Saturday, July 30, 2011
Sunday, June 26, 2011
കോർമത്ത് യുവനിര രംഗത്തേക്ക് - ഷാജഹാൻ പ്രസിഡണ്ട് ശഹീർ ജന: സെക്രട്ടറി മുനീർ ഖജാഞ്ചി
തിരൂരങ്ങാടിയില്‍ ചേര്‍ന്ന കോര്‍മത്ത് കുടുംബത്തിലെ യുവാക്കളുടെ സംഗമത്തില്‍, കോര്‍മത്ത് യൂത്ത് വിംഗ് യാഥാര്‍ത്ഥ്യമായി. ഷാജഹാന്‍ എന്ന ഷാജി(തുറക്കല്‍, മഞ്ചേരി)യാണ് പ്രസിഡണ്ട്. മഞ്ചേരിയിലെ കോര്‍മത്ത് ശഹീര്‍(ജന: സെക്രട്ടറി), തിരൂരങ്ങാടിയിലെ കോര്‍മത്ത് മുനീര്‍(ഖജാഞ്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഷാജഹാന്‍ എന്ന ഷാജി(തുറക്കല്‍, മഞ്ചേരി)[പ്രസിഡണ്ട്]
കോര്‍മത്ത് ശഹീര്‍(ജന: സെക്രട്ടറി)
കോര്‍മത്ത് മുനീര്‍,തിരൂരങ്ങാടി(ഖജാഞ്ചി
വൈ. പ്രസിഡണ്ടുമാര്‍:
മൊഹ് യദ്ദീന്‍ എന്ന ബാവ തിരൂരങ്ങടി, അന് വര്‍ചുള്ളിപ്പാറ, ന ഈം കരുമ്പില്‍.
ജോ. സെക്രട്ടറിമാര്‍:
മന്‍സൂര്‍ കരുമ്പില്‍, ബഷീര്‍ കൊയപ്പ, സൈദ് മുഹമ്മദ് പെരിഞ്ഞനം
പേട്രന്മാര്‍:
മുസ്തഫാ കോര്‍മത്ത്, സലാം കൊടിയത്തൂര്‍
എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍:
നാസര്‍ ടെക്നോ മഞ്ചേരി, ഫിര്‍ദൌസ് ചുള്ളിപ്പാറ, നിവില്‍ ഇബ്രാഹിം മഞ്ചേരി, ന ഈം തിരൂരങ്ങാടി, രോഷന്‍(മഞ്ചേരി), നാസര്‍(മഞ്ചേരി), നജ്മല്‍(മഞ്ചേരി), ഖദ്ദാഫി(മഞ്ചേരി), നൌഷാദ് (മഞ്ചേരി), മുജീബ് തിരൂരങ്ങാടി, കെ. എന്‍. ഉനൈസ് പെരിഞ്ഞനം, ഫസ്ലുര്‍ റഹ്മാന്‍ (എ. ആര്‍. നഗര്‍)

കോർമത്ത് സംഗമ ഡി. വി. ഡിക്ക് ബന്ധപ്പെടുക
മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമ ഡി.വി.ഡി ആവശ്യമുള്ളവർ കോർമത്ത് അബ്ദുല്ല(9495711616), കോർമത്ത് സത്താർ ഹാജി(98099348130) എന്നിവരുമായി ഉടനെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കോർമത്ത് കുടുംബം: പെരുവള്ളൂരിൽ തൌഹീദ് സംസ്ഥാപനത്തിന്ന് അടിത്തറ പാകിയവർ - ഡൊ .എ. മൊയ്തീൻ കുട്ടി
പെരുവള്ളൂരിലും പരിസരങ്ങളിലും തൌഹീദ് സംസ്ഥാപനത്തിന്ന് അസ്തിവാരമിട്ടവരാണ് കോര്‍മത്ത് കുടുംബമെന്നും അതിനാല്‍ തന്നെ, തന്റെ കുടുംബമടക്കമുള്ള പ്രദേശത്തുകാര്‍ക്ക് ഈ കുടുംബത്തോടുള്ള കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതാണെന്നും ഡോ. എ. മൊയ്തീന്‍ കുട്ടി (എം. ഡി. റിലീഫ് ഹോസ്പിറ്റല്‍, കൊണ്ടോട്ടി) പ്രസ്താവിച്ചു.
