Sunday, May 31, 2020

The peculiar sex life of Adolf Hitler 1

Tuesday, March 27, 2018

അങ്ങനെ അവര് ഒന്നായി


       



കൊണ്ടോട്ടിക്കടുത്ത തുറക്കലില് കുറച്ചു കോര്മ്മത്ത് കുടുംബങ്ങളുണ്ടെന്ന് ഒരു ബന്ധു പറഞ്ഞത് പ്രകാരമാണ് സത്താര് ഹാജിയോടൊപ്പം അവിടത്തെ കോര്മ്മത്ത് കുഞ്ഞഹമ്മദ് എന്നയാളുടെ വീട്ടിലെത്തിയത്. ഞങ്ങള് കോര്മ്മത്തുകാരാണെന്ന സത്താര്ഹാജി പരിചയപ്പെടുത്തിയതോടെ മറഞ്ഞു നിന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സന്തോഷത്തോടെ പുറത്തു വന്നു. ഒരു പക്ഷെ, അവരെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ അനുഭവമായിരിക്കും.

തങ്ങളുടെ കുടുംബം എവിടെ നിന്നെത്തിയതാണെന്ന് അവര്ക്ക് ഒരു പിടിപാടുമില്ലെന്നാണ് സംസാരത്തില് നിന്നും മനസ്സിലായത്. ഒരിക്കല് കേറനല്ലൂര് എന്നും മറ്റൊരിക്കല് പെരുവള്ളൂര് എന്നും അവരുടെ വയില് നിന്നു കേട്ടത് എന്റെ മനസ്സില് പ്രത്യാശ ജനിപ്പിച്ചു. മാതാവ് മരിച്ചപ്പോള് വലിയുമ്മ കൊച്ചു കുഞ്ഞായ കുഞ്ഞിമുഹമ്മദിനെ (ഇപ്പോഴത്തെ കുഞ്ഞി മുഹമ്മദിന്റെ പിതാവ്) ഇവിടെ കൊണ്ടു വന്നു വളര്ത്തിയതാണെന്ന് അവര് ഊഹിക്കുന്നതായി സംസാരത്തില് നിന്നും മനസ്സിലായി. മകന് കുഞ്ഞി മുഹമ്മദ് ആറു മാസം ഗര്ഭത്തിലായിരിക്കുന്പോഴത്രെ പിതാവ് കുഞ്ഞി മുഹമ്മദ് പരലോകമടഞ്ഞത്. അതിനാല് മകന്ന് പിതാവിന്റെ തന്നെ പേരിടുകയായിരുന്നു. അങ്ങനെയാണ് ഈ കോര്മ്മത്ത് കുടുംബം തുറക്കലിലെത്തി തഴച്ചു വളരാന് തുടങ്ങിയതെന്ന് ചുരുക്കം.

ഇവരുടെ  ബാക്കിയുള്ളവര് ചില്ലറക്കാരൊന്നുമല്ല, വലിയ പണ്ഡിതന്മാരൊക്കെ അവരിലുണ്ട് എന്ന് വലിയുമ്മ പറഞ്ഞത് കേട്ടതായി കുഞ്ഞിമുഹ്മ്മദിന്റെ ഭാര്യ പറയുന്നു. അവരുടെ സംസാരത്തില് നിന്ന് മനസ്സിലായത്, പെരുവള്ളൂരിലെ കോര്മ്മത്ത് കുടുംബത്തിന്റെ ഭാഗമാണ് ഈ കുടുംബമെന്നാണ്.

വീട്ടില് തിരിച്ചെത്തിയ ശേഷം ആദ്യം തന്നെ ചെയ്തത്, ലാപ്റ്റോപ് തുറന്നു കോര്മ്മത്ത് ഫാമിലി ട്രീ പരിശോധിച്ച് അതില് കുഞ്ഞിമുഹമ്മദ് എന്നൊരാള് മിസ്സായിട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. അത്ഭുതമെന്നേ പറയേണ്ടൂ, കൂടുതലന്വോഷണമൊന്നും കൂടാതെ അത് കണ്ടെത്താന് കഴിഞ്ഞു.

