരായ അവരെ എങ്ങനെ ആദരിക്കണമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും പഠിപ്പിച്ച പരിശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു കൊണ്ടുവരാന് ഇത്തരം സംരംഭങ്ങള് ഉതകട്ടെയെന്ന പ്രാര്ത്ഥനയോടെയാണ് ശ്രദ്ധേയവും കാര്യമാത്ര പ്രസക്തവുമായ തന്റെ സംസാരം അദ്ദേഹം ഉപസംഹരിച്ചത്.

പരപ്പന് സ്ക്വയറില് നടന്ന മൂന്നാമത് കോര്മത്ത് സംഗമത്തില്, കുടുംബം എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പഠനാര്മായ ക്ലാസ്സില് വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണഗതിയില് ആലസ്യത്തിലേക്ക് വീണുപോകുന്ന 3-5 ന്നിടയില് നടന്ന ക്ലാസ്സ്, സശ്രദ്ധം ആവാഹിച്ചെടുത്ത കോര്മത്ത് കുടുംബാംഗങ്ങള് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു.

‘എല്ലാം പോക്കരാക്കയുടെ ഖബറിലേക്ക്’




പരപ്പന് സ്ക്വയറിലേക്കുള്ള കോര്മത്ത് കുടുംബാംഗങ്ങളുടെ അണമുറിയാത്ത പ്രവാഹം കണ്ട പ്രോഗ്രാം ജനറല് സെക്രട്ടറി മുസ്തഫാ കോര്മത്ത് വികാരഭരിതനായി പറഞ്ഞു കൊണ്ടിരുന്നു: എല്ലാം പോക്കരാക്കയുടെ ഖബറിലേക്ക്. വര്ഷങ്ങള്ക്ക് മുന്പ്, നാട്ടിന്റെ നാനാ ഭാഗത്തും, പരസ്പരം ബന്ധമില്ലാതെ, ചിതറിക്കഴിഞ്ഞിരുന്ന കോര്മത്ത് കുടുംബാംഗങ്ങളെ കോര്ത്തിണക്കാനായി ഒരു പഴയ ബൈക്കുമായി ഓടിനടന്നിരുന്ന മഞ്ചേരിയിലെ കോര്മത്ത് പോക്കരാക്കയുടെ നിരന്തര ശ്രമങ്ങളെ നേരിലനുഭവിച്ച മുസ്തഫയുടെ ഹൃദയത്തിന്റെ അടിത്തട്ടില് നിന്ന് പുറപ്പെട്ട വാക്കുകളായിരുന്നു അത്. സ്റ്റേജില് നിന്ന് പോക്കര്ക്കായുടെ പേരു പറയുന്പോഴേക്കും കരഘോഷം മുഴക്കിയിരുന്ന സദസ്സും യഥാര്ത്ഥത്തില്, അദ്ദേഹത്തിന്റെ മഹത്തരവും അവിസ്മരണീയവുമായ സേവനത്തെ അംഗീകരിക്കുകയായിരുന്നു.

മഞ്ചേരിയില് ആദ്യമെത്തിയ പോക്കര് ഹാജി- മറിയുമ്മ ദന്പതികളുടെ മകന് ഉണ്ണിമോയിന് ഹാജി മകന് പോക്കര് മകന് കുഞ്ഞഹമ്മദ്- ആസ്യക്കുട്ടി ദന്പതികളുടെ മകനാണ് ചരിത്ര പുരുഷനായ പോക്കരാക്ക. വല്ലഞ്ചിറ ഫാത്വിമ ഭാര്യയാണ്. ഷാജഹാന്, മുഹമ്മദ് ഇസ്മായില്, ഫൈസല്, റസ്സല് എന്നിവര് മക്കള്. മുഹമ്മദ് കുട്ടി ഹാജി, മറിയുമ്മ, അബ്ദുസ്സത്താര് ഹാജി, 