മഞ്ചേരിയില്‍ വെച്ചു നടന്ന കോര്‍മത്ത് സംഗമം ഡി. വി. ഡിയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു, പെരുവള്ളൂരിലെ പ്രശസ്തമായ അരീക്കാട് കുടുംബാംഗം കൂടിയായ അദ്ദേഹം. തന്റെ പൂര്‍വ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍, പെരുവള്ളൂരില്‍ സ്ഥാപിച്ച അരീക്കാട് ജുമുഅത്ത് പള്ളിയിലെ മതകീയ നേതൃത്വത്തിനായി, വന്ദ്യരായ മമ്പുറം തങ്ങള്‍ അയച്ചു തന്ന കോര്‍മത്ത് ഉണ്ണീന്‍ മൊല്ലയുടെ അനന്തിരവന്മാരാണ്, ഇന്ന് പ്രദേശത്തും കൊടുങ്ങല്ലൂരിലും കൊടിയത്തൂരിലും മറ്റുമായി വ്യാപിച്ചു കിടക്കുന്ന കോര്‍മത്തുകാരെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ കുടുംബവുമായി ഇണങ്ങിയും പിണങ്ങിയും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന ഈ കുടുംബത്തെ എന്നും ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടിയില്‍ നടന്ന ചടങ്ങില്‍, മഞ്ചേരിയിലെ, കോര്‍മത്ത് അലവിക്കുട്ടി ഹാജിക്ക് ഡി. വി. ഡി കോപ്പി നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. കോഴിക്കോട്ടെ പ്രശസ്തമായ എജുമാര്‍ട്ടിന്റെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി അദ്ധ്യ്ക്ഷത വഹിച്ചു. കോര്‍മത്ത് കോയാമു മുസ്ലിയാര്‍(പെരുവള്ളൂര്‍), കോര്‍മത്ത് അബ്ദുസ്സലാം(കൊടിയത്തൂര്‍), കോര്‍മത്ത് നസീബുല്ല(പെരിഞ്ഞനം), കോര്‍മത്ത് അബ്ദുല്ല(മഞ്ചേരി), മുസ്തഫ കൊര്‍മത്ത്, കോര്‍മത്ത് മന്‍സൂര്‍(കരിമ്പില്‍) എന്നിവര്‍ സംസാരിച്ചു. കോര്‍മത്ത് സത്താര്‍ ഹാജി സ്വാഗതവും കെ. എ. ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.

Tuesday, June 21, 2011
കോർമത്ത് സംഗമ DVD പ്രകാശനം
ജൂൺ 26 ഞായറാഴ്ച രാവിലെ 9 മണിക്ക്
തിരൂരങ്ങാടിയിൽ
2011 ഏപ്രിൽ 3 ന്ന് മഞ്ചേരിയിൽ നടന്ന കോർമ്മത്ത് കുടുംബ സംഗമ പരിപാടിയുടെ DVD തയ്യാറായി. രണ്ട് DVD കളിലായാണ് മൊത്തം പരിപാടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രകാശന കർമ്മം ജൂൺ 26 ന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തിരൂരങ്ങാടിയിൽ നടക്കുന്നതാണ്. ആദ്യ കാലം മുതൽ തന്നെ കോർമ്മത്ത് കുടുംബവുമായി ഉറ്റ ബന്ധം പുലർത്തി വരുന്ന പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബത്തിലെ പ്രമുഖാംഗമായ ഡോ. എ. മൊയ്തീൻ കുട്ടി സാഹെബ്(റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി) പ്രകാശന കർമ്മം നിർവഹിക്കും. കോർമ്മത്ത് കുടുംബ കാരണവരും തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, എജുമാർട്ട് എന്നിവയുടെ ഉടമയുമായ അബ്ദുറഹ്മാൻ ഹാജി അദ്ധ്യക്ഷനായിരിക്കും
കുടുംബ സംഗമ അവലോകനവും, കോർമ്മത്ത് ഡയറക്റ്ററി, ഭാവി പ്രവർത്തന പരിപാടികൾ എന്നിവയെ കുറിച്ച ചർച്ചയും തുടർന്നുണ്ടാകും. എല്ലാ യൂനിറ്റുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്.