തിരൂരങ്ങാടിയില് നിന്നും പെരുവള്ളൂരിലെത്തിയ, ഖാദി അറബിയുടെ പൗത്രന്മാരിലൊരാളായ ഉണ്ണിമൊഹ് യദ്ദീന്റെ മകന് അബൂബക്കര് ഹുസാമുദ്ദീന് എന്ന പോക്കര് ഹാജിയുടെ ഒന്പത് മക്കളിലൊരാളായ മുഹമ്മദ് എന്നയാള്ക്ക് മൂന്നു മക്കളാണുണ്ടായിരുന്നത്. മുഹമ്മദ് കുട്ടി, ആച്ചുമ്മ, കുഞ്ഞിമുഹമ്മദ് എന്നിവരാണത്.



ഇതില് കുറുക്കനാലുക്കല് ബിരിയുമ്മ എന്ന ഭാര്യയില് ജനിച്ചവരാണ് ആദ്യത്തെ രണ്ടു പേര്. കൊടന്പാടന് ആയിശുമ്മയാണ് കുഞ്ഞിമുഹ്മദിന്റെ മാതാവ്. സ്വന്തം മാതാവ് മരിച്ചപ്പോള് വലിയുമ്മ കൊണ്ടു പോയി വളര്ത്തിയതാണെന്ന ഊഹത്തില് നിന്നും, അത് കൊണ്ടാണ് ഇന്നത്തെ തലമുറക്ക് അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയാത്തതെന്ന് മനസ്സിലാക്കുന്നതാണ് യുക്തി. മുഹമ്മദ് കുട്ടി മരണപ്പെടുന്നതിന്നു മുന്പ് അദ്ദേഹത്തിന്റെ കുടുംബ വിവരങ്ങളന്വോഷിക്കാനായി അദ്ദേഹത്തെ ഞാന് സമീപിക്കുകയുണ്ടായി. കുഞ്ഞിമുഹമ്മദെന്ന മൂന്നാമനെ കുറിച്ച വിവരം തന്നത് അദ്ദേഹം തന്നെയാണെന്ന് ട്രീ പരിശോധിച്ചപ്പോള് മനസ്സിലായി. മാത്രമല്ല, ഈയിടെ ലഭിച്ച ഒരു ആധാരത്തില് കുഞ്ഞമുഹമ്മദും ആച്ചുമ്മയുമാണ് ഒപ്പിട്ടതെന്നത് ശ്രദ്ധേയമാണ്.



 ഈ പറഞ്ഞതില് നിന്നും കഴിഞ്ഞ തലമുറ കുഞ്ഞിമുഹമ്മദിനെ കുറിച്ചു ബോധവാന്മാരായിരുന്നു എന്ന് വ്യക്തമാകുന്നു.

ഏതായാലും, ഞങ്ങള് ആച്ചുമ്മമ്മായി എന്നു വിളിക്കാറുള്ള, ആച്ചുമ്മയുടെ മകന് ഉസ്മാനുമായി ഈ വിഷയം പങ്കിട്ടപ്പോള് അദ്ദേഹത്തിന്നു വലിയ അത്ഭുതവും താല്പര്യവുമാണുണ്ടായത്. ഫോണ് വെച്ചയുടനെ ത്തന്നെ തന്റെ സഹോദരനായ കുഞ്ഞിമുഹമ്മദിനെ നേരില് കാണാനായി കൊണ്ടോട്ടിയിലേക്കു പുറപ്പെടുകയായിരുന്നു. ബാക്കികുടുംബാംഗങ്ങളുമായുള്ള ചര്ച്ചയും അന്വോഷണവും തന്റെ വീട്ടിലേക്കുള്ള കുഞ്ഞിമുഹമ്മദിന്റെയും കുടുംബത്തിന്റെയും സന്ദര്ശനത്തിലേക്ക് നയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നാം തിയതി കുഞ്ഞി മുഹമ്മദിന്റെ വീട്ടില് ഉസ്മാന്, സഹോദരന് അബ്ബാസ്, സഹോദരിമാര്, സഹോദരീ ഭര്ത്താക്കന്മാര്, മുഹമ്മദ്ല കുട്ടിയുടെ മക്കള് എന്നിവര് സന്ദര്ശനം നടത്തിയതോടെ ഈ മൂന്നു കുടുംബങ്ങള് അക്ഷരാര്ത്ഥത്തില് ഒന്നായി തീരുകയായിരുന്നു.


അന്വോഷണത്തിന്നു തുടക്കം കുറിച്ച സത്താര് ഹാജിയുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ ഈ സ്നേഹ സംഗമമെന്നത് ആഹ്ലാദകരമത്രെ.