 ലിയാഖത്തലി, ആയിശ എന്നിവരാണ് സഹോദരങ്ങള്. അബ്ദുസ്സത്താര് ഹാജിയും ലിയാഖത്തലിയും വാര്‍ദ്ധക്യവും അനാരോഗ്യവും അവഗണിച്ചു കൊണ്ട് ജേഷ്ടന്‍റെ പാതയില്‍ ഉറച്ചു നീങ്ങുന്നു. മറിയുമ്മയുടെ പുത്രന്‍ നാസറ് തുടക്കം മുതലേ സംഗമത്തിന്‍റെ സജീവ പ്രവര്‍ത്തകനാണ്.

കോര്മ്മത്ത് ചരിത്രത്തില് പുതിയൊരദ്ധ്യായം തുന്നിച്ചേര്ത്തു കൊണ്ട് മൂന്നാമത് കോര്മത്ത് കുടുംബസംഗമത്തിന്ന് തിരശ്ശീല വീണു.



പരപ്പന് സ്ക്വയര് (വെന്നിയൂര്)
നാനാ ഭാഗങ്ങളിലെ കോര്മത്ത് കുടുംബ നിര ആറു മാസമായി നടത്തിക്കൊണ്ടിരുന്ന അക്ഷീണ പ്രവര്ത്തനം പരപ്പന്സ്ക്വയറില് അത്യപൂര്വമായൊരു ദൃശ്യമാണ് കാഴ്ചവെച്ചത്. രാവിലെ എട്ടു മണിക്ക് റജിസ്ട്രേഷന് തുടങ്ങുന്നതിന്നു മുന്പേ പരപ്പന് സ്ക്വയറിലേക്കുള്ള പ്രവാഹമാരംഭിച്ചിരുന്നു. ഒന്പത് മണിയായപ്പോഴേക്കും സ്ത്രീകളുടെ ഭാഗം നിറഞ്ഞു. താമസിയാതെ പുരുഷന്മാരുടെ ഭാഗത്തിന്റെ വലിയൊരു ഭാഗം അവര് കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു. പരിപാടി തുടങ്ങിയപ്പോഴേക്കും ഹാള് നിറഞ്ഞു കവിഞ്ഞു.

കോര്മത്ത് സംഗമത്തോടെ തുടക്കം കുറിക്കുകയായിരുന്ന പരപ്പന് സ്ക്വയറിനെ സംബന്ധിച്ചിടത്തോളം ആദ്യാനുഭവം തന്നെ ആഹ്ളാദ ജനകമായിരുന്നു. സ്ഥാപന ഉടമ എം. പി. അബ്ദുറഹ്മാന് എന്ന ചെറിയാപ്പു ഈ വസ്തുത തുറന്നു പറയുകയുണ്ടായി. 

സാങ്കേതിക കാരണങ്ങളാല് അല്പം വൈകിയാണ് ഉദ്ഘാടന സെഷന് തുടങ്ങിയത്. ഖിറാഅത്തോടെയാരംഭിച്ച സെഷനില്, അഡ്വ. കെ. കെ. സൈതലവി സ്വാഗതം പറഞ്ഞു. കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ഉദ്ഘാടന കര്മ്മം നിര്വഹിച്ചു.  സാമൂഹ്യസംസ്കരണത്തില് ഇത്തരം സംഗമങ്ങളുടെ സേവനം അദ്ദേഹം എടുത്തു പറഞ്ഞു.