DVD ആവശ്യമുള്ളവർ താഴെ നമ്പറുകളിൽ ബന്ധപ്പെട്ടു മുങ്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
1. കോർമ്മത്ത് അബ്ദുല്ല 9495711616
2. കോർമ്മത്ത് അബ്ദുസ്സത്താർ 9809348130
Tuesday, June 14, 2011
Saturday, May 14, 2011
‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ തേടിചെന്നു; പക്ഷെ…..
എജുമാർട്ട് ഉടമ കോർമത്ത് അബ്ദുറഹ്മാൻ ഹാജി ഹോസ്പിറ്റലിലാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ സന്ദർശിച്ചു. രോഗവിവരം കുറഞ്ഞ വാക്കുകളിലൊതുക്കിയ അദ്ദേഹം ഉടനെ കടന്നത് കോർമത്ത് കുടുംബ ചരിത്രത്തിലേക്കാണ്. ‘തിരൂരങ്ങാടിയിൽ ഇടക്കിടെ എത്തുന്ന ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ കുറിച്ച് നമുക്ക് അന്വേഷിക്കണം; അദ്ദേഹത്തിന്ന് കോർമത്ത് കുടുംബത്തെ കുറിച്ച് നന്നായറിയുമെന്നാണ് തോന്നുന്നത്; അഡ്മിറ്റിലല്ലെങ്കിൽ ഞാനും വരുമായിരുന്നു.‘
പല തവണ പറഞ്ഞ കാര്യമായിരുന്നു ഇതദ്ദേഹം. പക്ഷെ, സൌകര്യം ഒത്തു വന്നില്ലെന്ന് മാത്രം. ഈ മുഹമ്മദ് കാക്കാക്ക് ഏകദേശം 75 കഴിഞ്ഞിട്ടുണ്ടെന്നു കൂടി അറിഞ്ഞപ്പോൾ ഉടനെ പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
തിരൂർ റയിൽ വെ സ്റ്റേഷനടുത്ത പള്ളിയുടെ ഭാഗത്ത് അന്വേഷിച്ചപ്പോഴാണ്, ഇരിങ്ങാവൂരിലാണ് ഇദ്ദേഹത്തിന്റെ വീടെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നുവോ എന്ന് സംശയമാണെന്നും മനസ്സിലായത്. ഇരിങ്ങാവൂരിലെ അസ് ഹരി പാറ പള്ളിക്കടുത്തായിരുന്നു വീടെങ്കിലും അടുത്ത കാലത്ത് താമസം അല്പം മാറിയെന്നാണറിഞ്ഞത്. ഇഹ് യാാഉസ്സുന്ന എന്നൊരു സ്ഥാപനത്തിനടുത്താണ് ഇപ്പോൾ വീടെന്നും , പക്ഷെ, ആറു മാസം മുമ്പ് അദ്ദേഹം മരിച്ചു പോയിട്ടുണ്ടെന്നുമാണ് സ്ഥലത്തെ ഒരു കടക്കാരനിൽ നിന്നും അറിഞ്ഞത്.
അവിചാരിതമായാണ് മുഹമ്മദ് കാക്കായുടെ മൂത്ത മകൻ മൂസ്സ എന്നയാൾ ആ വഴി വന്നത്. പ്രഥമ ദൃഷ്ട്യാ തന്നെ, മാനസിക രോഗത്തിന്റെ അല്പം ശല്യം അയാളെ അലട്ടുന്നുണ്ടെന്നു തോന്നി. വഴി അല്പം വിശമകരമാണെന്നറിഞ്ഞതിനാൽ, വണ്ടി ഒരു ഭാഗത്ത് നിറുത്തി ഞങ്ങൾ അദ്ദേഹത്തെ അനുധാവനം ചെയ്തു, അദ്ദേഹം അറിയാതെ.
