Thursday, July 28, 2016

ടി.കെ ഉബൈദ് ജീവിതം പറയുന്നു |  

ടി.കെ ഉബൈദ് ജീവിതം പറയുന്നു |  

 

Tuesday, June 21, 2016

പ്രാര്ത്ഥിക്കുക




കോര്മത്ത് കാരണവരും പെരിഞ്ഞനം(കൊടുങ്ങല്ലൂര്) പരേതനായ ഉണ്ണിമൊഹ്യദ്ദീന് മുസലിയാരുടെ മകനുമായ കോര്മ്മത്ത് ഹസബുല്ല മുസലിയാര് രോഗബാധിതനായി ചെറുവണ്ണൂരിലെ സ്വവസതിയില് കഴിയുകയാണ്. അദ്ദേഹത്തിന്നു വേണ്ടി പ്രാര്ത്ഥിക്കാന് എല്ലാ കോര്മ്മത്ത് കുടുംബാംഗങ്ങളോടും അഭ്യര്ത്ഥിക്കുന്നു.

പ്രാര്ത്ഥിക്കുക




പെരുവള്ളൂരിലെ കോര്മത്ത് പോക്കര് മുസലിയാരുടെ മകളും എ. ആര്. നഗര് ഇരുന്പുചോലയിലെ പരേതനായ പാറക്കോട്ട് അബ്ദുല് അസീസ് മുസ്ലിയാരുടെ ഭാര്യയുമായ കോര്മ്മത്ത് മറിയക്കുട്ടി ഹജ്ജുമ്മ ഇക്കഴിഞ്ഞ 16. 6. 2016 വ്യാഴാഴ്ച മരണപ്പെട്ട വിവരം എല്ലാ കുടുംബാംഗങ്ങളെയും അറിയിക്കുന്നു. പറപ്പൂരിലെ ശാഹുല്ഹമീദ് മൗലവി, പരേതരായ ബാപ്പു മുസലിയാര്, അബ്ദുല്ല എന്ന കൂച്ചി എന്നിവര് സഹോദരങ്ങളാണ്. മുഹമ്മദ് ജലാലുദ്ദീന്, ഫാത്വിമ എന്നിവരാണ് മക്കള്. 

പരേതക്ക് വേണ്ടി പ്രാര്ത്ഥിക്കാന് എല്ലാ കുടുംബാഗങ്ങളോടും അഭ്യര്ത്ഥിക്കുന്നു.

Saturday, March 12, 2016

കോര്മത്ത് അലവിക്കുട്ടി അന്തരിച്ചു




മഞ്ചേരി 
മഞ്ചേരി കോര്മത്തു കാരണവന്മാരില് പ്രമുഖനും മഞ്ചേരി ചെറാക്കട റോഡില് താമസക്കാരനുമായ കോര്മത്ത് അലവിക്കുട്ടി  (79) നിര്യാതനായി. ഇക്കഴിഞ്ഞ ബുധനാഴ്ച മരിച്ച അബ്ദുല് അസീസിന്റെ ജേഷ്ട സഹോദരനാണ്. മഞ്ചേരി സെന്ട്രല് മഹല്ല് കമ്മിറ്റി മുന് പ്രസിഡണ്ടും ഹിദായത്തുല് മുസ്ലിമീന് സഭാംഗവുമായിരുന്നു. ഭക്ഷ്യ സിവില് സപ്ലൈസ് ഓഫീസര്, ബ്രിട്ടീഷ് എയര്വേഴ്സിന്റെ ജിദ്ദയിലെ അത്താര് ട്രാവല്സ് ഓഫീസര് , മലപ്പുറം ജില്ലാ എം. ഇ. എസ് വൈസ് പ്രസിഡണ്ട്, മമ്പാട് എം. ഇ. എസ് കോളജ് മാനേജിംഗ് കമ്മിറ്റി അംഗം, എം. ഇ. എസ്. ഏനാട് താലൂക്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ള് വഹിച്ചിട്ടുണ്ട്.  

ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് മഞ്ചേരി സെന്ട്രല് ജുമുഅത്ത് പള്ളി ഖബര്സ്ഥാനില്. 
മഞ്ചേരിയില് വന്നു താമസമാക്കിയ പോക്കര്ഹാജി മറിയുമ്മ ദമ്പതികളുടെ മൂന്നാം തലമുയിലെ കുഞ്ഞഹമ്മദിന്റെയും ഫാത്വിമയുടെയും മകനായി 1936 ല് മഞ്ചേരിയില് ജനിച്ചു. മമ്പാട്ടെ കാഞ്ഞിരാല ഫാത്വിമയാണ് ഭാര്യ. സൈഫുന്നിസാ, സാജിദ, ഫസ്വ് ല, ശബ്നാ പുത്രിമാരാണ്. മരുമക്കള് അബൂബക്കര് പാട്ടിശ്ശേരി നീരാറ്റിമ്മല്, മുഹമ്മദ് ഇസ്ഹാഖ് അച്ചുതൊടി, മുഹമ്മദ് അന്വര് നെച്ചിക്കാടന്, അബ്ദുല് ജലീല് പുതുവച്ചോല.
കോര്മ്മത്തു സംഗമങ്ങളില് തുടക്കം മുതല്ക്കേ സജീവ സാന്നിധ്യമായിരുന്നു. 
പരേതന്നു അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്.

Wednesday, March 9, 2016

മഞ്ചേരി കോര്മത്ത് അബ്ദുല് അസീസ് നിര്യാതനായി




മഞ്ചേരി


എം. എല്. എ. റോഡില് ചേറാട്ട് കുന്ന് കോര്മത്ത് അബ്ദുല് അസീസ് (75) നിര്യാതനായി. മഞ്ചേരിയിലെ കോര്മത്ത് കാരണവന്മാരിലൊരാളാണ്.


1941 ല്‍ മഞ്ചേരിയില്‍ ജനിച്ച ഇദ്ദേഹം, മഞ്ചേരിയിലെത്തിയ പോക്കര്‍ഹാജിയുടെ മൂന്നാം തലമുറയില്‍പ്പെട്ട കോര്‍മത്ത് കുഞ്ഞഹമ്മദ് ഫാത്വിമ ദമ്പതികളുടെ മകനാണ്. വല്ലഞ്ചിറ ഖദീജയാണ് ഭാര്യ. സകരിയ, സിയ, സല്‍മ എന്നിവര്‍ മക്കളും ശഹര്‍ബാന്‍, ഫെറോസ മരുമക്കളുമാണ്. പുല്‍പ്പറ്റ, പാണ്ടിക്കാട്, കോട്ടക്കല്‍, എടവണ്ണ പഞ്ചായത്തുകളില്‍ എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.


ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മഞ്ചേരി സെന്‍ട്രല്‍  ജുമാമസ്ജിദ് ഖബറ്‍സ്ഥാനില്‍.


വാര്‍ദ്ധക്യവും അനാരോഗ്യവും അവഗണിച്ചു കോര്‍മത്ത് സംഗമങ്ങളില്‍ സജീവ പങ്കു വഹിച്ചിട്ടുണ്ട്.


പരേതന്ന് അല്ലാഹു മഗ് ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്‍.