കെ. എ. ഖാദര് ഫൈസി

Sunday, July 16, 2017

പാലത്തിങ്ങല് കോര്മ്മത്ത് അബൂബക്കര് ഹാജി അന്തരിച്ചു




പരപ്പനങ്ങാടി പാലത്തിങ്ങല് കോര്മ്മത്തു കാരണവര് അബൂബക്കര് ഹാജി ഇന്നു രാവിലെ പത്തു മണിക്ക് മരിച്ചു. പരേതനായ കോര്മ്മത്ത് കോലോത്തിയില് ചെറിയ മുഹമ്മദാജിയുടെ മകനും അഡ്വ. കെ. കെ. സൈദലവിയുടെ സഹോദരനുമാണ്.
ഖബറടക്കം ഇന്നു വൈകു. 5 മണിക്ക് പാലത്തിങ്ങല് ജുമാ മസ്ജിദ് ഖബറിസ്ഥാനില്.

അല്ലാഹു പരേതന്ന് മഗ്ഫിറത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്

Saturday, May 13, 2017

കോര്മ്മത്ത് ഹസ്ബുല്ല മുസ്ലിയാരുടെ(മര്ഹൂം) ഭാര്യ കദീസക്കുട്ടി നിര്യാതയായി.



ചെറുവണ്ണൂര്(കോഴിക്കോട്)

കോര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാരുടെ പുത്രനും കോഴിക്കോടിനടുത്ത ചെറുവണ്ണൂരില് താമസക്കാരനുമായിരുന്ന പരേതനായ കോര്മ്മത്ത് ഹസ്ബുല്ല മുസ്ലിയാരുടെ ഭാര്യ കരീച്ചീല് കദീസക്കുട്ടി നിര്യാതയായി. മുഹ്യദ്ദീന്, സെയ്ദു മുഹമ്മദ്, അബൂദര്റ്, അബ്ദുന്നാസര്, മസ്ഊദ് എന്നിവര് മക്കളാണ്.

ജനാസ രാവിലെ 11 മണിക്ക്.

ചെറുഴണ്ണൂരിലെ സ്റ്റാര് കന്പനിക്കടുത്താണ് താമസം.


മകന് മുഹ് യദ്ദീന്റെ ഫോണ് നന്പര് 9946650491

Monday, April 10, 2017

ചോയിമഠത്തില് മുഹമ്മദ് മുസ്ലിയാര് ബാഖവി ആശുപത്രിയില്.



വേങ്ങര ചേറൂരില് താമസിക്കുന്ന ചോയിമഠത്തില് മുഹമ്മദ് മുസ്ലിയാര് ബാഖവി രോഗബാധിതനായി വേങ്ങര അല്സലാമ ആശുപത്രിയില് കഴിയുകയാണ്. പെരുവള്ളൂരിലെ കോര്മ്മത്ത് ഉണ്ണി മൊഹ് യദ്ദീന് മുസ്ലിയാരുടെ രണ്ടാം തലമുറയിലെ അബ്ദുല്ഖാദിര് മുസ്ലിയാരുടെ മകള് ബിരിയുമ്മയുടെയും ചോയിമഠത്തില് മൊയ്ദീന് മുസ്ലിയാരുടെയും മകനാണ്.

വില്യാപള്ളിയില് ദീര്ഘകാലം മതാദ്ധ്യാപനം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ രോഗശമനത്തിന്നു വേണ്ടി പ്രാര്ത്ഥിക്കാനപേക്ഷ

അര്ഷദ് കോര്മ്മത്തിന്റെ പിതാവ് നിര്യാതനായി



കൊടശ്ശേരി.

പാണ്ടിക്കാട്ട് കൊടശ്ശേരി താമസിക്കുന്ന കോര്മ്മത്ത് അബ്ദുല്ല എന്ന കുഞ്ഞിമാന് നിര്യാതനായി. കോര്മ്മത്ത് സംഗമത്തിന്റെയും മറ്റും നിറ സാന്നിദ്ധ്യമായ അര്ഷദ് കോര്മ്മത്തിന്റെ പിതാവാണ്.
സഫിയയാണ് ഭാര്യ. മുഹമ്മദ് കുട്ടി, അബൂബക്കര്, അലവിക്കുട്ടി, പാത്തുമ്മ, നഫീസ, ആയിശ, ആമിന, മറിയുമ്മ എന്നിവര് സഹോദരങ്ങളാണ്. അര്ഷദ്, സ്വാബിര് എന്നിവരാണ് മക്കള്

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 30


പരേതന്ന് അല്ലാഹു മഗ്ഫിറതും മര്ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്