സാമാന്യം തരക്കേടില്ലാത്ത ഒരു വീട്. വൃദ്ധയായ ഭാര്യ ബീപാത്തുവാണ് ഞങ്ങളെ സ്വീകരിച്ചത്. മുഹമ്മദ് കാക്കയുടെ മരണ ശേഷം ഇവർക്ക് അല്പം മാനസിക വിശമമുള്ളതിനാൽ വീട് പൂട്ടിയായിരുന്നു മകൾ ഉമ്മു കുത്സൂം പുറത്തു പോയിരുന്നത്. അതിനാൽ, പുറത്തു നിന്നു കൊണ്ടായിരുന്നു സംസാരം. ഇതിൽ വിശമം തോന്നിയ ബീപാത്തുവിനെ ഞങ്ങൾ സമാധാനിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് വഴിയിൽ നിന്ന് വിവരം കേട്ട് ഉമ്മുകുത്സൂം ഓടിയെത്തിയത്. കാലിന്ന് അല്പം വിശമമുണ്ടായിരുന്നുവെങ്കിലും അത് വകവെക്കാതെ, കുതിച്ചെത്തിയതായിരുന്നു.
ഞങ്ങളെ മനസ്സിലാവുകയും ആഗമനോദ്ദേശ്യമറിയുകയും ചെയ്തപ്പോൾ, ഇരുവരുടെയും ദുഖവും സന്തോഷവും ഒന്നിച്ചേർന്നു കണ്ണുനീരുകളായി അണപൊട്ടുകയായിരുന്നു.
കോർമത്ത് ഏനിയുടെ മകൻ മൂത്താമുവിന്റെ പുത്രനാണ് ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക’ എന്ന കോർമത്ത് മുഹമ്മദ് ഹാജി. തിരൂരങ്ങാടി, മഞ്ചേരി, വടകര തുടങ്ങി പല നാടുകളിലും തന്റെ കുടുംബമുണ്ടെന്ന് സഞ്ചാരി കൂടിയായ അദ്ദേഹം പലപ്പോഴും പറയാറുണ്ട്. നെല്ലിയാളി കുഞ്ഞസ്സന്റെ മകൾ ബീപാത്തുവാണ് ഭാര്യ. മൂസ്സ, അബ്ദുൽ അസീസ് എന്നീ രണ്ടു പുത്രന്മാരും നഫീസ, ഉമ്മുകുത്സൂം എന്നി പെണ്മക്കളുമുണ്ട്. ഇളയ മകൻ അസീസ് ഗൾഫിലായതിനാൽ ജീവിതത്തിന്നു കാര്യമായ വിശമമൊന്നുമില്ല. മൂത്ത മകൻ മൂസ പതിനെട്ടാം വയസ്സു മുതൽ മാനസിക രോഗത്തിന്നു ചികിത്സയിലാണ്. മുഹമ്മദ് ഹാജിക്ക് രണ്ടുസഹോദരികളുമുണ്ട്. മൂത്രാശയ സംബന്ധമായ രോഗം കാരണം 2010 ഒക്ടോബർ 26 ചൊവ്വാഴ്ച അദ്ദേഹം മരണപ്പെട്ടു.
വിശാലമായൊരു കുടുംബത്തിലെ അംഗമാണ് താനെന്നു മനസ്സിലായ ഉമ്മുകുത്സൂമിന്ന് തന്റെ സന്തോഷവും അഭിമാനവും മറച്ചുവെക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ പിതൃവ്യ സഹോദരൻ മുഹമ്മദ് ഹാജിയുടെ വീട്ടിലെത്തിച്ച ശേഷം മാത്രമാണ് അവർ ഞങ്ങളെ വിട്ടത്.
കുറേ കാലമായി ഹാർട്ട് സംബന്ധമായ രോഗത്തിന്നടിമപ്പെട്ടു ശയ്യാവലംബിയായി കഴിയുകയാണ്, ഏനിയുടെ മകൻ സെയ്താലിയുടെ മകനായ മുഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ, സഹോദരൻ മൊഇതീൻ ഹാജിയും കുതിച്ചെത്തി.
ഇരിങ്ങാവൂരും പരിസര പ്രദേശങ്ങളിലും ധാരാളം കോർമത്തു കാരുണ്ടെന്ന് ഈ യാത്രയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവരിൽ, പലരെയും മടക്കയാത്രയിൽ ഞങ്ങൾ പരിചയപ്പെടുകയുണ്ടായി. ഇതോടെ കോർമത്ത് ചരിത്രത്തിൽ പുതിയൊരു ഏട് കൂടി ചേർക്കപ്പെടുകയായിരുന്നു.

Subscribe to:
Posts (Atom)