Saturday, February 18, 2012

Olappurakkenthinu Irumbu Vathil (Promo Original)

Salam Kodiyathur (Qatar Press conference)

Wednesday, January 11, 2012

കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മയും വിട വാങ്ങി



പാലത്തിങ്ങൽ:
പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങൽ താമസിക്കുകയായിരുന്ന തൊണ്ണൂറ്റിമൂന്നുകാരിയായ കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ നിര്യാതയായി. പരേതനായ വലിയ പീടികക്കൽ ഹസൻ കുട്ടി ഹാജിയുടെ ഭാര്യയാണ്.
പ്രശസ്തമായ കോർമത്ത് തറവാട്ടിലെ കാരണവന്മാരായ പോക്കർക്ക, മാനുക്ക എന്നിവരുടെ വിയോഗം മൂലമുണ്ടായ വിടവ് സൃഷ്ടിച്ച വിഷമം വിസ്മരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കോർമത്തുകാർക്ക് മറ്റൊരു നഷ്ടവും കൂടി സംഭവിച്ചിരിക്കുന്നത്. 1921-ലെ മലബാർ ലഹളയിൽ, ബ്രിട്ടീഷ് സേനയുടെ അഗ്നിജ്വാലയിൽ നിന്ന് തലനാരിഴക്കാണ്, കേവലം രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിക്കദിയ, രക്ഷപ്പെട്ടത്. 2011 ഏപ്രിൽ 3ന്ന് മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമത്തിൽ ഇവർ ആദരിക്കപ്പെട്ടിരുന്നു.
നാലു ആൺ കുട്ടികളുടെയും ആറ് പെൺകുട്ടികളുടെയും മാതാവായ ഹജ്ജുമ്മ, പ്രമുഖ സാമൂഹിക പ്രവർത്തകനായ അഡ്വക്കറ്റ് കെ. കെ. സൈദലവി, അബൂബക്കർ ഹാജി എന്നിവരുടെ പിതൃ സഹോദരിയാണ്.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9. 30ന്ന്, പാലത്തിങ്ങൽ വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.

Monday, December 12, 2011

കോർമത്ത് കാരണവർ മാനുക്ക എന്ന അഹ് മദ് ഹാജി അന്തരിച്ചു



മഞ്ചേരി: ഡിസ. 12
കോർമത്ത് കുടുംബ കാരണവരും പൌര പ്രമുഖനുമായ കോർമത്ത് അഹ് മദ് എന്ന മാനുക്ക (93) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 9.30 ന്ന്, മഞ്ചേരി സെണ്ട്രൽ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ജനാസ സംസ്കരിക്കും.
മലബാറിലെ അംഗുലീപരിമിതരായ അഭ്യസ്തവിദ്യരിലും ഉയർന്ന ഉദ്യ്യോഗസ്ഥരിലും എടുത്തു പറയത്തക്ക ദേഹമായിരുന്ന കോർമത്ത് കുഞ്ഞിരായിൻ റൈഞ്ചറായിരുന്നു പിതാവ്. മുസ്ലിംകൾ ഭൌതിക വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത്, ഭൌതിക വിദ്യാഭ്യാസത്തിലേക്ക് സധീരം കാലെടുത്തു വെക്കുക മാത്രമല്ല, ആജീവനാന്തം പേരിനൊപ്പം, ഒരു ഇംഗ്ലീഷ് പദം- ‘റൈഞ്ചർ- കൊണ്ടു നടക്കുക പോലും ചെയ്തറൈഞ്ചർമലബാർ മേഖലയിലെ ഒരത്ഭുതം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പതിനാറുമക്കളിൽ മൂത്ത മകനാണ് കോർമത്ത് അഹ്മദ് എന്ന മാനുക്ക.
ലത്തീഫ്, അബ്ദുറഹ്മാൻ, അബൂബക്കർ, മറിയുമ്മ, ആമിന, പാത്തുണ്ണി, നഫീസ, റുഖിയ, സുഹ്ര , പരേതരായ അബ്ദുൽ അലി, അബ്ദുൽ ഖാദർ, ഉണ്ണിപാത്തു, ഉണ്ണി ആയിശ, ആസ്യ, റാബിയ, എന്നിവരാണ് സഹോദരീ സഹോദരങ്ങൾ.
മഞ്ചേരിയിലെ പ്രമുഖ ബാരിസ്റ്ററായ അഡ്വ. അശ് റഫ് മാനുക്കയുടെ പുത്രനാണ്. കല്പകഞ്ചേരിയിൽ, ഭാര്യയും രണ്ടു മക്കളുമായി കഴിയുകയായിരുന്നു, കോർമത്തു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ഇദ്ദേഹം.


Thursday, September 15, 2011

അഹ്മദ് മുസ്ലിയാർ നിര്യാതനായി


എ. ആർ. നഗർ. കുറ്റൂർ നോർത്ത്.
പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മസ്ഹൂദ് മുസ്ലിയാരുടെ മകൻ അഹ്മദ് മുസ്ലിയാർ (65) നിര്യാതനായി. പെരുവള്ളൂർ മുടക്കയിൽ, എടക്കാപറമ്പ് മഹല്ലുകളിൽ ഖതീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : സൈനബ. മക്കൾ: മുഹമ്മദ് ശരീഫ് (ഷാർജ), ഉസാമ(ഖത്തർ), ഉമൈബാൻ, സ്വാബിറ, റഷീദ, നുഹൈമത്, ഫാത്വിമ സഹീറ, ഖദീജ, ഫാഉസ, ബശീറ. മരുമക്കൾ: മുഹമ്മദലി ചെങ്ങാനി, അബ്ദുസ്സലാം കാരാതോട്, ജാബിർ കക്കാട്, നസ്രുദ്ദീൻ മലപ്പുറം, ഹർശാദ് ഫാറൂഖ് ചെറൂപ്പ, ശരീഫ, റഹീമ. ഖബ്രടക്കം ഇന്ന് (16-9=11) രാവിലെ 9.30 ന്ന് കക്കാടമ്പുറം ഊക്കത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Share
അഹ്മദ് മുസ്ലിയാർ നിര്യാതനായി