കോര്മത്ത് കാരണവര് കോര്മത്ത് അബ്ദുല്ല ആദ്ധ്യക്ഷം വഹിച്ചു. ആശംസാ ചടങ്ങില്, കെ. ടി. റഹീദ (ചെയര് പേഴ്സന്, തിരൂരങ്ങാടി മുന്സിപ്പാലിറ്റി), സി. എഛ്. അക്ബര് (കൗണ്സിലര്, തിരൂരങ്ങാടി മുന്സിപ്പാലിറ്റി), കെ. കുഞ്ഞന് ഹാജി, അഡ്വ. കൃഷ്ണ കുമാര് (കപ്രാട്ട് ഫാമിലി), ഡോ. എ. മൊയ്തീന് കുട്ടി(എം. ഡി. റിലീഫ് ഹോസ്പിറ്റല്, കൊണ്ടോട്ടി),  എം. പി. അബ്ദുറഹ്മാന് എന്ന ചെറിയാപ്പു (പരപ്പന്) തുടങ്ങിയവര് പങ്കെടുത്തു.  സംഘാടക സമിതി കണ് വീനര്, മുസ്തഫാ കോര്മത്ത് കൃതജ്ഞത രേഖപ്പെടുത്തി.

തുടര്ന്നു നടന്ന കോര്മത്ത് കുടുംബം ഒരു പരിചയപ്പെടുത്തല് എന്ന പരിപാടിയില്  അബുല് ഖൈര് മൗലവി, അബ്ദുല് ഖാദര് ഫൈസി, നിവില് ഇബ്രാഹിം എന്നിവര് പങ്കെടുത്തു. സമയക്കുറവ് മൂലം കോര്മത്ത് ഫാമിലി ട്രീ പ്രദര്ശിപ്പിക്കാന് കഴിഞ്ഞില്ല.

പിന്നെ നടന്നത് ആദരിക്കല് ചടങ്ങായിരുന്നു. വിവിധ മേഖലകളില് വ്യക്തിത്വം പ്രകടിപ്പിച്ച കോര്മത്ത് കുടുംബാംഗങ്ങളെ ഇതില് ആദരിച്ചു.

ഭക്ഷണത്തിന്നും നമസ്കാരത്തിന്നും പിരിഞ്ഞ ശേഷം രണ്ടു മണിക്കു വീണ്ടുമാരംഭിച്ചത് ഹര്ഷദ് കോര്മത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക മുഖാമുഖമായിരുന്നു. വളരെ ശ്രദ്ധേയവും രസകരവുമായ ഈ സെഷനില് വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത് സത്താര് ഹാജി, കോര്മത്ത് അബ്ദുല്ല, സലാം കൊടിയത്തൂര്, കെ. സി. അലവിക്കുട്ടി, അബുല് ഖൈര് മൗലവി, അബ്ദുല് ഖാദര് ഫൈസി, അബ്ദുറഹ്മാന് മുസ്ല്യാര് (പെരുവള്ളൂര്), അബ്ദുറഹ്മാന് മുസ്ലിയാര് (സിദ്ദീഖാബാദ്), അബൂബക്കര് തുടങ്ങി നിരവധി പേര് പങ്കെടുത്തു.

തുടര്ന്നു നടന്ന കുടുംബ ബന്ധം എന്ന വൈജ്ഞാനികവും മനശാസ്ത്രപരവുമായ ക്ലാസ്സായിരുന്നു സംഗമത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി. പ്രമുഖ സൈക്കോളജിസ്റ്റും പണ്ഡിതനുമായ സുലൈമാന് മേല്പ്പത്തൂര് അവതരിപ്പിച്ച ക്ലാസ്സില്, കുടുംബ ബന്ധങ്ങള് എങ്ങനെയായിരിക്കണമെന്നും ഇത്തരം കുടുംബ സംഗമങ്ങള് അതിനെങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഖുര്ആന്, മനശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുടെ സഹായത്തോടെ അദ്ദേഹം അവതരിപ്പിച്ചു. അതിനാല് തന്നെ, അതീവശ്രദ്ധയോടെയാണ് സദസ്സ് അത് സ്വാഗതം ചെയ്തത്.

ഇടക്ക് നടന്ന സിദ്ദീഖ് കൊടിയത്തൂരിന്റെ കോമഡിയും വൈകുന്നേരം നടന്ന മെഹ് റിന് & പാര്ടിയുടെ ഇശല് തേന്മഴയും സദസ്സിനെ ഹരം പിടിപ്പിച്ചു.